KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

പഠിക്കൂ...
ilamlogo
     പഠിക്കെടാ, പഠിക്ക്......

     കണക്കെഴുതി പഠിക്ക്
     ഇംഗ്ളീഷും മലയാളോം വായിച്ചു പഠിക്ക്....padikkoo
     കെമിസ്ട്രിയും ഫിസിക്സും
     പഠിക്കാതിരുന്നാല്‍......
     ഉത്തരക്കടലാസില്‍ വട്ടപ്പൂജ്യമാവും.

     പാഠപുസ്തകം തുറന്നാല്‍
     നീ ഉറക്കം തൂങ്ങുമല്ലോടാ,
     ടീവിയുടെ മുന്നില്‍ നീ
     മിഴിച്ചിരിക്കുന്നതെങ്ങനെ?
     ഇങ്ങനെപോയാല്‍, മടിയനായിരുന്നാല്‍
     എന്നും ചോറ്റുപാത്രം നിറച്ചു തരു-
     മെന്‍ജോലി വ്യര്‍ത്ഥമാകുമല്ലോ.....
     എടാ കുഴിമടിയാ പഠിക്ക്

     എന്നമ്മ നിത്യവും ശകാരിച്ചിടുമ്പോള്‍
     ഈര്‍ഷ്യയോടെ ഞാനന്ന് കാതുപൊത്തിയിരുന്നു....
     പഴുപ്പിച്ച ചൂരല്‍ പുറത്തുവീഴുമ്പോള്‍
     അമ്മയ്ക്ക് സ്നേഹമില്ലെന്ന് മുറുമുറുത്തിരുന്നു.....
     എന്നാല്‍ ഇന്നു ഞാനറിയുന്നു....
     അമ്മ അന്നങ്ങനെ പറഞ്ഞില്ലായിരുന്നെങ്കില്‍,
     വെറിപിടിച്ചീ ജീവിതത്തില്‍....
     ധൃതി പിടിച്ചീ ലോകത്തില്‍.....
     ഓരോ നിമിഷവും മാറുന്നീ ശാസ്ത്രത്തില്‍
                   വെറുമൊരുറുമ്പാം ഞാന്‍,
                   വീണ്ടും ചെറുതായിപ്പോയേനെ.....
                   വട്ടപൂജ്യമായ്പ്പോയേനെ.....
                   അമ്മയുടെ വാക്കിലെ പൊരുളറിഞ്ഞ്
                   ഉണ്ണിമക്കളേ, നന്നായി പഠിക്കൂ....
                   പഠിച്ചു മിടുക്കരാകൂ....

    ആതിര വി
    വി എച്ച് എസ് എസ്, വളാഞ്ചേരി
    മറക്കര പി ഒ, കാടാമ്പുഴ-676 553, മലപ്പുറം