KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം ഫീച്ചര്‍ ആന പ്രദര്‍ശനവസ്തുവല്ല
ആന പ്രദര്‍ശനവസ്തുവല്ല

aanaമനുഷ്യന്റെ ക്രൂരത മൂലം ആനകള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടിന്റെയും യാതനയുടെയും കഥ ഇന്നും aana3ഇന്നലെയും തുടങ്ങിയതല്ല. സുഗതകുമാരി ടീച്ചറുടെ വാക്കുകളില്‍ നിന്നും ആ ദയനീയദൃശ്യം നമുക്ക് മനസ്സിലാക്കാം. ആന എന്നാല്‍ പണ്ട് എന്റെ മനസ്സില്‍ ഭയം മാത്രമായിരുന്നു. എന്നാല്‍ അവയുടെ ദയനീയാവസ്ഥ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ മനുഷ്യന്‍ തന്നെയല്ലേ ഉത്തരവാദിയെന്നും തോന്നാറുണ്ട്.
ആനകളുടെ സംരക്ഷണം ലക്ഷ്യമിട്ട് ഒരുപാടു പദ്ധതികള്‍ ആരംഭിച്ചെങ്കിലും അതിനെല്ലാം വേണ്ടത്ര ഫലം ലഭിച്ചിരുന്നില്ല എന്ന സത്യം നാം ഉള്‍ക്കൊള്ളണം. നിയമത്തിന്റെ സാധുതയേക്കാള്‍ നമ്മുടെ മനസ്സിലാണ്  ബോധവത്ക്കരണം നടക്കേണ്ടത്. അതിനുവേണ്ടി നാം കുട്ടികളും പരിശ്രമിക്കണം. ദേവാലയങ്ങളിലും മറ്റു പരിപാടികളിലും ആനയെ പ്രദര്‍ശനവസ്തുവാക്കുന്നത് ഒഴിവാക്കുന്നതിന് കുറേക്കൂടി ശക്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍ അധികൃതര്‍ ശ്രമിക്കണം.

അനു വി ദാസ്,

എട്ടാം ക്ലാസ് , എ ജി എം എച്ച് എസ് എസ്,  സി യു കാമ്പസ്,
യൂണിവേഴ്സിറ്റി പി ഒ, മലപ്പുറം - 673 635