KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

തുമ്പപ്പൂവ്



ilamthaliru
പൂത്തും തളിര്‍ത്തും കായ്ച്ചും നില്ക്കുന്ന പച്ചക്കാടുകള്‍. തൊടിയിലെ പുല്‍ക്കൊടികള്‍ ഓരോന്നായി ശിരസ്സു നമിച്ച് പൊന്‍പുലരിയെ സ്വാഗതം ചെയ്യുന്നു. വസന്തത്തിന്റെ വര്‍ണവുമായി അനേകായിരം പൂക്കള്‍ നിദ്രയില്‍ നിന്ന് ഉണരുകയും വിരിയുകയും ചെയ്തു. കാറ്റിന്റെ തഴുകലേറ്റപ്പോള്‍ തലേന്നത്തെ പൂക്കള്‍ വാടുകയും പുതിയ പൂക്കള്‍ വിരിയുകയും മണം പരത്തുകയും ചെയ്തു. പൊന്തയ്ക്കുള്ളില്‍ വലിയ ചോരത്തുള്ളികള്‍പോലെ തെച്ചിപ്പഴങ്ങള്‍... നീല പളുങ്കുഗോട്ടികള്‍ പോലുള്ള ഞാറയ്ക്കകള്‍... നിറയെilamthaliru5
കായ്ച്ചു നില്‍ക്കുന്ന പൊട്ടിക്ക ചെടികള്‍. അതിനരികില്‍ ഒതുങ്ങി നില്‍ക്കുന്നു തുമ്പച്ചെടി. പാവം അതിന് മണവുമില്ല, പൂവിന് വലുപ്പവുമില്ല. ഇതു കണ്ട് അഹങ്കാരികളായ മറ്റു പൂക്കളും ചെടികളും തുമ്പച്ചെടിയെ കളിയാക്കുന്നു. ഇവയ്ക്ക് മനോഹരമായ വെളുത്ത പൂക്കളുണ്ട്. സുഗന്ധമില്ലെങ്കിലും പരിശുദ്ധിയുടെ അടയാളമാണ് ഇതിന്റെ വെളുത്ത പൂക്കള്‍. പൂവിന്റെ മണമല്ല ഗുണമാണ് നാം നോക്കേണ്ടത്. ഗുണമുണ്ടെങ്കില്‍ വംശവും ഉത്പത്തിയും ഒന്നും നോക്കേണ്ട ആവശ്യമില്ല. ഏതൊരു ചെടിക്കും അതിന്റേതായ സൌന്ദര്യവും ഗുണവും മണവുമുണ്ട്. പൂന്തോട്ടത്തില്‍ ഈശ്വരന് സന്തോഷം നല്‍കാത്ത ഒരു പൂവുപോലുമില്ല. എല്ലാ പുഷ്പങ്ങളേയും ദൈവം ഒരേപോലെയാണ് കാണുന്നത്. എളിമയും ശുദ്ധിയുമുള്ള തുമ്പപ്പൂവിനെയാണല്ലോ മാവേലിത്തമ്പുരാന്‍ ശിരസ്സില്‍ ചൂടിയത്.

 

അമൃത സി എ, ക്ളാസ്: 9 ബി,
എം ജി എം എച്ച് എസ് എസ്, കുറുപ്പംപടി, എറണാകുളം