എഡിറ്റോറിയൽ അസിസ്റ്റന്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യതയുള്ളവരെ ക്ഷണിക്കുന്നു.

 
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ എഡിറ്റോറിയൽ അസിസ്റ്റന്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യതയുള്ളവരെ ക്ഷണിക്കുന്നു.
 
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ എഡിറ്റോറിയൽ അസിസ്റ്റന്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ (ഒരു ഒഴിവ്) നിയമിക്കുന്നതിന് താഴെ കാണുന്ന യോഗ്യതയുള്ളവർ ബയോഡേറ്റയും ആവശ്യമായ രേഖകളുടെ അസ്സൽ പകർപ്പുകളും സഹിതം 2021 സെപ്റ്റംബർ 28 ന് രാവിലെ 11.00 മണിക്ക് കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ ചേംബറിൽ ഹാജരാകേണ്ടതാണ്. (വിലാസം: ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം – 695034, ഫോൺ: 0471-2333790, 8547971463)
 
യോഗ്യതകൾ
 
1) അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഹ്യുമാനിറ്റിസ് ? സയൻസ് വിഷയങ്ങളിൽ ലഭിച്ച മാസ്റ്റർ ഡിഗ്രി
 
2) മലയാള ഭാഷയിലും സാഹിത്യത്തിലും പ്രാവീണ്യം
 
3) സാങ്കേതികവും സാഹിത്യപരവുമായ ജേർണലുകളുടെ പ്രസിദ്ധീകരണങ്ങളിലോ എഡിറ്റിംഗിൽ രണ്ട് വർഷത്തിൽ കുറയാതെയുള്ള പരിചയം അഭിലഷണീയം. മലയാളഭാഷയിൽ രചനകൾ പ്രസിദ്ധീകരിച്ചുള്ള പരിചയം.
 
ഡയറക്ടർ
 
20-09-2021
 
 

Leave Comment