KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

മാനത്തിന്‍ മകളാം മഴ
ilamthaliruമാനത്തിന്‍ മാറില്‍ നിന്നും
മഴമുത്തുകള്‍ ഉതിരുന്നു
മാനത്തിന്‍ ചിരിയാം - ഈ മഴ
മാധുര്യം നല്‍കുന്നു.
മിന്നല്‍ തന്‍ തുണയോടെ
മഴമേഘം മാനത്ത്
മണിമാളിക തീര്‍ക്കുന്നു.
മഴവില്ലിന്‍ അഴകോടെ
പൂമാരികള്‍ മാനത്ത്
മണിമാലകള്‍ കോര്‍ക്കുന്നു.
നവരത്നക്കല്ലുകള്‍പോലെ
മന്ദാരപ്പൂവുകള്‍പോലെilamthaliru1

മാനത്തെ കൊട്ടാരത്തില്‍
മഴമുത്തുകള്‍ വാഴുന്നു.
മിന്നല്‍പ്പൊന്‍ ചിരിയോടെ
ഇടിനാദലയത്തോടെ
മഴമുത്തുകള്‍ പാടുന്നു.
മാനത്തിന്‍ മാറില്‍ നിന്നും
മഴമുത്തുകള്‍ അകലുന്നു.
മാനത്തിന്‍ കണ്ണീരാം - ഈ മഴ
മിഴി രണ്ടില്‍ നിറയുന്നൂ


റിഫ്ന എം പി
ക്ളാസ്: 6 എ,
ഗവ യു പി എസ് പേരിയ,
മാനന്തവാടി, വയനാട്