2018 ലെ ബാലസാഹിത്യപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.

മലയാള ബാലസാഹിത്യത്തിനു സംഭാവനകള്‍ നല്‍കിയ എഴുത്തുകാര്‍ക്കുള്ള കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിവരുന്ന ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 
 
2018ലെ പാലാ കെ എം മാത്യു പുരസ്‌കാരം പ്രശസ്ത കവി ഏഴാച്ചേരി രാമചന്ദ്രന് ലഭിച്ചു. ‘അംഗുലീ മാലന്‍’ എന്ന കവിതാപുസ്തകമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഈ വര്‍ഷം കവിതാപുസ്തകങ്ങളാണ് പാലാ കെ എം മാത്യു പുരസ്‌കാരത്തിനായി പരിഗണിച്ചത്. 60,001/- രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഇരുപതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മറ്റു മേഖലകളിലെ പുരസ്‌കാരങ്ങള്‍.  ചിത്രപുസ്തകവിഭാഗത്തില്‍ അര്‍ഹമായ കൃതികള്‍ ലഭിക്കാത്തതിനാല്‍ ആ വിഭാഗത്തില്‍ ഇത്തവണ പുരസ്കാരം ഇല്ല. 

2019 മാര്‍ച്ച് 16ന് പാലക്കാട് ജില്ലാപഞ്ചായത്ത് ഹാളില്‍ വൈകിട്ട് 4 മണിക്കു നടക്കുന്ന ചടങ്ങില്‍  ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ആയ ബഹു. സാംസ്കാരികവകുപ്പുമന്ത്രി ശ്രീ എ കെ ബാലന്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.

2018 Children's Literature Award

 

മേഖല

പുസ്തകം

ജേതാവ്

കഥ/നോവല്‍

ദി ലാസ്റ്റ് ഭൂതം

ജി ആര്‍ ഇന്ദുഗോപന്‍

കവിത

ഓലപ്പൂക്കള്‍

വിനോദ് വൈശാഖി

ശാസ്ത്രം

വിളക്കും വെളിച്ചവും

ഡോഅജിത് പ്രഭു

വൈജ്ഞാനികം

പുസ്തകസഞ്ചി

ഡോബി ഇക്ബാല്‍

വിവര്‍ത്തനം/പുനരാഖ്യാനം

1857 ലെ ഒരു കഥ

തുമ്പൂര്‍ ലോഹിതാക്ഷന്‍

നാടകം

രംഗകേളി

ഡി പാണി

ജീവചരിത്രം

ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍

ശ്രീകല ചിങ്ങോലി

ചിത്രീകരണം

അപ്പുക്കുട്ടനും കട്ടുറുമ്പും

വി സജി

പ്രൊഡക്ഷന്‍

നീലക്കുറുക്കന്‍

ഡിസി ബുക്‌സ്കോട്ടയം