KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

കിണറ്റില്‍ അകപ്പെട്ടുപോയ ഒരു മഴത്തുള്ളി
ilamlogo
ഇടവപ്പാതിയുടെ താളമേളത്തോടെ ഇന്ന് ഞാനും എന്റെ സുഹൃത്തും ഭൂമിയിലേക്ക് പെയ്തിറങ്ങി. കറുപ്പുടുപ്പണിഞ്ഞ് ആകാശവനികയിലൂടെ ഒഴുകി നടക്കുമ്പോഴും ഞാനാഗ്രഹിച്ചത്, അലതല്ലുന്ന, നുരകുത്തി പതഞ്ഞൊഴുകുന്ന, ആ ഭാരതപ്പുഴയുടെ ഭാഗമാവാനായിരുന്നു. വെള്ളാരംകല്ലിനെ തലോടിയും മണ്ണിനെ താലോലിച്ചും ആമ്പലിതളില്‍ ചായുറങ്ങിയും അങ്ങനെ ഒഴുകി നടക്കാന്‍. ഭാരതപ്പുഴയുടെ ഓളങ്ങളിലലിയാന്‍ എന്റെ ഹൃദയം തുടിച്ചു. ഇതെല്ലാം എനിക്ക് നഷ്ടപ്പെട്ടാലുംkinattil
എന്റെ സുഹൃത്തിനെ നഷ്ടപ്പെടരുതെന്ന് ഞാനാഗ്രഹിച്ചു.

പക്ഷേ വിധി ഞങ്ങള്‍ക്കെതിരെ തിരിഞ്ഞു. മന്ദമാരുതന്റെ വികൃതി ഞങ്ങളെ പിരിച്ചു. ആകാശത്തെ കാണാനോ, ചുറ്റുമുള്ള പ്രകൃതിയെ അറിയാനോ കഴിയാതെ ഞാനൊരു പടുകിണറ്റിനുള്ളില്‍ എങ്കിലും ഞാന്‍ വേദനിക്കുന്നില്ല, കാരണം എന്റെ ഉറ്റ സുഹൃത്ത് ഈ മതില്‍ക്കെട്ടിനപ്പുറത്താണ്. അവന് ഈ ഭൂമിയുടെ സൌന്ദര്യം കാണാം, അറിയാം, അനുഭവിക്കാം. മണ്ണിന്റെ മാറിലൂടെ ഒഴുകിനടക്കാനും അലിയാനും അവനു സാധിക്കും.
അവന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ചപ്പോള്‍, എന്റെ മനസ്സില്‍ സംതൃപ്തി നിറയുന്നു. ഒരുപക്ഷേ അവനിപ്പോള്‍ വൃക്ഷങ്ങളെയും മലരുകളെയും തലോടി മണ്ണില്‍ പതിച്ചു കാണും. ഇന്നലെവരെ സ്വാതന്ത്യ്രത്തിന്റെ വീഥിയിലൂടെ ഒഴുകി നടന്ന ഞാന്‍ ഇന്നിപ്പോള്‍ ഈ ചുവരുകള്‍ക്കുള്ളില്‍ ഇടിവെട്ടുമ്പോള്‍ എനിക്കൊട്ടിയിരിക്കാന്‍ കൈകോര്‍ത്തു പിടിക്കാന്‍ അവനില്ല. ഒരുപക്ഷേ എന്നെ ഓര്‍ത്ത് അവന്‍ വേദനിക്കുന്നുണ്ടാവും. അവന്റെ സ്വാതന്ത്യ്രം എന്നെ സന്തോഷിപ്പിക്കുന്നുണ്ടെങ്കിലും, എന്റെ ചുറ്റുമുള്ളതിനെ അറിയാത്തതുകൊണ്ടായിരിക്കാം എവിടെയോ ഒരു നിരാശ. എന്നെപ്പോലെ ലോകം കാണാന്‍ കൊതിക്കുന്ന അനേകായിരം തുള്ളികളുണ്ടിവിടെ, അവര്‍ക്കിടയില്‍ ഒരു പുതിയ ഭാവി തേടുകയാണ് ഞാന്‍. സമയം അര്‍ധരാത്രി കഴിഞ്ഞിരിക്കുന്നു എന്നിട്ടും ഞങ്ങള്‍ക്ക് പ്രഭയേകാന്‍ വാനില്‍ ദീപ്തനക്ഷത്രങ്ങള്‍.

ഗാര്‍ഹി സന്തോഷ്
ക്ളാസ്: 8, വെങ്ങേരി ഇ എം ജി എച്ച് എസ്എസ്,
കരിന്‍കല്ലായി, ഫാറൂക് കോളജ് പിഒ, കോഴിക്കോട്