ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ശാസ്ത്രക്യാമ്പ് - തലശ്ശേരിയില്‍

സംസ്ഥാനതല ശാസ്ത്രക്യാമ്പിലേക്ക് ഹൈസ്കൂള്‍ കുട്ടികള്‍ക്ക് അപേക്ഷിക്കാം.

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടും തലശ്ശേരി താലൂക്ക് ലൈബ്രറി കൗണ്‍സിലും സംയുക്തമായി തലശ്ശേരിയില്‍ 2018 ഡിസംബര്‍ 29, 30 തീയതികളില്‍ സംഘടിപ്പിക്കുന്ന ശാസ്ത്രക്യാമ്പിലേക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. ഹൈസ്കൂള്‍ തലത്തിലുള്ള 50 കുട്ടികള്‍ക്കാണ് ക്യാമ്പില്‍ പ്രവേശനം. ഓണ്‍ലൈനായി ഡിസംബര്‍ 15വരെ രജിസ്റ്റര്‍ ചെയ്യാം. വടക്കുംപാട് എസ് എന്‍ പുരം ശ്രീനാരായണ വായനശാല & ഗ്രന്ഥാലയത്തിലാണു ശില്പശാല നടക്കുക. ശാസ്ത്രരംഗത്തെ പ്രമുഖര്‍ ക്ലാസുകള്‍ നയിക്കും. കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. തളിര് വായനാമത്സരവിജയികള്‍, യുവജനോത്സവം ജില്ലാ/സംസ്ഥാന വിജയികള്‍, ശാസ്ത്രമേള വിജയികള്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന ലഭിക്കും. തിരഞ്ഞെടുത്ത കുട്ടികളെ നേരിട്ട് അറിയിക്കുന്നതാണ്.