KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

അറിയില്ല നിങ്ങള്‍ക്കെന്നെ...
ilamthalir
ഞാനെല്ലാവര്‍ക്കും സുപരിചിതനാണ്. വെറും 5 ഇംഗ്ളീഷ് അക്ഷരത്തില്‍ എന്റെ പേര് ഒരുങ്ങുമെങ്കിലും ഞാന്‍ ആരുടെയും കൈപ്പിടിയില്‍ ഒതുങ്ങുന്നവനല്ല. എല്ലാവരുടെയും കണ്ണില്‍ ഞാനൊരു മഹാദുഷ്ടനും ക്രൂരനുമാണ്. എന്തിനാണ് ഇവരെന്നെ ഇങ്ങനെ ക്രൂരതയുടെ ദൃഷ്ടികള്‍ക്കുള്ളിലൂടെ നോക്കിക്കാണുന്നത്? ഞാനും ഈ ഭൂമുഖത്ത് ജീവിക്കേണ്ടവനല്ലേ? കാടുകള്‍ നശിപ്പിക്കുവാനും കുന്നുകള്‍ ഇടിച്ചുനിരത്താനും എനിക്ക് ആഗ്രഹമുണ്ടായിട്ടല്ല. എന്റെ സ്രഷ്ടാവ് മനുഷ്യന്മാരല്ലേ. നിങ്ങളൊന്ന് ചിന്തിച്ചുനോക്കൂ. യഥാര്‍ത്ഥത്തില്‍ മനുഷ്യര്‍ തന്നെയല്ലേ ഭൂമിയെ കുട്ടിച്ചോറാക്കുന്നത്! ഞാനതിനൊരു നിമിത്തം മാത്രമല്ലേ? കുട്ടികളൊക്കെ എന്റെ രൂപം കാണുമ്പോള്‍ ഏതോariyillaningalkkenne
ഭീകരജീവി വരുന്നതുപോലെ എന്റെ പേരും വിളിച്ചു പറഞ്ഞ് ഒച്ചയുണ്ടാക്കുന്നു. അതൊക്കെക്കാണുമ്പോള്‍ ചിലപ്പോളൊക്കെ എനിക്ക് സങ്കടം തോന്നാറുണ്ട്. എന്നാല്‍ ചില വിരുതന്മാര്‍ക്ക് എന്നെ വലിയ ഇഷ്ടവുമാണ്.

നിങ്ങള്‍ക്കറിയുമോ, ഈ ഭൂമിയെ ജീവന് തുല്യം സ്നേഹിക്കുന്നവനാണ് ഞാന്‍. കുന്നുകള്‍ക്കിടയില്‍ നിന്നാണ് നീരുറവകള്‍ രൂപംകൊള്ളുന്നതെന്ന് എനിക്കറിയാം. എന്നാല്‍ പണത്തിനോട് അമിത ഭ്രമം കാണിക്കുന്ന മനുഷ്യന്‍ ഇതൊന്നും ചിന്തിക്കാതെ കുന്നുകളെല്ലാം
ഇടിച്ച് ആ മണ്ണ് കൊണ്ടുപോയി ധാരാളം കൃഷികള്‍ ചെയ്യുന്ന, വന്‍ ജലശേഖരങ്ങളായ വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നു. വന്‍മരങ്ങള്‍ വേരോടെ പിഴുതുമാറ്റുമ്പോള്‍ എന്റെ നെഞ്ച് പൊട്ടുകയാണ്. എത്ര ജീവജാലങ്ങള്‍ക്ക് ആശ്രയമാണ് ആ മരം! മറ്റൊന്നും ചിന്തിക്കേണ്ട, ഇവയെല്ലാം നശിപ്പിക്കുന്ന ബുദ്ധിരാക്ഷസന്മാരായ മനുഷ്യര്‍ ഇവിടെ വിലസുന്നത് ഈ വന്‍മരങ്ങളെയും മറ്റ് ഹരിതസസ്യങ്ങളും ഉള്ളതുകൊണ്ടല്ലേ? ഇതിനെല്ലാം എതിരെ പ്രവര്‍ത്തി
ക്കാന്‍ ആരും തയ്യാറല്ല എന്ന് കാണുമ്പോള്‍ ഈ മനുഷ്യരോട്  എനിക്ക് ദേഷ്യവും വെറുപ്പും പുച്ഛവും തോന്നുന്നു. ഈശ്വരാ എനിക്ക് ഇതിനോടൊന്നും പ്രതികരിക്കാനാവുന്നില്ലല്ലോ.
വളര്‍ന്നു വരുന്ന തലമുറകളെങ്കിലും ഒന്നോര്‍ക്കുക; പ്രകൃതിയാണ് നമ്മുടെ അമ്മ, നമ്മുടെ ജീവന്‍,

          

അമൃത കെ, ക്ളാസ്: 9 സി,

ജി എച്ച് എസ് എസ് മണത്തണ,
മണത്തണ പി ഒ, കണ്ണൂര്‍ - 670 672