KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

എന്‍ഡോസള്‍ഫാന്‍’ ഇരയായ എന്റെ പ്രായത്തിലുള്ളൊരു കൂട്ടുകാരിക്കായ്

ilamthalir
കാത്തിരിക്കുമോ പ്രിയതോഴീ നീ എനിക്കായ്

ഒരു കൈത്താങ്ങുമായി ഞാന്‍ വരുന്നതുവരെ
കഴിയില്ലെനിക്കവിടെ കുതിച്ചെത്തുവാന്‍ ഇപ്പോള്‍
പരിമിതികളുണ്ടെനിക്കൊട്ടേറെ
വെറുമൊരു ബാലിക ഞാനിപ്പോള്‍, പക്ഷേ
വളരുന്നുണ്ടെന്‍ മനവും ചിന്തയും
എനിക്കറിയാം നിന്നെ ചിത്രങ്ങളിലൂടെendosulfan
കണ്ണുനീര്‍ത്തുള്ളികള്‍ പൊഴിച്ചിട്ടുണ്ട്, ഞാന്‍
നിനക്കുവേണ്ടി...
അതുകൊണ്ടുകാര്യമില്ലെന്നെനിക്കറിയാം, പക്ഷേ
ചെയ്യുവാനാവും എനിക്കും പലതും
പഠിക്കുന്നുണ്ട് ഞാന്‍ വളരുന്നുണ്ട് ഞാന്‍
ഉടനെ ഞാന്‍ നിന്നരികിലെത്തീടും സഖീ
ചെറുക്കണം സഖീ, നമുക്കുപലരെയും
വെറുക്കപ്പെട്ട കീടനാശിനികളെയും
ഞങ്ങള്‍ക്കുവേണ്ടി നിങ്ങള്‍ വിളയിച്ചത്
നിങ്ങളെത്തന്നെ ചതിച്ചുവല്ലോ
ചതിച്ചുവല്ലോ നിങ്ങളെ, പലരും
കുത്തകക്കമ്പനികളും, വെള്ളക്കുപ്പായക്കാരും
പൂജാമുറിയില്ല എന്റെ വീട്ടില്‍, പക്ഷേ
പൂജിക്കുന്നുണ്ട് ഞാന്‍, നിങ്ങളുടെ മുഖങ്ങള്‍
കണികാണുന്നുണ്ട് നിത്യവും നിങ്ങളെ
നല്‍കുന്നുണ്ടതെനിക്ക് വാശിയും ദേഷ്യവും
നിങ്ങള്‍ക്കായ് അവിടെ എത്തണമെന്ന ബോധവും
എത്തീടും ഞാനവിടെ ഉടന്‍തന്നെ
 ഒരു കൈത്താങ്ങായ്, നിങ്ങളിലൊരാളായ്
   വെറും വാക്കായ് പറയുകയല്ലിത്
   കാത്തിരിക്കൂ പ്രിയ സഖീ...

ശോണിമ എസ്,
ക്ളാസ്: 10 പി, ജി വി എച്ച് എസ് മേപ്പയൂര്‍, മേപ്പയൂര്‍ പി ഒ, കൊയിലാണ്ടി (വഴി), കോഴിക്കോട്  673 524