KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

അഴുക്കിന്റെ കൂട്ടുകാരി
               എന്നുമെന്‍ വീടിന്റെ ഉമ്മറത്തിണ്ണയില്‍
വന്നുilamlogoവിളിക്കുന്ന തൂപ്പുകാരി
കുയില്‍നാദം പോലെ മധുരമില്ലെങ്കിലുംazhukkintekoottukari
മയിലിനെപ്പോലൊരു നൃത്തമില്ലെങ്കിലും
മാതളപ്പൂവിന്റെ ചന്തമില്ലെങ്കിലും
ഏഴഴകുള്ള കറുത്ത പെണ്ണ്!

മാലിന്യമെല്ലാമെടുത്തിടുമ്പോള്‍
വീടിനു കാവലാള്‍, കൂട്ടുകാരി,
ഒരു ചെറുചൂലാലെ നീക്കേണ്ട മാലിന്യം
മറയുന്നു നീ വന്നു തൊട്ടിടുമ്പോള്‍,
എങ്കിലും മാനവര്‍ക്കേറെയിഷ്ടം
കുയിലുകള്‍, മയിലുകള്‍, തത്തകളും
മേനി മുഴുവന്‍ കറുപ്പെങ്കിലും
നിന്റെ മനസ്സു വെളുത്തതല്ലോ
ഇത്രയും ത്യാഗം സഹിച്ചിടുമ്പോള്‍
നീയോ അഴുക്കിന്റെ തൂപ്പുകാരി
എന്നുമെനിക്കെന്റെ കൂട്ടുകാരി

രാജി രാജഗോപാല്‍
ക്ളാസ്: 7 സി, കെ ആര്‍ ജി പി എം എച്ച് എസ് എസ് ആന്‍ഡ് വി എച്ച് എസ്
ഓടനാവട്ടം