നെഹ്റു‍സ്‍മൃതി 2018 - ശിശുദിനാഘോഷപരിപാടികള്‍ ബഹു. ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട.) പി സദാശിവം ഉദ്ഘാടനം ചെയ്യും.

നെഹ്റു‍സ്‍മൃതി 2018 – ശിശുദിനാഘോഷപരിപാടികള്‍ ബഹു. ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട.) പി സദാശിവം ഉദ്ഘാടനം ചെയ്യും.

 

കേരള സര്‍ക്കാര്‍ സാംസ്കാരികവകുപ്പിനു കീഴിലുള്ള സ്ഥാപനമായ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടും വിദ്യാഭ്യാസവകുപ്പിന്റെ വിദ്യാരംഗം കലാസാഹിത്യവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന നെഹ്റുസ്‍മൃതി 2018 – ശിശുദിനാഘോഷങ്ങള്‍ ബഹു. കേരള ഗവര്‍ണ്ണര്‍ ജസ്റ്റിസ്(റിട്ട.) പി സദാശിവം ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം പട്ടം സെയിന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ശിശുദിനമായ നവംബര്‍ 14ന് ഉച്ചയ്ക്ക് 2.30നു നടക്കുന്ന സമ്മേളനത്തില്‍ ബഹു. പട്ടികജാതി-പട്ടികവര്‍ഗ്ഗ, നിയമ, സാംസ്കാരിക, പാര്‍‍ലമെന്ററികാര്യ വകുപ്പു മി എ കെ ബാലന്‍ അദ്ധ്യക്ഷനായിരിക്കും.
സ്വാതന്ത്ര്യസമരസേനാനിയായ കെ പത്മനാഭപിള്ളയെ ചടങ്ങില്‍ ആദരിക്കും. ജില്ലയിലെ ഹൈസ്കൂള്‍, യു പി കുട്ടികള്‍ക്കായി നടത്തിയ ദേശീയോദ്ഗ്രഥനപ്രശ്നോത്തരിയിലെ വിജയികള്‍ക്കുള്ള പുരസ്കാരസമര്‍പ്പണവും ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച എട്ടു പുസ്തകങ്ങളുടെ പ്രകാശനവും ബഹു. കേരള ഗവര്‍ണ്ണര്‍ നിര്‍‍വ്വഹിക്കും.
ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍, ഭരണസമിതി അംഗം ജി രാധാകൃഷ്ണന്‍, പൊതുവിദ്യാഭ്യാസഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ ഐ എ എസ്, തിരുവനന്തപുരം മേജര്‍ അതിരൂപത വികാരിജനറല്‍ റൈറ്റ് റവ. മോണ്‍. ഡോ. മാത്യു മനക്കരക്കാവില്‍ കോര്‍ – എപ്പിസ്കോപ്പോ, സെയിന്റ് മേരീസ് സ്കൂള്‍ പ്രിന്‍സിപ്പാള്‍ റവ. ഫാ. ജോണ്‍ സി സി, പ്രധാന അധ്യാപകന്‍ എബി എബ്രഹാം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച മീനുക്കുട്ടിയുടെ ലോകം (കെ വി മോഹന്‍കുമാര്‍), നാട്ടുവിശേഷം (രാജേശ്വരി തോന്നയ്ക്കല്‍), സ്നേഹപൂര്‍‍വം ചിന്നൂന് മുത്തശ്ശന്‍ (ടി നാരായണന്‍), ഞാന്‍ (പി ഗംഗാധരന്‍ നായര്‍), ഐതിഹ്യമാല കുട്ടികള്‍ക്ക് (ജ്യോതി കെ ജി), നമ്മുടെ എഴുത്തുകാര്‍ (ശ്രീജിത്ത് പെരുന്തച്ചന്‍), ചാച്ചാജിയുടെ കഥകള്‍ (പയ്യന്നൂര്‍ കുഞ്ഞിരാമന്‍), മൂങ്ങാച്ചിക്കുഞ്ഞ് (എസ് ശാന്തി) എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്യുന്നത്. ബാലസാഹിത്യപുസ്തകങ്ങള്‍ മാത്രമുള്ള പ്രത്യേക പുസ്തകമേള രാവിലെ 9.30 മുതല്‍ സ്കൂള്‍ അങ്കണത്തില്‍ നടക്കും.
ശിശുദിനാഘോഷത്തിന്റെ മുന്നോടിയായി കേരളപ്പിറവി ദിനമായ നവംബര്‍ 1 മുതല്‍ ശിശുദിനമായ നവംബര്‍ 14വരെ കേരളത്തിലെ എല്ലാ ജില്ലകളിലും നെഹ്റു‍സ്മൃതി 2018 ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ശിശുദിനപ്രശ്നോത്തരികള്‍, സ്വാതസമരസേനാനികളെ ആദരിക്കല്‍, സ്വാതന്ത്ര്യസമരസേനാനികളും കുട്ടികളുമായുള്ള സംവാദം, പ്രമുഖ എഴുത്തുകാരുടെ പ്രഭാഷണങ്ങള്‍, ബാലസാഹിത്യ പുസ്തകങ്ങളുടെ പ്രകാശനങ്ങള്‍, പുസ്തകമേളകള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി നടന്നു.