കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2019ലെ ബാലസാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സമഗ്രസംഭാവനയ്ക്കുള്ള സി ജി ശാന്തകുമാര്‍ പുരസ്കാരം പി പി കെ പൊതുവാളിനാണ്. പെരുമ്പടവം ശ്രീധരന്, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, പ്രൊഫ വി മധുസൂദനന് നായര്‍ എന്നിവര്‍ അടങ്ങിയ സമിതിയാണ് സമഗ്രസംഭാവന പുരസ്കാരം നിര്‍ണ്ണയിച്ചത്.
മറ്റു വിഭാഗങ്ങളിലെ പുരസ്കാരങ്ങള്‍ താഴെ കൊടുക്കുന്നു.
കഥ/നോവല്‍ – കലവൂര്‍ രവികുമാര്‍ (ചൈനീസ് ബോയ്)
കവിത – ഡോ. എസ് രാജശേഖരന് – (കിങ്ങിണിത്തുമ്പി)
വൈജ്ഞാനികം – ഡോ. കെ എന്‍ ഗണേഷ് (ചരിത്രം ഉണ്ടാകുന്നത് )
പുനരാഖ്യാനം – ജ്യോതി കെ ജി (ഐതിഹ്യമാല കുട്ടികള്‍ക്ക്)
ശാസ്ത്രം – ഉണ്ണി അമ്മയമ്പലം ( സൂക്ഷ്മജീവി സൂപ്പര്‍ജീവി)
ജീവചരിത്രം/ആത്മകഥ – രാജു കാട്ടുപുനം (പണ്ഡിറ്റ് കെ പി കറുപ്പന്)
ചിത്രീകരണം – രാജീവ് എന്‍ ടി (മൂങ്ങാച്ചിക്കുഞ്ഞ്)
പുസ്തകഡിസൈന്‍ – രാജേഷ് ചാലോട് (മഴവില്ല്)
ചിത്രപുസ്തകം – ഗോപു പട്ടിത്തറ ( അമലൂന്റെ ആകാശം )
നാടകം – ഷേര്‍ളി സോമസുന്ദരന്‍ (ചിപ്കോ ചിപ്കോ)
2016,17,18 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച ബാലസാഹിത്യ പുസ്തകങ്ങളാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. 60,001/- രൂപയും ഫലകവും പ്രശസ്തിപത്രവും ചേരുന്നതാണ് സമഗ്രസംഭാവനാപുരസ്കാരം. 20,000/- രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മറ്റുവിഭാഗങ്ങളിലെ പുരസ്കാരം. പുരസ്കാരസമര്‍പ്പണത്തിനുള്ള തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.
ഡയറക്ടര്‍