KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം ഫീച്ചര്‍ ആന ക്യാമ്പെയ്ന്‍ - ജൂലൈ - വാര്‍ത്തകള്‍
ആന ക്യാമ്പെയ്ന്‍ - ജൂലൈ - വാര്‍ത്തകള്‍

വേദനകള്‍ അവസാനിക്കുന്നില്ലaana-news1

ആനകളുടെ വേദനകള്‍ക്ക് ഇപ്പോഴും അവസാനമില്ല. തിരുവനന്തപുരം പാറശ്ശാലയിലെ മഹാദേവര്‍ ക്ഷേത്രത്തിലെ ആനയാണ് ശിവശങ്കരന്‍. സ്ഥിരമായി ചങ്ങലയില്‍ കെട്ടിയിട്ടിരിക്കുന്ന ശിവശങ്കരന്റെ കാലില്‍ ഇപ്പോള്‍ വ്രണങ്ങളായി. അതിന്റെ വേദന സഹിച്ചാണ് ശിവശങ്കരന്റെ നില്‍പ്പ്. വൃത്തിയുള്ള സ്ഥലത്തല്ല കെട്ടിയിട്ടിരിക്കുന്നതും. ആനക്കൊട്ടില്‍ കെട്ടണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

അമ്പലപ്പുഴ വിജയകൃഷ്ണന്റെ കഥയും വ്യത്യസ്തമല്ല. മദപ്പാടിന്റെ പേരിലാണ്  ആനയെ കെട്ടിയിട്ടിരിക്കുന്നത്. രണ്ടുമാസമായി ഒരേ നില്‍പ്പ് തുടരേണ്ടി വന്ന ആനയുടെ കാലിലും മുറിവുണ്ടായിത്തുടങ്ങിയിരിക്കുന്നു.


aana-news2ഹാഥി മേരേ സാഥി

ആനകളോടുള്ള ക്രൂരതകളുടെ കഥകള്‍ക്കിടെ ഒരു ശുഭവാര്‍ത്ത.ഹാഥി മേരേ സാഥി എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ ആന സംരക്ഷണത്തിനായി ഒരു പദ്ധതി തുടങ്ങിയിരിക്കുന്നു. ആനകള്‍ അധികമുള്ള എട്ടു രാജ്യങ്ങളിലെ aana-news3ഉന്നതോദ്യോഗസ്ഥരുടെ സമ്മേളനത്തിലാണ് പദ്ധതിക്കു തുടക്കമായത്. ആനകളുടെ സംരക്ഷണത്തിനുള്ള ആഗോളമുന്നേറ്റത്തിന് ഇന്ത്യ മുന്‍കയ്യെടുക്കണമെന്ന എലിഫന്റ് ടാസ്ക് ഫോഴ്സിന്റെ ശുപാര്‍ശയാണ് യോഗം വിളിച്ചു കൂട്ടാന്‍ പ്രേരണയായത്. എലിഫന്റ് എട്ട് അഥവാ ഇ-എട്ട് എന്ന സമ്മേളനത്തില്‍ ഇന്ത്യ, ശ്രീലങ്ക, കോംഗോ, ഇന്തൊനീഷ്യ, കെനിയ, താന്‍സാനിയ, തായ്ലാന്‍ഡ്, ബോട്സ്വാന എന്നീ രാജ്യങ്ങളിലെ മന്ത്രിമാരും മൃഗസംരക്ഷണപ്രവര്‍ത്തകരും പങ്കെടുത്തു. ആനകള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ ഗജകേന്ദ്രങ്ങള്‍ തുറക്കാനാണ് പദ്ധതി. ആനകള്‍ക്ക് അനുകൂലമായ ആവാസവ്യവസ്ഥകള്‍ ഒരുക്കാനും സംരക്ഷിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.


തളിരില്‍ കുറച്ച് ലക്കങ്ങളായി തുടര്‍ന്ന് വന്ന ആന ക്യാമ്പെയ്ന്‍ ഇനി തളിരിന്റെ വെബ്സൈറ്റിലേക്ക് മാറുന്നു. അഭിപ്രായങ്ങള്‍ തുടര്‍ന്നും അയക്കുമല്ലോ.