KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

കുട്ടിക്കുപ്പായം
ilamthaliruഅമ്മ കാത്തിരിക്കുന്നു,

പടിപ്പുരയില്‍
സൂര്യന്‍ കണ്ണില്‍നിന്നകലുന്നുilamthaliru2
ഇനിയിരുളാണ്
മകള്‍ വന്നില്ല.

ഇരുളാണ് വഴിനിറയെ
വഴിവിളക്കിനേയും കീഴ്പ്പെടുത്തുന്ന
ഇരുളാണ് വെളിയില്‍
മകള്‍ വന്നില്ല.

ആയുസ്സിന്റെ അധ്വാനം
കുപ്പായമായി രൂപംകൊണ്ടിരിക്കുന്നു
വിയര്‍പ്പു ചേര്‍ത്തു വച്ച മുത്തുകള്‍
പട്ടുനൂലാല്‍ പാവാട, പക്ഷേ -
മകള്‍ വന്നില്ല.

നരനും നരിയുമീ
രാത്രിയുടെ അധിപരാണ്
ഇരുളിലവര്‍ എന്തിനേയും വിഴുങ്ങും
മകള്‍ വന്നില്ല

കുപ്പായത്തിനു വീണ്ടും
രൂപാന്തരമുണ്ടായിരിക്കുന്നു
ഇന്നത് കോടിമുണ്ടാണ്
ഒടുക്കം കാത്തിരിപ്പു തീര്‍ന്നു
നടുക്കം മാത്രം
മകള്‍ വരില്ല.


ശ്രീജിത്ത് എസ്, ക്ളാസ്: 9 ബി,
സ്വാമി വിവേകാനന്ദ ഹൈസ്കൂള്‍,
പാണ്ടനാട് പി ഒ, ചെങ്ങന്നൂര്‍, ആലപ്പുഴ - 689 109