KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം കത്ത് എന്താണ് ഏറ്റവും വലിയ കണ്ടുപിടുത്തം?
എന്താണ് ഏറ്റവും വലിയ കണ്ടുപിടുത്തം?

kathu

മാമാ, ഞാനും എന്റെ അച്ഛനും തമ്മില്‍ ഇടക്കിടയ്ക്കു തര്‍ക്കമുണ്ടാകും. സ്നേഹിച്ചുള്ള തര്‍ക്കമാണേയ്. മനുഷ്യന്റെ ഏറ്റവും വലിയ കണ്ടുപിടുത്തമാണ് കമ്പ്യൂട്ടറെന്നു ഞാന്‍ പറഞ്ഞു. അപ്പോള്‍ എന്‍ജിനീയറായ അച്ഛന്‍ തര്‍ക്കം തുടങ്ങി. തീയുടെ കണ്ടുപിടുത്തമാണ് ഏറ്റവും വലിയതെന്ന് അച്ഛന്‍ പറയുന്നു. ആരാ മാമാ ശരി? മാമന്‍ എന്റെ കൂടെയാണോ അച്ഛന്റെ കൂടെയാണോ?...
ഒരു കാന്താരിക്കുട്ടിയുടെ കത്തു കണ്ടോ? കൂട്ടുകാര്‍ എന്തുപറയുന്നു? ആരുടെ പക്ഷത്തു കൂടുന്നു? മാമന്‍ രണ്ടുപക്ഷത്തുമില്ല. കമ്പ്യൂട്ടറിന്റെ കണ്ടുപിടുത്തം വളരെ വലിയ കണ്ടുപിടുത്തം തന്നെയാണ്. മനുഷ്യന്റെ മുന്നോട്ടുള്ള വളര്‍ച്ചക്ക് വലിയ സംഭാവനകള്‍ നല്‍കിയ കണ്ടുപിടുത്തമാണത്. ഇന്നത്തെ വിജ്ഞാനലോകം കമ്പ്യൂട്ടറിന്റെ ലോകമാണെന്നും പറയാം. കമ്പ്യൂട്ടര്‍ സമസ്തമേഖലകളെയും സ്വാധീനിച്ചിരിക്കുന്നു. ബാങ്കിന്റെ പ്രവര്‍ത്തനം മുതല്‍ ചിത്രകാരന്റെ പടം വരയ്ക്കല്‍ വരെ.
എന്നുവച്ച് തീയുടെ കണ്ടുപിടുത്തം അപ്രധാനമാകുന്നില്ല. ‘തീ’ ഒരു പ്രതീകമാണ്. ഊര്‍ജത്തിന്റെ പ്രതീകം. കാട്ടില്‍ ജീവിച്ചിരുന്ന മനുഷ്യന്‍ തീ കണ്ടെത്തി ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് ഊര്‍ജത്തെ ഉപയോഗിക്കാന്‍ പഠിച്ചത്. ഊര്‍ജം അഥവാ എനര്‍ജി കൊണ്ടേ പ്രവൃത്തികള്‍ ചെയ്യാനാകൂ. മനുഷ്യന്റെ എല്ലാ ശാസ്ത്രസാങ്കേതിക പ്രവര്‍ത്തനങ്ങളും സാധ്യമായത് ഊര്‍ജം ലഭ്യമായതുകൊണ്ടാണ്. ഊര്‍ജമില്ലെങ്കില്‍ ഒന്നുമില്ല എന്നു പറയാം. ഊര്‍ജം ലഭ്യമായാലേ എന്തു പ്രവര്‍ത്തനവും സാധ്യമാകൂ. അതാണ് തീയുടെ കണ്ടുപിടുത്തത്തെ മനുഷ്യന്റെ വളര്‍ച്ചയിലെ ഒരു നാഴികക്കല്ലായിത്തന്നെ ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത്. എന്നുവച്ച് മാമന്‍ തീയുടെ പക്ഷത്താണ് എന്നല്ല പറയുന്നത്.
എന്താണ് മനുഷ്യന്റെ ഏറ്റവും വലിയ കണ്ടുപിടുത്തമെന്ന് ചിന്തിച്ചുകൊണ്ടിരുന്ന പ്പോള്‍ മാമന്‍ കണ്ടുപിടുത്തങ്ങളെപ്പറ്റി വിവ രിക്കുന്ന ഒരു പുസ്തകമെടുത്തു പരിശോ ധിച്ചു. അതില്‍ എത്രയെത്ര കണ്ടുപിടുത്ത ങ്ങളെപ്പറ്റി വിവരിക്കുന്നുണ്ട്! ചക്രത്തിന്റെ (വീലിന്റെ) കണ്ടുപിടുത്തം. കുന്തത്തിന്റെ കണ്ടുപിടുത്തം, അമ്പിന്റെയും വില്ലിന്റെയും കണ്ടുപിടുത്തം, ഇരുമ്പിന്റെയും സ്റീലി ന്റെയും കണ്ടുപിടുത്തം, വെടിമരുന്നിന്റെ കണ്ടുപിടുത്തം, തുണിയുടെ കണ്ടുപിടു ത്തം, കടലാസിന്റെ കണ്ടുപിടുത്തം, അച്ച ടിയുടെ കണ്ടുപിടുത്തം... അങ്ങനെയ ങ്ങനെ അനേകം കണ്ടുപിടുത്തങ്ങളെപ്പറ്റി പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. മൊട്ടു സൂചി, പേന, ബാള്‍പെന്‍, കണ്ണാടി തുട ങ്ങിയവയുടെ കണ്ടുപിടുത്തത്തെപ്പറ്റിയും പറയേണ്ടതല്ലേ? ചെറിയ കണ്ടുപിടുത്തങ്ങള്‍ക്കും വലിയ കണ്ടുപിടിത്തങ്ങള്‍ക്കും പ്രാധാന്യമുണ്ടല്ലോ. ജീവശാസ്ത്രത്തിലെ കണ്ടുപിടുത്തങ്ങള്‍ക്കു കണക്കുണ്ടോ? രോഗങ്ങളുടെ കാരണങ്ങള്‍ കണ്ടെത്തിയതും ചികിത്സാശാസ്ത്രം വളര്‍ന്നതും വലിയ നേട്ടങ്ങളല്ലേ? എത്രയെത്ര മരുന്നുകള്‍ മനുഷ്യന്‍ കണ്ടെത്തി. ജനിതക എന്‍ജിനീയറിങ് വരെ വളര്‍ന്നിരിക്കുന്നു. പുതിയ ജീവജാതികളെപോലും സൃഷ്ടിച്ച് മനുഷ്യന്‍ മഹാശക്തനായിരിക്കുന്നു. ഈ ആയിരക്കണക്കിന് കണ്ടുപിടുത്തങ്ങളില്‍ ഏറ്റവും വലുത് ഏത് എന്ന് എങ്ങനെ പറയും?kathu2ശാസ്ത്രസാങ്കേതികവിദ്യകളില്‍ മാത്രമല്ല കണ്ടെത്തലുകള്‍ ഉണ്ടായിരിക്കുന്നത്. മനുഷ്യന്റെ സാംസ്കാരികരംഗത്തും കലാരംഗത്തും സാമൂഹ്യരംഗത്തുമെല്ലാം വളര്‍ച്ചയുണ്ടായിട്ടുണ്ടല്ലോ. സംഗീതത്തിന്റെ കണ്ടെത്തല്‍ വളരെ വലുതല്ലേ? പാട്ടും സംഗീതവുമില്ലാത്ത ലോകം ജീവിക്കാന്‍ കൊള്ളുന്നതാണോ? കലാരംഗത്തെ കണ്ടെത്തലുകള്‍ പ്രധാനമല്ലേ? ജനാധിപത്യം തന്നെ വലിയ ഒരു കണ്ടെത്തലല്ലേ? സാമൂഹ്യശാസ്ത്രങ്ങളുടെ വളര്‍ച്ചയും കണ്ടെത്തലുകളിലൂടെയാണല്ലോ.
ഇങ്ങനെയൊക്കെ ചിന്തിച്ചുകൊണ്ടിരുന്നപ്പോഴാണ് മാമന്‍ ഒരു കാര്യമോര്‍ത്തത്! എല്ലാ കണ്ടെത്തലുകളുടെയും പുറകില്‍ ആരാണ്? മനുഷ്യന്‍ തന്നെ. മനുഷ്യന്റെ സ്വപ്നങ്ങളല്ലേ കണ്ടെത്തലുകളായി മാറുന്നത്. സ്വപ്നം കാണുന്ന ജന്തുവല്ലേ മനുഷ്യന്‍? സ്വപ്നം കാണുന്ന, ഭാവനയുള്ള, വികാരങ്ങള്‍ ഉള്ള, സ്നേഹിക്കാനും പിണങ്ങാനും ഒക്കെ വിരുതുള്ള, ചിരിക്കാനും കരയാനുമറിയുന്ന, പരിണാമശൃംഖലയിലെ ഏറ്റവും പുരോഗമിച്ച മനുഷ്യജന്തുവിന്റെ ലീലാവിലാസമാണ് എല്ലാം. എല്ലാ കണ്ടത്തലും. ആ മനുഷ്യന്റെ മസ്തിഷ്ക്കം തന്നെ ഒരു മഹാസമുദ്രം പോലെ, അനന്തമായ കഴിവുകള്‍ ഉറങ്ങുന്ന സൂപ്പര്‍ കമ്പ്യൂട്ടറാണെന്നും മനുഷ്യന്‍ കണ്ടുപിടിച്ചിട്ടുണ്ട്. എന്നാല്‍ മനുഷ്യന് മനുഷ്യമസ്തിഷ്ക്കത്തെപ്പറ്റി അറിയാവുന്നത് വളരെ കുറവാണെന്നും മനുഷ്യനറിഞ്ഞിട്ടുണ്ട്.
മനുഷ്യനു വളരെ കുറവേ അറിയൂ. പക്ഷേ ആ ചെറിയ അറിവുപോലും അവനെ മഹാശക്തനാക്കുന്നു എന്ന് റസ്സല്‍ പറഞ്ഞിട്ടുണ്ട്. അതൊക്കെ ചിന്തിച്ചിരുന്നപ്പോള്‍ മാമന്‍ ഒരു കണ്ടുപിടുത്തം നടത്തി: മനുഷ്യന്റെ ഏറ്റവും വലിയ കണ്ടെത്തല്‍ മനുഷ്യന്‍ തന്നെ. ആ കണ്ടെത്തലും അപൂര്‍ണ്ണമാണ്. മനുഷ്യനെ മനുഷ്യന്‍ അറിഞ്ഞു തുടങ്ങിയിട്ടേയുള്ളൂ. എന്നാലും അതല്ലേ ഏറ്റവും വലിയ കണ്ടെത്തല്‍?

എസ് ശിവദാസ്
വര: അനിഷ തമ്പി