KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

ബാലസാഹിത്യ പുരസ്കാരങ്ങള്‍ 2010

 

award1

എഴുത്തിന്റെ ലോകത്ത് ഏറ്റവുമധികം അവഗണിക്കപ്പെടുന്നത് കുട്ടികളാണെന്ന് വിദ്യാഭ്യാസ സാംസ്കാരിക വകുപ്പ് മുന്‍മന്ത്രി ശ്രീ എം എ ബേബി.  ഗണപരമായി മാത്രമല്ല ഗുണപരമായും മുന്നേറാന്‍ ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ടിന് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ പുരസ്കാരങ്ങള്‍ എഴുത്തുകാര്‍ക്ക് സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. varoo

 

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പണ്ഡിതര്‍ക്കും പാമരര്‍ക്കും ഒരുപോലെ വായിച്ചുരസിക്കാന്‍ പാകത്തിലു ള്ള കൃതികള്‍ നമ്മുടെ മഹാന്മാരായ എഴുത്തുകാര്‍ എഴുതിയിട്ടുണ്ട്. ടാഗൂറും ടോള്‍സ്റോയിയും മുതല്‍ കുമാരനാശാനും വൈലോപ്പിള്ളിയും  ഉള്ളൂരും ഒക്കെ ഉദാഹരണം. കൂരിരുട്ടിന്‍ കിടാത്തി എന്നാല്‍ എന്നു തുടങ്ങുന്ന വൈലോപ്പിള്ളിയുടെ കാക്കയെക്കുറിച്ചുള്ള കവിതയുടെ അവസാനഭാഗം ദാര്‍ശനികമാണ്. ആ തലം മനസ്സിലായില്ലെങ്കിലും കുട്ടികള്‍ക്കും വായിച്ചു രസിക്കാവുന്ന ഒരു കവിതയാണ് അത്. ഇത്തരത്തിലുള്ളതാണ് thrimമികച്ച കൃതികള്‍. കേരളത്തിലെ മുതിര്‍ന്ന എഴുത്തു കാരെക്കൊണ്ട് കുട്ടികള്‍ക്കായി എഴുതിക്കാന്‍ ഇന്‍സ്റിറ്റ്യൂട്ട് നടത്തുന്ന ശ്രമം ശ്ളാഘനീയമാണ്. മലയാളത്തിലെ പ്രതിഭാധനരായ എഴുത്തുകാര്‍ കുട്ടികള്‍ക്കായി എഴുതാന്‍ മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു. ഇരുത്തംവന്ന എഴുത്തുകാരാണ് ഇവിടെ പുരസ്കാരത്തിന് അര്‍ഹരായിരിക്കുന്നത്. ഉന്നതമായ മാനദണ്ഡങ്ങള്‍ പുലര്‍ത്തിക്കൊണ്ടുതന്നെയാണ് പുരസ്കാരനിര്‍ണ്ണയസമിതി പുരസ്കാരങ്ങള്‍ നിര്‍ണ്ണയിച്ചതും. മന്ത്രി പ്രസ്താവിച്ചു.thalem

കഥ/നോവല്‍, നാടകം, കവിത, പുനരാഖ്യാനം, ശാസ്ത്രം, വൈജ്ഞാനികം, ജീവചരിത്രം, ചിത്രപുസ്തകം, പുസ്തക ഡിസൈന്‍, ചിത്രീകരണം എന്നീ ഒന്‍പതു വിഭാഗങ്ങളിലാണ് ഈ വര്‍ഷം പുരസ്കാരം പ്രഖ്യാപിച്ചത്.

kakkaradesamനവീന ക ഥാകൃത്തു ക്കളില്‍ ശ്ര ദ്ധേയനായ ഇ സന്തോ ഷ്കുമാര്‍ രചിച്ച കാ ക്കരദേശ ത്തെ ഉറു മ്പുകള്‍ക്കാണ് കഥ/നോവല്‍ വിഭാഗത്തിലെ പുരസ്കാരം. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ടാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. മലയാളത്തിലെ പ്രശസ്ത കവികളിലൊരാളായ ഡി വിനയചന്ദ്രന്‍ കുട്ടികള്‍ക്കു വേണ്ടി രചി ച്ച് കാക്ക ക്കുറുമ്പ് ക വിത വിഭാ ഗത്തില്‍ പുര സ്കാരത്തിന് അര്‍ഹമായി. ഡിസി ബുക് സാണ് ഈ പുസ്തകത്തിന്റെ പ്രസാധകര്‍. എ കെ വരുണ്‍ രചിച്ച പ്രകൃതിയാത്ര ശാസ്ത്ര വിഭാഗത്തിലും ഡോ എന്‍ വി പി ഉണിത്തിരി കുട്ടികള്‍ക്കായി പുനരാഖ്യാനം ചെയ്ത രാമായണം പുനരാഖ്യാന/വിവര്‍ത്തന വിഭാഗത്തിലും പുരസ്കാരം നേടി. ഒലീവ് പബ്ളിക്കേ ഷന്‍സും സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ടുമാണ് യഥാക്രമം ഈ പുസ്തകങ്ങള്‍ പ്രസിദ്ധീ കരിച്ചത്. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകനും അഖിലേന്ത്യാ ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിന്റെ ജനറല്‍ സെക്രട്ടറി യുമായ ടി ഗംഗാധരന്‍ രചിച്ച വരൂ, ഇന്ത്യയെ കാണാം എന്ന കൃതിkakku ക്കാണ് വൈജ്ഞാനിക വിഭാഗത്തിലെ പുരസ്കാരം. എന്‍ പി ഹാഫിസ് മുഹമ്മദിന് മികച്ച ജീവ ചരിത്ര പുസ് തകത്തി നു ള്ള പുരസ് കാരം ലഭിച്ചു. കേരള സം സ്ഥാന ബാല സാഹിത്യ ഇന്‍സ്റിറ്റ്യൂട്ട് കേരള നവോത്ഥാന ശില്പികള്‍ എന്ന പരമ്പരയില്‍  ആദ്യ പുസ്തകമായി പ്രസിദ്ധീകരിച്ച മുഹമ്മദ് അബ്ദുറഹിമാന്‍ എന്ന പുസ്തകമാണ് ഹാഫിസ് മുഹമ്മദിന് പുരസ്കാരം നേടിക്കൊടു

ത്തത്.kalikkam നാടക പ്രവര്‍ത്തകനായ ഡോ ജി ഗംഗാധരന്‍ നായര്‍ രചിച്ച ത്രിമധുരം എന്ന മൂന്ന് ലഘുനാടക ങ്ങളുടെ സമാഹാരം നാടകവിഭാഗത്തില്‍ പുരസ്കാരത്തിന് അര്‍ഹമായി. തൃശ്ശൂരിലെ തിയേറ്റര്‍ ബുക്സാണ് ഈ പുസ്തക ത്തിന്റെ പ്രസാധകര്‍. തൂലിക പബ്ളിഷേഴ്സ് പ്രസിദ്ധീകരിച്ച ടി ആര്‍ രാജേഷിന്റെ തലേം കുത്തി ചിത്രപുസ്തക വിഭാഗത്തിലെ പുരസ്കാര ത്തിനും അര്‍ഹമായപ്പോള്‍ പുസ്തക ഡിസൈന് ഏര്‍പ്പെടുത്തിയ പുരസ്കാരം കളിക്കാം പഠിക്കാം എന്ന പുസ്ത കത്തിലൂടെ വെങ്കിക്ക്  (ടി കെ വെങ്കിടാചലം) ലഭി ച്ചു. ബാല സാഹിത്യ ഇ ന്‍സ്റിറ്റ്യൂട്ടാണ് ഈ പുസ് തകം പ്രസി ദ്ധീകരിച്ചത്. muhmed

കഴിഞ്ഞ ഇരുപതു വര്‍ഷമായി ചിത്രീകരണവുമായി ബന്ധപ്പെട്ട് കഴിയുന്ന തനിക്ക് ഈ അവാര്‍ഡ് ഏറെ സന്തോഷം തരുന്നു വെന്ന് ഡിസൈനിങില്‍ പുരസ് കാരം ല ഭിച്ച ശ്രീ ടി കെ വെ ങ്കിടാചലം പറഞ്ഞു. അബ്ദുറഹിമാന്‍  സാഹിബ്ബിന്റെ ജീവചരിത്രം എഴുതാന്‍ അവസരം കിട്ടിയ അച്ഛന്റെ മകനായ തനിക്ക് , നാല് തലമുറയായി അബ്ദുറഹിമാന്‍ സാഹിബ്ബുമായി പലതരത്തില്‍ ബന്ധപ്പെട്ടിട്ടുള്ള തനിക്ക് ഈ പുരസ്കാരം ഏറെ സന്തോഷം തരുന്നുവെന്ന് ശ്രീ എന്‍ പി ഹാഫിസ് മുഹമ്മദ് പറഞ്ഞു. അദ്ധ്യാപകരെ യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കണമെന്ന ആഗ്രഹത്തോടെ എഴുതിയതാണ് വരൂ ഇന്ത്യയെ കാണം എന്ന പുസ്തകം. പുരസ്കാര നിര്‍ണ്ണയം ഏറെ prakruthiസന്തോഷിപ്പിച്ചുവെന്നായിരുന്നു ശ്രീ ടി ഗംഗാധരന്റെ അഭിപ്രായം. ആദ്യപുസ്തകത്തിന് അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് കഥാകൃത്തായ സന്തോഷ്കുമാറും ചിത്രപുസ്തകത്തിന് പുരസ്കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ശ്രീ ടി ആര്‍ രാജേഷും പറഞ്ഞു. ശാസ്ത്ര വിഭാഗത്തില്‍ പുരസ്കാരം നേടിയ ശ്രീ എ കെ വരുണ്‍ പുരസ്കാരലബ്ധിയിലുള്ള സന്തോഷം പങ്കുവച്ചു. പുനരാഖ്യാനവിഭാഗത്തില്‍ പുരസ്കാരം നേടിയ ശ്രീ എന്‍ വി പി  ഉണിത്തിരിക്കുവേണ്ടി അദ്ദേഹത്തിന്റെ മകന്‍ ആനന്ദവര്‍ദ്ധനനാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. നാടകപ്രവര്‍ത്തകനായ തന്റെ ആ ദ്യനാടകസമാഹാരത്തിന് പുരസ്കാരം കിട്ടിയതിലുള്ള സന്തോഷത്തിലായിരുന്നു ശ്രീ ജി ഗംഗാധരന്‍ നായര്‍. ramay

ശ്രീ സിപ്പി പള്ളിപ്പുറം അധ്യക്ഷനായിരുന്നു. ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശ്രീ റൂബിന്‍ ഡിക്രൂസ് പുരസ്കാരം നേടിയ കൃതികള്‍ പരിചയപ്പെടുത്തി. കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവും തൃശൂര്‍ ബാലഭവന്‍ സെക്രട്ടറിയുമായി ശ്രീ സി ആര്‍ ദാസ് ജൂറിയെ പ്രതിനിധീകരിച്ച് ആശംസ അര്‍ പ്പിച്ചു. ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ട് ഭരണസമിതി അംഗം ശ്രീ പള്ളിയറ ശ്രീധരന്‍ സ്വാഗതവും ശ്രീ വി കെ കുമാരക്കൈമള്‍ നന്ദിയും രേഖപ്പെടുത്തി.