KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

ആന ക്യാമ്പെയ്ന്‍

aana1

ആനയും മനുഷ്യനും തമ്മിലുള്ള പ്രശ്നങ്ങള്‍ അവസാനമില്ലാതെ നീളുകയാണോ?  വിറ്റതിന്റെ അടുത്ത ദിവസം മുന്‍ ഉടമയെ ആന കുത്തിക്കൊന്ന വാര്‍ത്തയാണ് ഈ പട്ടികയില്‍ ഏറ്റവും പുതിയത്. ആനയോടുള്ള മനുഷ്യന്റെ അതിക്രമങ്ങള്‍ കുറയുന്നില്ല. ഇടയ്ക്ക് സഹികെടുന്ന ആനകള്‍ ചിലപ്പോള്‍ മനുഷ്യരുടെ വിലപ്പെട്ട ജീവനും അപഹരിക്കുന്നു. തടിപിടിക്കാനും ഉത്സവങ്ങള്‍ക്ക് എഴുന്നുള്ളിക്കാനുമെല്ലാം നമുക്ക് ആനകള്‍ നിര്‍ബന്ധമാണ്. ഇതിനിടയ്ക്കാണ് അല്പം ആശ്വാസം പകര്‍ന്ന് ആനയോട്ടങ്ങളും ആനവാല്‍പിടുത്തവും വേണ്ടെന്ന് വച്ചുകൊണ്ടുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. നല്ലൊരു മാറ്റത്തിന്റെ തുടക്കമായി നമുക്കിതിനെ കാണാം. ആനകളും മനുഷ്യരും തമ്മിലുള്ള പ്രശ്നങ്ങളെക്കുറിച്ച് കഴിഞ്ഞ തവണ സുഗതകുമാരി  ടീച്ചറും ബിനോയ് വിശ്വവും  എഴുതിയ കത്തുകള്‍ക്ക് നിങ്ങളയച്ച പ്രതികരണങ്ങള്‍ തളിരിന് ഒരുപാട് സന്തോഷം നല്‍കുന്നുണ്ട് കേട്ടോ. കൂട്ടുകാരയച്ച അഭിപ്രായങ്ങള്‍ വായിക്കുമല്ലോ. ഒപ്പം സുഗതകുമാരി ടീച്ചര്‍ അതിനെഴുതിയ മറുപടിയും.  ഇനിയും അഭിപ്രായങ്ങളും നിര്‍ദ്ദേങ്ങളും ഉണ്ടാവില്ലേ? ആനകളെക്കുറിച്ച് വളര്‍ന്നുവരുന്ന തലമുറയുടെ അഭിപ്രായങ്ങള്‍ ഇന്നത്തെ തലമുറ അറിയട്ടെ. നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കായി തളിര് കാത്തിരിക്കുന്നു.