KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

പാലുകാച്ചല്‍

kavitha

കാണാന്‍ പോകാം പൂച്ചയെ-
ആരും കാണാതെപ്പതിയെ
കാലടി ഒരു പൂവിതളായ് മാറ്റി-
കാത്തുകിടപ്പോളേ...
നല്ലിളവെയില്‍. ഒരിളമ്പാറപ്പുറം,
അവിടെത്താനുണ്ടെന്‍ നല്ല
വെളുമ്പിപ്പൂച്ച കിടപ്പൂ
പുലരിത്തെളി പോലെ.

‘ആരാ പോണെ?’ ‘ഞാനാ പോണെ’
പല വഴിയാത്രക്കാര്‍
ഭാരമെടുത്ത് ചെരിപ്പില്ലാതെ-
പോകും പാവങ്ങള്‍.

ശര്‍ക്കരഭരണി തുറക്കപ്പെട്ടൂ,
പന്‍സാരപ്പാത്രോം
കെട്ടായ് പപ്പടം, അല്‍പ്പം
മുന്തിരി, പൂവന്‍പഴമഞ്ഞ.

നന്മണമൂറ്റീ കാറ്റതുകൊണ്ട്
വെളിച്ചെണ്ണക്കാരന്‍ തെല്ലു
കുനിഞ്ഞൊരു നാനാവൂരി*
കൊടുത്തൂ പാത്രത്തില്‍.

‘ആരാ പോണെ?’ കാറ്റിളകുമ്പോള്‍
പൂച്ച വിളിക്കുന്നു...
‘ഞാനാ പോണേ’ കസവൊളി ചിതറും
ഇളംവെയില്‍ മൊഴിയുന്നു.

കീറത്തോര്‍ത്തില്‍ മഞ്ചാടിക്കുരു
വാരിനിറച്ചോളും
നേദ്യച്ചോറിന്‍ നാക്കിലയേന്തി-
പോകും വാരിയരും

വെള്ളരി കുമ്പളം ഓമ*kavitha2
പടോലം, വെണ്ട, മുരിങ്ങയില
ചോളം, ചാമ, മൊളോഷ്യം വെയ്ക്കാന്‍
നാടന്‍ കായ, പയര്‍

ചക്കക്കുരു ഒരു പുളിയന്‍ മാങ്ങ
ചക്കകള്‍ എല്ലാമേ
പേറിപ്പലവഴിപോണോരെല്ലാം
സമ്മാനിക്കുന്നൂ
പാവം പൂച്ചയ്ക്കുള്ളവയെല്ലാം
വീട് പണിഞ്ഞീടാന്‍

തൂണു പഴങ്ങള്‍ കൊണ്ടേ;
പപ്പടമേല്‍പ്പുരയും തയ്യാര്‍
ശര്‍ക്കരകൊണ്ട് ചമച്ചൂ
ചുമരുകള്‍, പുത്തന്‍ വീടായീ.

പൂച്ചാരമ്മ വിളിക്കാതെത്തീ
പൌര്‍ണമിയുരുളിയുമായ്
പാല്പത തൂവി മണപ്പിച്ചും കൊ-
ണ്ടാഘോഷം തകൃതി.

വേണ്ടാ ബഹളം, ഒച്ചയൊതുക്കി
ക്കൂടെപ്പോന്നോളിന്‍
ഞാനുമതേ വഴി തന്നെ-
ക്കൂടാന്‍ വീടിന്‍ പാല്‍കാച്ചല്‍.

എന്തേ കയ്യില്‍ക്കരുതീതെന്നോ?
എന്താവാം പറയിന്‍
ഒരു ചെറു പുസ്തകം; ‘എങ്ങനെ-
എലിയെപ്പിടികൂടാം? തിന്നാം?’

കളിയല്ലെന്നേ കാര്‍ട്ടൂണല്ല
കാര്യം ബഹുകേമം.
നുണയെന്നോ? ചെറുകഥയെന്നോ?
ഞാന്‍ കള്ളമുരച്ചെന്നോ?
കരുതീട്ടുണ്ട് കിടാങ്ങള്‍ക്കെല്ലാം
ചെറിയൊരു സമ്മാനം.

‘കരയാമെന്നാല്‍ കരയിക്കല്ലേ-
യൊരുവരെയും വെറുതെ
ജാതിമതം രാഷ്ട്രീയം തൊലിനിറ-
മുദ്യോഗം ദേശം,
രാജ്യാതിര്‍ത്തികള്‍. ഭാഷകള്‍;
ആണ്‍പെണ്‍, ഭക്ഷണശീലങ്ങള്‍
ആരുമളക്കരുതാരെയും ഇതു വെച്ചാ-
ളുകള്‍ ഒന്നല്ലോ.’

ആയത് പാടും തത്തമ്മപ്പെണ്ണവളെ-
ത്തന്നീടാം.

കൂട്ടിലടയ്ക്കാമെന്നോ? കൊള്ളാം,
കൂട്ടിലിരിക്കില്ലാ
വാനം പോലെ വലുപ്പം കൂടിയ
മനമുണ്ടെന്നാകില്‍
സ്വാതന്ത്യ്രത്തിന്‍ ചിറകുകളാര്‍ന്നവള്‍
പാറും പാടീടും
പോരൂ; മടി മതി, പേടി കളഞ്ഞാ-
പ്പാതയിലൊപ്പം നാം,
പോവുകയല്ലേ ദൂരേ കേള്‍ക്കാം
പാല്‍ കാച്ചും മേളം...

ഇലയിലിരുന്നിട്ടൂഞ്ഞാkavitha4ലാടും

ഇളവെയിലിന്‍ കവിളത്ത-
രുമയൊടഴകൊടു മുത്തം
ചാര്‍ത്തി നമുക്കും കൂത്താടാം.