സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമാണ് കൈകാര്യം ചെയ്യുന്നതെന്ന ബോധം ബാലസാഹിത്യകാര്‍ക്കു വേണം - മുണ്ടൂര്‍ സേതുമാധവന്‍

സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമാണ് കൈകാര്യം ചെയ്യുന്നതെന്ന ബോധം ബാലസാഹിത്യകാര്‍ക്ക് ഉണ്ടാവണമെന്ന് മുണ്ടൂര്‍ സേതുമാധവന്‍. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2018ലെ ബാലസാഹിത്യ പുരസ്കാരങ്ങള്‍ സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ ശനിയാഴ്ച വൈകിട്ട് 4 മണിക്ക് നടന്ന ചടങ്ങില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ അദ്ധ്യക്ഷനായി. 
അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആര്‍ മധു, ഭരണസമിതി അംഗം പയ്യന്നൂര്‍ കുഞ്ഞിരാമന്‍, ടി ആര്‍ അജയന്‍, എം കാസിം, എം കെ ചന്ദ്രന്‍കുട്ടി, എം സി വാസുദേവന്‍, ഇന്‍സ്റ്റിറ്റ്യൂട്ട് എഡിറ്റര്‍ ജെ എന്‍ സെലിന്‍ എന്നിവര്‍ സംസാരിച്ചു.

ബാലസാഹിത്യത്തിനുള്ള പാലാ കെ എം മാത്യു പുരസ്കാരം ഏഴാച്ചേരി രാമചന്ദ്രന്‍ ഏറ്റുവാങ്ങി. ‘അംഗുലീ മാലന്‍’ എന്ന കവിതാപുസ്തകമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 60,001/- രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. വിവിധ വിഭാഗങ്ങളിലായി ജി ആര്‍ ഇന്ദുഗോപന്‍, വിനോദ് വൈശാഖി, ഡോ. അജിത് പ്രഭു, ഡോ. ബി ഇക്ബാല്‍ , തുമ്പൂര്‍ ലോഹിതാക്ഷന്‍, ഡി പാണി, ശ്രീകല ചിങ്ങോലി, വി സജി , ഡിസി ബുക്‌സ് (കോട്ടയം ) എന്നിവര്‍ക്കും പുരസ്കാരങ്ങള്‍ ലഭിച്ചു. ഇരുപതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഈ പുരസ്‌കാരങ്ങള്‍.