KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

വാര്‍ത്തകള്‍ 2011 ആഗസ്റ്റ്‌ 1

vaartha

കള്ളക്കടത്തായി ആമകളും

സ്വര്‍ണ്ണം ,മറ്റു വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവയെക്കാള്‍ ഇപ്പോള്‍ കള്ളക്കടത്തുകാര്‍ക്കിഷ്ടം ജീവനുള്ളവയെ ആണെന്നു തോന്നുന്നു. പാമ്പ്, തേള്, മൂങ്ങ, ഇപ്പോഴിതാ ആമയും. അലങ്കാരത്തിനായി  ഉപയോഗിച്ചുവരുന്ന റെഡ് ഇയേര്‍ഡ് സ്ലൈഡര്‍ (red -eared slider) ഇനത്തില്‍പ്പെട്ട ആറായിരത്തോളം ആമകളുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് കഴിഞ്ഞദിവസം ഒരാള്‍ പിടിയിലായത്. ആമക്കുഞ്ഞുങ്ങളില്‍ ചിലത് അവശനിലയിലായിരുന്നു. വെള്ളത്തിലിട്ട് സൂക്ഷിച്ചിരുന്ന ഇവയെ കസ്റംസ് അധികൃതര്‍ തിരിച്ചയച്ചു. ഇന്ത്യന്‍ വിപണിയിലും യൂറോപ്യന്‍ വിപണിയിലും നിരവധി ആവശ്യക്കാരാണ് ഈ ആമയ്ക്ക്. എന്നാല്‍ തെക്കേ ആമേരിക്കന്‍ സ്വദേശിയായ റെഡ് ഇയേര്‍ഡ് ടര്‍ട്ടില്‍ അമേരിക്കക്കാരെ സംബന്ധിച്ചിടത്തോളം ഒരു സാധാരണ കാഴ്ച മാത്രം.
ട്രാക്കെമിസ് സ്ക്രിപ്റ്റ എലഗന്‍സ് (trachemys scripta elegans) എന്ന ശാസ്ത്രീയനാമമുള്ള ഈ ആമക്കുഞ്ഞുങ്ങള്‍ക്ക്  മനോഹരമായ നിറങ്ങളാണ് പ്രകൃതി നല്‍കിയിരിക്കുന്നത്.  അടിവശം മനോഹരമായ മഞ്ഞ നിറം. ഇതില്‍ പച്ച നിറത്തിലുള്ള കള്ളികള്‍.  അല്പം കറുപ്പുകലര്‍ന്ന പച്ച നിറത്തോടുകൂടിയ തോടാണ് കുഞ്ഞുങ്ങള്‍ക്ക്.
വളര്‍ന്നുവരുന്നതോടെ പുറംതോടിലെ പച്ചനിറം കറുപ്പിന് വഴിമാറും എന്നുമാത്രം. ചെവിയോടു ചേര്‍ന്നുള്ള ചുവപ്പുനിറമാണ് റെഡ് ഇയേര്‍ഡ് സ്ളൈഡര്‍ എന്ന പേരിനു കാരണം.aama
വലിയ ജലാശയങ്ങളാണ് ഇവയ്ക്കിഷ്ടം. വിശാലമായ പ്രദേശങ്ങളില്‍ വെയില്‍ കായുന്ന സ്വഭാവവുമുണ്ട്. പാറക്കെട്ടുകളിലൂടെയും മരത്തടികളിലൂടെയുമെല്ലാം അനായാസം നിരങ്ങിനീങ്ങാനും ഇവയ്ക്ക് കഴിയും. മിശ്രഭുക്കുകളാണ് ഈ ആമകള്‍. മീനുകള്‍, വാല്‍മാക്രികള്‍, ചെറുജലജീവികള്‍, വിവിധതരത്തിലുള്ള ജലസസ്യങ്ങള്‍ തുടങ്ങിയവയെല്ലാം ഇവ ആഹാരമാക്കുന്നു.  
അമേരിക്കയില്‍ നിരവധിപേര്‍  ഓമനമൃഗമായി  ഇതിനെ വളര്‍ത്തുന്നുണ്ട്. അലങ്കാരത്തിനായി വളര്‍ത്താനായി ഈ സ്പീഷീസിനെ മറ്റുരാജ്യങ്ങളിലേക്കും എത്തിച്ചു.  എന്നാല്‍ ഇതു മറ്റുപല രാജ്യങ്ങളിലെയും തനത് സ്പീഷീസ് ആമകള്‍ക്ക് ഭീഷണിയുയര്‍ത്തുന്നു. റെഡ് ഇയേര്‍ഡ് സ്ളൈഡര്‍  അലങ്കാരജീവിയായാണ് കാലിഫോര്‍ണിയയില്‍ എത്തിച്ചേര്‍ന്നത്. അവിടത്തെ തദ്ദേശസ്പീഷീസായ വെസ്റേണ്‍ പോന്‍ഡ് ടര്‍ട്ടില്‍ (western pond turtle) എന്ന ആമയ്ക്ക് ഇത് ഭീഷണിയുയര്‍ത്തിയതോടെ ഈ അലങ്കാരആമ ഒരു അധിനിവേശസ്പീഷീസായി മാറി.  സാല്‍മൊണല്ല (salmonella) വിഭാഗത്തില്‍പ്പെട്ട രോഗകാരിയായ സൂഷ്മജീവിയുടെ വാഹകരും കൂടിയാണ് ഈ വിദേശ ആമ. അതിനാല്‍ പലരാജ്യങ്ങളും ഇത്തരം വിദേശസ്പീഷീസുകളുടെ ഇറക്കുമതിയെ വിലക്കുന്നു.

 

പശ്ചിമഘട്ടത്തെ തരം തിരിക്കുന്നു

പശ്ചിമഘട്ടത്തെ വിവിധ മേഖലകളായി തരംതിരിക്കുമെന്ന് പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദസമിതിwestern_ghat (western ghat ecology expert panel). പാരിസ്ഥിതിക പ്രാധാന്യത്തിന്റെ അടിസ്ഥാനത്തിലാണ് മേഖലകള്‍ നിര്‍ണ്ണയിക്കുന്നത്. ചുവപ്പ്, മഞ്ഞ, നീല, പച്ച എന്നീ നിറസൂചകങ്ങള്‍
ഓരോ മേഖലയ്ക്കും നല്‍കും. ജൈവവവൈവിധ്യം, തദ്ദേശീയപ്രധാന്യം, ഭൂപ്രകൃതി തുടങ്ങിയ എട്ടു പരിസ്ഥിതിഘടകങ്ങള്‍ ഉപയോഗിച്ചാണ് ഈ നിര്‍ണ്ണയം. ഇതില്‍ അഞ്ചില്‍ കൂടുതല്‍ സ്കോര്‍നേടുന്ന മേഖലയെ ചുവപ്പു മേഖലയായി പരിഗണിച്ച് പ്രത്യേക പ്രാധാന്യം നല്‍കും. എല്ലാ ചോലവനങ്ങളും ഇതനുസരിച്ച് ചുവപ്പുമേഖലയാകും. ദേശീയോദ്യാനങ്ങളും മറ്റു സംരക്ഷിതപ്രദേശങ്ങളും പച്ച മേഖലയിലായിരിക്കും. മഞ്ഞ എന്നു നിര്‍ണ്ണയിച്ചിട്ടുള്ള മേഖലകളില്‍ ചെറിയ തോതില്‍ വ്യവസായങ്ങള്‍ അനുവദിക്കാവുന്നതാണ്.
 

ചുവന്ന മേഖലയില്‍ തടിയുമായി ബന്ധപ്പെട്ടതോ പരിസ്ഥിതിമലിനീകരണം ഉണ്ടാക്കുന്നതുമോ ആയ ഒരു തരത്തിലുള്ള വ്യവസായങ്ങളും അനുവദിക്കു കയില്ല. ആവാസവ്യവസ്ഥകളുടെ സന്തുലനത്തിന് ഏതെങ്കിലും തരത്തില്‍ ഹാനികരമായി ബാധിക്കുന്ന പ്രവര്‍ത്തനങ്ങളെല്ലാം ഇവിടെ നി രോ ധിക്കും. എന്നാല്‍ തദ്ദേശവാസികളുടെയും ആദിവാസികളുടെയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു തകുന്ന പ്രവര്‍ത്തനങ്ങളെ സമിതി പിന്താങ്ങുന്നു.

 

അപ്രത്യക്ഷമായ കണ്ടല്‍ കണ്ടെത്തി

കേരളത്തില്‍ നിന്നും പൂര്‍ണ്ണമായും അപ്രത്യക്ഷമായെന്നു കരുതിയിരുന്ന ഒരു പ്രത്യേകയിനം കണ്ടല്‍ച്ചെടിയെ വീണ്ടും കണ്ടെത്തിയിരിക്കുന്നു. കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലിലെ ഒരു ദ്വീപില്‍ നിന്നും പരിസ്ഥിതിസ്നേഹിയായ വി കെ മധുസൂദനനാണ്  സെറിയോപ്സ് ടാഗല്‍ (ceriops tagal) എന്നു ശാസ്ത്രീയനാമമുള്ള ഈ കണ്ടല്‍ച്ചെടിയെ കണ്ടെത്തിയത്. mangroveചെറുകണ്ടല്‍, മഞ്ഞ കണ്ടല്‍ തുടങ്ങിയ പേരുകളിലും  ഇത് അറിയപ്പെടുന്നുണ്ട്. . സസ്യശാസ്ത്രജ്ഞനായ ഡോ എന്‍ രവിയും വനം വകുപ്പ് അസിസ്റന്റ് ഫോറസ്റ് കണ്‍സര്‍വേറ്റര്‍ എസ് സണും ഈ കണ്ടെത്തല്‍ സ്ഥിരീകരിക്കുകയും ചെയ്തു.
മഞ്ഞ കലര്‍ന്ന പച്ച നിറമാണ് ചെടിയുടെ ഇലകള്‍ക്ക്. യെല്ലോ മാന്‍ഗ്രൂവ് എന്ന പേരുവരുവാനുള്ള കാരണവും മറ്റൊന്നല്ല. പസഫിക്ക് തീരങ്ങളിലും വടക്കേ ഓസ്ട്രേലിയയിലുമാണ് ഇവ സാധാരണയായി കാണപ്പെടുന്നത്.

സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് സസ്യത്തിന്റെ  പൂവിടല്‍ കാലം.  
മത്സ്യങ്ങളുടെ ആവാസവ്യവസ്ഥ ഒരുക്കുന്നതില്‍ ഈ കണ്ടലുകള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്.  ഇടതൂര്‍ന്ന വേരുകളാണ് മഞ്ഞകണ്ടലിന്. അതിനാല്‍  പ്രജനനകാലത്തെ സുരക്ഷിതമായ ആവാസത്തിനായി മത്സ്യങ്ങള്‍ ഇവയെ തിരഞ്ഞെടുക്കുന്നു. കണ്ടല്‍ച്ചെടികളുടെ വര്‍ദ്ധനവ് മത്സ്യസമ്പത്ത് വര്‍ദ്ധനവിനെയും സഹായിക്കുന്നു.

150 വര്‍ഷത്തിന് ശേഷമാണ് കേരളത്തില്‍ ഇവ ഉണ്ടെന്നത് തിരിച്ചറിയുന്നത്. 1850 ല്‍ ആര്‍ വൈറ്റ എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ കൊല്ലം തീരത്ത് ഈ കണ്ടല്‍ ഉള്ളതായി രേഖപ്പെടുത്തിയിരുന്നു. കേരളത്തില്‍ മറ്റൊരിടത്തും ഇവ വളരുന്നതായി രേഖകളില്ല.  കേരളത്തില്‍ നിന്നും അപ്രത്യക്ഷമായ കണ്ടല്‍പട്ടികയിലുള്ള ഇവ കാണപ്പെട്ട പുത്തന്‍തുരുത്ത് സംരക്ഷിക്കാനായി വനംവകുപ്പ് ഒരുങ്ങുന്നുണ്ട്.

 

നവനീത് കൃഷ്ണന്‍ എസ്