KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

അമ്മ മലയാളം

ilamthaliru
പുസ്തകത്താളില്‍ കിടന്നു മയങ്ങിയോ -
രക്ഷരമെന്നോടു ചോദിച്ചൂക്കമായ്
ഭാഷയെ ഭാഷയായ് മാറ്റുമോ? നമ്മള്‍ തന്‍
അമ്മയാം ഭാഷയെ സ്നേഹിക്കുമോ?

അക്ഷരത്തിന്റെയീ ചോദ്യത്തിന്‍ മുമ്പില്‍ ഞാന്‍

ഉത്തരമില്ലാതെ മൂകയായി
ഉത്തരം നല്‍കുകയിന്നെന്റെ തോഴരേ
സ്നേഹിക്കുമോ നിങ്ങളെന്‍ ഭാഷയെ?
അമ്മയാം നന്മയാം നിറദീപമായൊരെന്‍ ilamthaliru4
ഭാഷയെ കൊല്ലുവോര്‍ നമ്മളല്ലോ
അമ്മയെ മമ്മിയായ് മാറ്റുന്ന നമ്മളോ

അമ്മ മലയാളത്തിന്‍ പൊന്നുമക്കള്‍?
‘മലയാളമരിയാത്ത’ പൈതങ്ങള്‍ നിങ്ങള്‍തന്‍
മനതാരില്‍ മലയാള മധുരമുണ്ടോ?
നിങ്ങളോടൊന്നു പറയുവാനുണ്ടെനി
ക്കാദ്യമായും, അവസാനമായും
അക്ഷരമക്ഷയപാത്രമായ് കാക്കുക
ഭാഷയെ ഭാഷയായ് സ്നേഹിക്ക നാം

ഗായത്രി എം എസ്, ക്ളാസ്: 8 ബി, ജി വി എച്ച് എസ് എസ്,
മേപ്പയ്യൂര്‍, കോഴിക്കോട് - 673 524