KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം കവിത ഉറുറുമ്പുറുമ്പുറുമ്പ്...
ഉറുറുമ്പുറുമ്പുറുമ്പ്...

പാട്ടുപാടിക്കളിക്കാം

 

ഈ കളിയില്‍ എത്രപേര്‍ക്കു വേണമെങ്കിലും പങ്കെടുക്കാം. ഒരാളുടെ കൈപ്പത്തിയില്‍ അടുത്തയാള്‍ നുള്ളിപ്പിടിക്കുന്നു. ആ ആളുടെ കൈയില്‍ മറ്റൊരാള്‍. രണ്ടു കൈകളും ഉപയോഗിക്കാം. പരസ്പരം ബന്ധിച്ച കൈകള്‍ കറക്കിക്കൊണ്ട് ഈ വായ്ത്താരി എല്ലാവരും ചൊല്ലുന്നു.
pattu
ഉറുറുമ്പുറുമ്പുറുമ്പ്...
ശര്‍ക്കരക്കുടത്തിലെ കട്ടുറുമ്പ്
കഞ്ഞിക്കലത്തിലെ കടിയനുറുമ്പ്
ഉറുമ്പുറുമ്പുറുമ്പ്...
പഞ്ചാരഭരണിയിലെ ശോണനുറുമ്പ്
ഉറുമ്പുറുമ്പ്... മൊട്ടനുറുമ്പ്
വീടാകെ ഉറുമ്പ്
കാട്ടിലെ ഉറുമ്പിനു വേലികെട്ടി
അവിടുന്നും കിട്ടി നാഴിയരി
ഇവിടുന്നും കിട്ടി നാഴിയരി
കാച്ചിക്കുറുക്കാന്‍ വിറകിനു പോയപ്പോള്‍
വിറകിലേച്ചിരി തേന്‍
തേന്‍ കഴുകാന്‍ ആറ്റില്‍ച്ചെന്നപ്പോള്‍
ആറ്റില്‍ രണ്ടു പാള
പാള കെട്ടാന്‍ വള്ളിക്കു പോയപ്പോള്‍
വള്ളിയെ തട്ടി തടിനോ പുടിനോ.


‘തടിനോ പുടിനോ’ എന്ന് അവസാനിക്കുമ്പോള്‍ എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും ഇക്കിളിയാക്കി പൊട്ടിച്ചിരിക്കും. കൊച്ചു കുട്ടികള്‍ക്ക് വളരെ ഇഷ്ടമാണ് ഈ കളി.

 

സുജ സൂസന്‍ ജോര്‍ജ്

വര-  ടി ആര്‍  രാജേഷ്