അക്ഷരയാത്ര 2019 തൃശ്ശൂരില്‍ ജൂലൈ 8 മുതല്‍ ആരംഭിക്കുന്നു

മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതിനെത്തുടര്‍ന്നുള്ള ആഘോഷങ്ങളുമായി ബന്ധപ്പെട്ട കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ച അക്ഷരയാത്ര ഈ വര്‍ഷം തൃശ്ശൂരില്‍ എത്തുന്നു. തൃശ്ശൂര്‍ ജില്ലയിലെ തിരഞ്ഞെടുത്ത ഇരുപതു സ്കൂളുകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന അക്ഷരയാത്രയില്‍ പുസ്തകമേള, സാംസ്കാരികസമ്മേളനം, കുട്ടികള്‍ക്കുള്ള സാഹിത്യ മത്സരങ്ങള്‍, മലയാളത്തിനു സംഭാവന നല്‍കിയ അധ്യാപകരെ ആദരിക്കല്‍ തുടങ്ങിയവ നടക്കും. എഴുത്തുകാരും സാഹിത്യപ്രമുഖരും കുട്ടികളുമായി സംവദിക്കാനുള്ള അവസരവും അക്ഷരയാത്രയില്‍ ഉണ്ടാവും.
തൃശ്ശൂര്‍ ജില്ലയിലെ ഏതു കുട്ടിക്കും അന്‍പതു ശതമാനം വിലക്കിഴിവോടെ അക്ഷരയാത്ര നടക്കുന്ന സ്കൂളുകളില്‍നിന്നും ബാലസാഹിത്യ പുസ്തകങ്ങള്‍ സ്വന്തമാക്കാവുന്നതാണ്. തൃശ്ശൂര്‍, ചാലക്കുടി, ഇരിങ്ങാലക്കുട, മതിലകം, കൊടുങ്ങല്ലൂര്‍, കുന്നംകുളം തുടങ്ങിയ ഇടങ്ങളിലെയും സമീപപ്രദേശങ്ങളിലെയും സ്കൂളുകളില്‍ അക്ഷരയാത്ര എത്തിച്ചേരും. ഒരു സ്കൂളില്‍ രണ്ടു ദിവസമാണ് പുസ്തകമേള ഉണ്ടായിരിക്കുക. 

അക്ഷരയാത്രയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പുസ്തകങ്ങളുടെ ലിസ്റ്റും വിലയും.