KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

പള്ളിക്കൂടത്തിലേക്ക്
ilamthalirപിച്ചകച്ചുവട്ടില്‍
പാദസരം കിലുക്കിയ
പൊന്നോമനയവള്‍
പിച്ചവെച്ചു തുടങ്ങിയാpallikkodathilekku
പള്ളിക്കൂടത്തിലേക്ക്

നഗരനൌകയേറിയവള്‍
നിലയില്ലാത്തഴിയിലേക്കിറങ്ങി
നിത്യം വാത്സല്യം വിളമ്പിയ
നീലാകാശമവള്‍ കണ്ടു

അറിവുതിരികെ വരും വരവില്‍
വീടിലേക്കുള്ള വളവില്‍
പറക്കും പരുന്തിനെ
കണ്ടീലയെന്‍ മകള്‍

മകളെ നീയൊരിക്കലും
വളരേണ്ടിയിരുന്നില്ല
മകളെ, നീയെന്നെ
പിരിയേണ്ടിയിരുന്നില്ല

മറ്റൊരു പൂമാാെട്ടും
മുറ്റത്തടര്‍ന്നപ്പോള്‍
മാതാവുള്ളില്‍ത്തേങ്ങി
മകളെ നീയും...


ശ്രീജിത്ത് എസ്,
ക്ളാസ്: 9, എസ് വി എച്ച് എസ്,പാണ്ടനാട് പി ഒ,
ചെങ്ങന്നൂര്‍, മാവേലിക്കര, ആലപ്പുഴ