0471-2328549, 2327276, 2333790

വെബ്‌സൈറ്റ് നിർമാണഘട്ടത്തിൽ ആയതിനാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല. കൂടുതല്‍ വിവരങ്ങൾക്കായി  താഴെപ്പറയുന്ന ഫോൺ നമ്പറില്‍ ബന്ധപ്പെടുക..    0471-2328549, 2327276, 2333790,  2333790

 

'കേരള സംസ്ഥാന ബാലസാഹിത്യ  ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിക്കുന്നു

 

കേരള സംസ്ഥാന ബാലസാഹിത്യ  ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഈ വര്‍ഷത്തെ ബാലസാഹിത്യ  പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിക്കുന്നു. 2014, 2015, 2016 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച ബാലസാഹിത്യകൃതികളാണ് പുരസ്‌കാരങ്ങള്‍ക്ക് പരിഗണിക്കുന്നത്. 10,000/-രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണു പുരസ്‌കാരം. കഥ/നോവല്‍, കവിത, നാടകം, വിവര്‍ത്തനം/പുനരാഖ്യാനം, ശാസ്ത്രം, വൈജ്ഞാനികം (ശാസ്ത്രം ഒഴികെ), ജീവചരിത്രം/ആത്മകഥ, ചിത്രീകരണം, ചിത്രപുസ്തകം, പുസ്തക ഡിസൈന്‍/പ്രൊഡക്ഷന്‍ എന്നിങ്ങനെ പത്തുവിഭാഗങ്ങളിലാണു പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്. മുന്‍വര്‍ഷങ്ങളില്‍ പുരസ്‌കാരം ലഭിച്ച എഴുത്തുകാരുടെ കൃതികള്‍ അതേ വിഭാഗത്തില്‍ വീണ്ടും പരിഗണിക്കുന്നതല്ല.
എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കും പുസ്തകങ്ങള്‍ സമര്‍പ്പിക്കാം. പുസ്തകത്തിന്റെ നാലു പ്രതികള്‍ വീതം ഡയറക്ടര്‍, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, സംസ്‌കൃതകോളജ് കാമ്പസ്, പാളയം, തിരുവനന്തപുരം - 695034 എന്ന വിലാസത്തില്‍ 2017 ഒക്ടോബര്‍ 30 നു മുമ്പായി ലഭിക്കേണ്ടതാണ്‌.

 


പള്ളിയറ ശ്രീധരന്‍
ഡയറക്ടര്‍

'പാലാ കെ എം മാത്യു ബാലസാഹിത്യ പുരസ്‌കാര'ത്തിന് കൃതികള്‍ ക്ഷണിക്കുന്നു


കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പാലാ കെ എം മാത്യു ബാലസാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 2013, 2014, 2015  വര്‍ഷങ്ങളില്‍ ഒന്നാംപതിപ്പായി പ്രസിദ്ധീകരിച്ച ബാലസാഹിത്യ വിഭാഗത്തില്‍പ്പെടുത്താവുന്ന ജീവചരിത്രം/ ആത്മകഥ കൃതികളാണ് ഇത്തവണ പുരസ്‌കാരത്തിന് പരിഗണിക്കുക. ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പുസ്തകത്തിന്റെ നാലുപ്രതികള്‍ ഡയറക്ടര്‍, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, സംസ്‌കൃതകോളജ് കാമ്പസ്, പാളയം, തിരുവനന്തപുരം - 695034 എന്ന വിലാസത്തില്‍  പത്രപ്രസിദ്ധീകരണ തീയതി മുതല്‍ 30 ദിവസത്തിനകം തിരുവനന്തപുരം ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലഭ്യമാക്കിയിരിക്കേണ്ടതാണ്. ഫോണ്‍ 8281451514.

 


ഡോ. പോള്‍ മണലില്‍
ഡയറക്ടര്‍

ബാലസാഹിത്യത്തിനുള്ള 2015ലെ സമഗ്രസംഭാവനാ പുരസ്‌കാരം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയിട്ടുള്ള 2015 ലെ സമഗ്രസംഭാവനാപുരസ്‌കാര (സി ജി ശാന്തകുമാര്‍ പുരസ്‌കാരം) ത്തിന് പ്രശസ്ത കഥാകാരനും നോവലിസ്റ്റുമായ ഡോ. കെ ശ്രീകുമാര്‍ അര്‍ഹനായി. 50,000/- രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മൗലികകൃതികളും പുനരാഖ്യാനങ്ങളുമടങ്ങുന്ന 150 ലേറെ രചനകളിലൂടെ മലയാള ബാലസാഹിത്യ രംഗത്തിനു നല്‍കിയ നിസ്തുല സംഭാവനകളാണ് ഡോ. കെ ശ്രീകുമാറിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. കേരളത്തിലെ സാഹിത്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരില്‍ നിന്നു ലഭിച്ച നോമിനേഷനുകളില്‍ നിന്ന് ശ്രീമതി സുഗതകുമാരി, ഡോ. ജോര്‍ജ് ഓണക്കൂര്‍, ഡോ. ആര്‍ വി ജി മേനോന്‍ എന്നിവരടങ്ങുന്ന ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്. കുഞ്ഞുണ്ണിമാഷ്, ശ്രീമതി സുഗതകുമാരി, പ്രൊഫ. എസ് ശിവദാസ്, ശ്രീമതി സുമംഗല,  കെ തായാട്ട്, ശ്രീ പള്ളിയറ ശ്രീധരന്‍, സിപ്പിപള്ളിപ്പുറം ശ്രീ കെ വി രാമനാഥന്‍ എന്നിവരാണ് മുന്‍വര്‍ഷങ്ങളിലെ സമഗ്രസംഭാവനാ പുരസ്‌കാര ജേതാക്കള്‍.

 

ഫെബ്രുവരി 24ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ ബഹു. സാംസ്കാരികവകുപ്പു മന്ത്രി ശ്രീ കെ സി ജോസഫ് പുരസ്കാരസമര്‍പ്പണം നടത്തും.

 

Kerala State Institute for Childrens Literature
Sanskrit College Campus,
Palayam,Thiruvananthapuram
Kerala - 695 034
director@ksicl.org
0471-2328549, 2327276, 2333790
2333790
© 2017 All Rights Reserved. Designed By CDIT