KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം ഫീച്ചര്‍ കാടെവിടെ മക്കളേ! - ആന ക്യാമ്പെയ്ന്‍
കാടെവിടെ മക്കളേ! - ആന ക്യാമ്പെയ്ന്‍

aana2കാടെവിടെ മക്കളേ!


 എത്രയും പ്രിയപ്പെട്ട കുഞ്ഞുങ്ങളേ! നിങ്ങളുടെ കത്തുകള്‍ വായിച്ചപ്പോള്‍ ഒരുപാട് ആശ്വാസം തോന്നി. ഭാവിയെപ്പറ്റി ആശ തോന്നി. നിങ്ങള്‍ മുതിരുമ്പോഴെങ്കിലും പാവം ആനയ്ക്ക് ദുരിതങ്ങളില്‍ നിന്നു മോചനം കിട്ടുമെന്ന് ഉറപ്പ്. നിങ്ങള്‍ക്ക് അറിവുണ്ട്. അതിലുപരി കാരുണ്യമുണ്ട്. നിസ്സഹായനായ ഈ ഗംഭീരമൃഗത്തിനുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.
വര്‍ഷങ്ങളായി ഈ പാവം ആനയുടെ പിന്നാലെ നടന്ന് വഴക്കുണ്ടാക്കുന്ന ഒരാളാണ് ഞാന്‍. അരുത് അരുത് എന്നുപറഞ്ഞു. എഴുതിയും മീറ്റിങു നടത്തിയും മടുത്തു. ഇനി നമുക്കൊരുമിച്ച് ഒരു ശ്രമം നടത്താം. കുട്ടികള്‍ക്ക് ഇക്കാര്യത്തില്‍ എന്തുചെയ്യാന്‍ സാധിക്കുമെന്ന് അടുത്ത മുന്നുരയില്‍ പറയാം. എന്റെ കുഞ്ഞുങ്ങളോട് നന്ദിപറയുന്നു. അഭിനന്ദിക്കുന്നു.


സുഗതകുമാരി

 

 

ആനയോട്ടവും വാല്‍പിടുത്തവും നിര്‍ത്തലാക്കിaana8

 ആനകള്‍ക്കും ആനയെ സ്നേഹിക്കുന്നവര്‍ക്കും സന്തോഷം നല്‍കുന്ന വാര്‍ത്ത. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആനയോട്ടം, ആനവാല്‍പിടുത്തം തുടങ്ങിയ ചടങ്ങുകള്‍ നിര്‍ത്തലാക്കി. എഴുന്നുള്ളത്തിന് നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ ആനകളെ ഉപയോഗിക്കരുതെന്നും തീരുമാനമുണ്ട്. മണിക്കൂറുകള്‍ ആനകളെ വഴിയില്‍ നിര്‍ത്തിയുള്ള പറയെടുപ്പിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.  ആനയെ ഒഴിവാക്കി വിഗ്രഹം എഴുന്നുള്ളിപ്പ് നടത്തിയാല്‍ മതിയത്രേ. ആനയെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ആചാരങ്ങള്‍ ജനങ്ങളുടെ ജീവന് ഭീഷണിയും ആനയ്ക്ക് പീഡനവും ആകുന്നതിനാലാണ് ഈ തീരുമാനം.