KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

മേഘങ്ങള്‍ പറഞ്ഞത്
ilamlogo
മാനത്തെ എന്‍ കൊച്ചു കൂട്ടുകാരന്‍
meghangal
വാര്‍മഴവില്ലിനും കൂട്ടുകാരന്‍
താരങ്ങള്‍ക്കെന്നെന്നും നല്ല തോഴന്‍
മാനത്തെ എന്‍ കൊച്ചു കൂട്ടുകാരന്‍
വാനിലെ നല്ലൊരു ചിത്രകാരന്‍
കുട്ടികള്‍ക്കെന്നെന്നും ഇഷ്ടതോഴന്‍
രാവുകള്‍ വീണ്ടും കടന്നു പോയി
സന്ധ്യകള്‍ വീണ്ടുമകന്നു മാറി.
മാനത്തു ഞാനൊരു പാലരുവി
നിങ്ങള്‍ക്കു ഞാനൊരു കൂട്ടുകാരന്‍
ആരെയും പേടിച്ചിടാതെ നടക്കുന്ന
നിങ്ങളെപ്പോലൊരു കുന്നിമണി!

അനര്‍ഘ ആര്‍ എസ്
ക്ളാസ്: 7 എ, മേപ്പയില്‍ എസ് ബി സ്കൂള്‍, മേപ്പയില്‍ പി ഒ,
വടകര, കോഴിക്കോട്.