KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

കാടിതു കണ്ടായോ!

kadithukandayo

സീതയൊന്നിച്ച് രാമലക്ഷ്മണന്മാര്‍ പഞ്ചവടിയില്‍ പ്രവേശിക്കുമ്പോഴുള്ള വനവര്‍ണനയാണിത്. രാമന്റെ കഥ പറയുന്ന രാമായണം സത്യത്തില്‍ ഒരു ‘വനായനം’ ആണ്. വള്ളത്തോള്‍ നാരായണമേനോന്റെ പരിഭാഷയില്‍ വാത്മീകി രാമായണത്തിലെ ഈ വനവര്‍ണന വായിക്കൂ.


അന്നം നീര്‍ക്കോഴിയും, തിങ്ങിച്ചക്രവാകം വിളങ്ങിയും,
അകന്നും തൊട്ടുമല്ലാതേ, മൃഗക്കൂട്ടം തിമിര്‍ത്തവ,
ഗുഹ വായ്ചവ, രമ്യങ്ങള്‍, സൌമ്യ മൈലൊലി ചേര്‍ന്നവ
കാണുന്നൂ തുംഗശൈലങ്ങള്‍, പൂമരങ്ങള്‍ ചുഴ്ന്നവ:
അതാതിടത്തു പൊന്‍വെള്ളിചെമ്പുധാതുക്കളാലിവ
ലസിപ്പൂ, ജന്നല്‍നേര്‍ചുട്ടി ചേരുമാനകള്‍ പോലവേ

ശോഭിപ്പിക്കുന്നിതിവയെപ്പന, പച്ചില, മാവുകള്‍,
തൊടുകാര, പയന്‍, പ്ളാവു, നീര്‍ക്കടമ്പീ,ത്ത,പുന്നയും,
തേന്മാവ, ശോകം, മൈലെള്ളും, ചമ്പകം, കേതകങ്ങളും,
ചെടിപ്പടര്‍പ്പു പൂവള്ളിയൊത്തതാതു മരങ്ങളും,
കടംപ, യനി, പാടീരം, കഞ്ജകം, കാര, പാതിരി,
ഞമയും, മരുതും, വന്നി, കരിങ്ങാലി, പിലാശുമേ,
ഇതും പുണ്യ മിതാകമ്ര, മിതു പക്ഷിമൃഗാകുലം,
ഇങ്ങാവാം പാര്‍പ്പു നമ്മള്‍ക്കാപ്പക്ഷിയൊന്നിച്ചു ലക്ഷ്മണാ.kadithukandayo2