KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം ഫീച്ചര്‍ ചരിത്രമെഴുതാന്‍ ഒരു നിധി
ചരിത്രമെഴുതാന്‍ ഒരു നിധി

featureനൂറ്റാണ്ടുകളായി ആരും ഇറങ്ങിയിട്ടില്ലാത്ത ഒരു നിലവറ. അതിലേക്കു കടക്കാന്‍ ഇരുണ്ട, ഇടുങ്ങിയ ഇടനാഴികള്‍. ഒരാള്‍ക്കുമാത്രം കഷ്ടിച്ചിറങ്ങി പോകാന്‍മാത്രം വലിപ്പമുള്ള പടിക്കെട്ടുകള്‍. പടിക്കെട്ടുകള്‍ ഇറങ്ങിച്ചെല്ലുമ്പോള്‍ കരിങ്കല്ലറകള്‍, അറയ്ക്ക് മുന്നില്‍ സര്‍പ്പചിഹ്നങ്ങള്‍. മണിച്ചിത്രത്താഴുപോലുള്ള താഴിട്ടുപൂട്ടിയ ആ അറ തുറന്നപ്പോള്‍ പഴങ്കഥകളില്‍ മാത്രം കേട്ടിട്ടുള്ള നിധികള്‍ പോലെ വിലമതിക്കാനാകാത്ത സ്വര്‍ണ്ണഖനി!
ആയിരക്കണക്കിന് സ്വര്‍ണ്ണമാലകള്‍,സ്വര്‍ണ്ണക്കതിര്‍, നിലവറകള്‍തോറും സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണ്ണനാണയങ്ങള്‍, അഞ്ഞൂറോളം സ്വര്‍ണ്ണക്കുടങ്ങള്‍, ശരപ്പൊളിമാലകള്‍, അമൂല്യരത്നങ്ങള്‍, ബല്‍ജിയം വജ്രങ്ങള്‍, സ്വര്‍ണ്ണപാത്രങ്ങള്‍, സ്വര്‍ണ്ണക്കിരീടങ്ങള്‍, സ്വര്‍ണ്ണപ്പതക്കങ്ങള്‍, സ്വര്‍ണ്ണവിഗ്രഹങ്ങള്‍. ഒരു അറയില്‍ നിരത്തിവച്ചിരിക്കുന്ന ഇരുന്നൂറോളം വെള്ളിക്കുടങ്ങള്‍. അടുത്ത അറയില്‍ നിറയെ സ്വര്‍ണ്ണാഭരണങ്ങള്‍, പത്തു കിലോഗ്രാം ഭാരവും പതിനെട്ടടിയോളം നീളവുമുള്ള സ്വര്‍ണ്ണമാല. എട്ടടിയോളം നീളവും വീതിയുമുള്ള നിലവറയുടെ കരിങ്കല്‍ഭിത്തികള്‍ക്കുള്ളിലാണ് ഇവയില്‍ പലതും സൂക്ഷിച്ചിരുന്നത്. മുത്തശ്ശിക്കഥയില്‍ പറഞ്ഞുകേട്ടതുപോലുള്ള ഈ അത്ഭുതസമ്പത്ത് കണ്ട് അക്ഷരാര്‍ത്ഥത്തില്‍ കണ്ണു മഞ്ഞളിച്ചുപോയെന്ന് അന്വേഷണസംഘം.
തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രനിലവറയ്ക്കുള്ളില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണ്ണാഭരണങ്ങളും വിലപിടിച്ച വസ്തുക്കളുമാണ് എങ്ങും ചര്‍ച്ചാവിഷയം. ക്ഷേത്രമതില്‍ക്കെട്ടിനകത്ത് ഒരു നരസിംഹമൂര്‍ത്തി ക്ഷേത്രമുണ്ട്. ഇതിന്റെ തെക്കേ മൂലയിലെ ശ്രീ പണ്ടാരവക നിലവറയുടെ ഭൂഗര്‍ഭഅറയിലേക്കാണ് കോടതിവിധിയുടെ പശ്ചാത്തലത്തില്‍ നിരീക്ഷകസംഘം  എത്തിയത്. അവര്‍ക്കു മുന്നില്‍ തുറക്കപ്പെട്ട ഈ ചരിത്രവസ്തുക്കളുടെ വില ഒരു ലക്ഷം കോടി രൂപയോളം വരുമത്രേ!
ഇതിനു മുന്‍പും നിലവറ തുറന്നതായി പഴയ വാര്‍ത്തകള്‍ സാക്ഷ്യപ്പെടുത്തുന്നു. 1932 ജനുവരിയില്‍  മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ക്ഷേത്രത്തിലെ കലവറകള്‍ തുറന്ന് നിക്ഷേപങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തിയിരുന്നത്രേ.  വസ്തുക്കളുടെ മതിപ്പുമൂല്യം ഒരു കോടിയോളം വരും എന്നും അന്നത്തെ പത്രങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.  ക്ഷേത്രസാധനങ്ങള്‍ പലതിലും മലയാള അക്കങ്ങള്‍ രേഖപ്പെടുത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്.  പണ്ട് ഇവ രജിസ്റര്‍ ചെയ്തു സൂക്ഷിച്ചതിന്റെ തെളിവായി ഇത് കണക്കാക്കാം എന്നു കരുതുന്നു.
ഒരുപാടു ചോദ്യങ്ങളുയര്‍ത്തുന്നു ഈ കണ്ടെത്തല്‍.. കേരളചരിത്രം കൂടുതല്‍ നന്നായി എഴുതാന്‍ കഴിയുന്ന നിരവധി ചോദ്യങ്ങള്‍. അവയ്ക്കുള്ള ഉത്തരം കണ്ടെത്തേണ്ട ചുമതല ഒരു പക്ഷേ നാളെ നമ്മള്‍ക്കാവാം.  തിരുവിതാംകൂറിന്റെ അവസ്ഥ,രാജഭരണ രീതികള്‍ എല്ലാം ഈ കണ്ടെത്തലുമായി ബന്ധപ്പെട്ടിരിക്കുന്നു. വിദേശീയരുമായുള്ള ഇന്ത്യയുടെ ബന്ധം, ക്ഷേത്രങ്ങളും രാജകൊട്ടാരവും തമ്മിലുള്ള ബന്ധം, ചരിത്രവസ്തുക്കള്‍ക്കുള്ള പ്രാധാന്യം, പുരാവസ്തു, പുരാരേഖ, മ്യൂസിയം തുടങ്ങിയവയുടെ പ്രാധാന്യം എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ അറിയാനുള്ള ഒരു സുവര്‍ണ്ണാവസരം നിങ്ങള്‍ക്കു മുന്‍പില്‍ തുറന്നിട്ടിരിക്കുക കൂടിയാണ് ഈ നിലവറച്ചുമരുകള്‍.

തിരുവിതാംകൂര്‍ രാജവംശം

പത്മനാഭപുരം ആസ്ഥാനമായുള്ള ചെറുരാജ്യമായിരുന്നു തിരുവിതാംകൂര്‍. ഇന്നത്തെ തിരുവനന്തപുരത്തിനും കൊല്ലത്തിനും ഇടയില്‍ കിടന്നിരുന്ന വേണാടിന്റെ രാജാവായി 1729 ല്‍ മാര്‍ത്താണ്ഡവര്‍മ്മ വാഴിക്കപ്പെട്ടതോടെയാണ്  രാജ്യത്തിന്റെ പ്രതാപകാലം ആരംഭിച്ചത്. അദ്ദേഹം സാമ്രാജ്യത്തിന്റെ വിസ്തൃതി വര്‍ദ്ധിപ്പിക്കുകയും തിരുവിതാംകൂര്‍ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. തെക്കന്‍ കേരളത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളും കന്യാകുമാരി ജില്ലയും ചേര്‍ന്നതായിരുന്നു അന്നത്തെ തിരുവിതാംകൂര്‍. അദ്ദേഹമുള്‍പ്പടെ പന്ത്രണ്ടു ഭരണാധികാരികളായിരുന്നു പിന്നീട് തിരുവിതാംകൂര്‍ ഭരിച്ചത്. ഇതില്‍ രണ്ടുപേര്‍ സ്ത്രീകളായിരുന്നു എന്ന പ്രത്യേകതയുമുണ്ട്.

 

ഈ സ്വത്ത് വരും തലമുറകള്‍ക്കായി സംരക്ഷിക്കുക


ഡോ കെ എന്‍ പണിക്കര്‍k__n_panicker

(പ്രമുഖ ചരിത്രകാരന്‍. നിരവധി ചരിത്രഗ്രന്ഥങ്ങളുടെ രചയിതാവ്. ആര്‍ക്കൈവ്സ് ഓഫ് കന്റംപററി ഹിസ്ററിയുടെ മുന്‍മേധാവി. ഇപ്പോള്‍ കേരള കൌണ്‍സില്‍ ഫോര്‍ ഹിസ്റോറിക്കല്‍ റിസര്‍ച്ചിന്റെ മേധാവി.)

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇത്രയധികം സ്വത്ത് വന്നുചേര്‍ന്നത് എങ്ങിനെയായിരിക്കും?
പത്മനാഭസ്വാമി ക്ഷേത്രം പുരാതനമായ ഒന്നാണ്. വളരെ പ്രധാനപ്പെട്ട ഒരാരാധാന കേന്ദ്രം. അത് അന്നത്തെ കാലഘട്ടത്തില്‍ ജനങ്ങളുടെ ഒത്തുചേരലിനുള്ള കേന്ദ്രം കൂടിയായിരുന്നു. അതുകൊണ്ടുതന്നെ ഒരു ദേവാലയം എന്നതില്‍ കവിഞ്ഞ് ഒരു സാമൂഹികസ്ഥാപനം എന്ന നിലയിലുള്ള പ്രാധാന്യം ഈ ക്ഷേത്രത്തിനുണ്ടായിരുന്നു. മധ്യകാലഘട്ടത്തില്‍ സാമൂഹികതയുടെ കേന്ദ്രബിന്ദുവായിത്തന്നെ ഇത്തരം ക്ഷേത്രങ്ങള്‍ നിലനിന്നിരുന്നു.
ക്ഷേത്രത്തിന്റെ വരുമാനത്തില്‍ ഒരു പ്രധാന പങ്ക് ഭക്തര്‍ കാണിക്കയായി നല്‍കുന്ന പണവും മറ്റു വസ്തുക്കളും ആയിരുന്നു. ക്ഷേത്രത്തില്‍ ആദ്യദര്‍ശനം നടത്തിയിരുന്നത് മഹാരാജാവാണ്. ഓരോ ദിവസവും അദ്ദേഹം കാണിക്കയായി ഒരു സ്വര്‍ണ്ണനാണയം സമര്‍പ്പിച്ചിരുന്നു.

ഇത് നൂറ്റാണ്ടുകളോളം തുടര്‍ന്നുപോന്നു. രാജകുടുംബാംഗങ്ങളും ഇതേ പോലെ തന്നെ പല വസ്തുക്കളും കാണിക്കയായി സമര്‍പ്പിച്ചിരുന്നു. ശരപ്പൊളിമാലകളും മറ്റും ഇത്തരത്തില്‍ വന്നുചേര്‍ന്നതാണ്. പ്രജകള്‍ ചെയ്യുന്ന കുറ്റത്തിന് ഈടാക്കുന്ന പിഴയും പലപ്പോഴായി ക്ഷേത്രത്തിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. കച്ചവടത്തിനായും മറ്റും വരുന്ന വിദേശികള്‍ നല്‍കിയ വിലപിടിപ്പുള്ളവ പലതും ക്ഷേത്രത്തിലെത്തിയിരിക്കാനും ഇടയുണ്ട്.
രാജ്യത്തിന്റെ സ്വത്തും ക്ഷേത്രത്തിന്റെ സ്വത്തും വ്യത്യസ്തമായി സൂക്ഷിച്ചിരുന്നുവെങ്കിലും അവയുടെ കൂടി കലരല്‍ സ്വാഭാവികമായും സംഭവിച്ചിരിക്കാന്‍ ഇടയുണ്ട്. അതായത് ഈ ശേഖരത്തിന്റെ സിംഹ ഭാഗവും ജനങ്ങളില്‍ നിന്ന് ഈടാക്കിയതാണെന്നര്‍ത്ഥം. രാജാവിനു മറ്റു വരുമാന മാര്‍ഗങ്ങളൊന്നുമില്ലായിരുന്നല്ലോ.സ്വര്‍ണ്ണനാണയങ്ങള്‍ ലഭിച്ചതായി പറയുന്നുണ്ട്. ഇതില്‍ തിരഞ്ഞെടുത്ത സ്വര്‍ണ്ണനാണയങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ബാക്കിയുള്ളവ സര്‍ക്കാര്‍ സംരക്ഷിക്കുകയും വേണം. വലിയ വിലമതിപ്പുള്ളതുകൊണ്ട് സര്‍ക്കാരിന് ഇത്  കേടുപാടുകള്‍ സംഭവിക്കാതെ കരുതല്‍ ധനമായി പ്രയോജനപ്പെടുത്താവുന്നതാണ്.

കുട്ടികള്‍ ഈ വസ്തുക്കളെ എങ്ങിനെ നോക്കിക്കാണണം എന്നാണ് താങ്കളുടെ ആഗ്രഹം?
വരുന്ന തലമുറകളെ സംബന്ധിച്ചിടത്തോളം ചരിത്രം പഠിക്കുവാനുള്ള ഒരു പ്രധാനരേഖയായി ഇതിനെ പ്രയോജനപ്പെടുത്താം. ചരിത്രത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടായി എന്നതിന് നല്ലൊരു തെളിവാണിത്. ഫ്യൂഡല്‍ കാലഘട്ടത്തില്‍ ഭരണകര്‍ത്താക്കള്‍ എത്രമാത്രം പണം ജനങ്ങളില്‍ നിന്നു സമാഹരിച്ചിരുന്നു എന്നതിന്റെ ഒരു ഉദാഹരണമാണിത്. ആ കാലഘട്ടത്തിന്റെ ചരിത്രം

പറയാന്‍ ഈ വസ്തുക്കള്‍ക്ക് കഴിഞ്ഞേക്കും.
ഈ വസ്തുക്കളുടെ മൂല്യം എങ്ങിനെ കണക്കാക്കും?
ഇപ്പോള്‍ മാധ്യമങ്ങള്‍ പുറത്തുവിടുന്ന കണക്കുകള്‍ സ്വര്‍ണ്ണത്തിന്റെ വിലമാത്രമാണ്. ചരിത്രമൂല്യനിര്‍ണ്ണയം ഇതു വരെ നടന്നിട്ടില്ല.   ഇത്തരം വസ്തുക്കളുടെ മൂല്യം കണക്കാക്കുമ്പോള്‍ ഒരുപാടുകാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. ചരിത്രമൂല്യം നിര്‍ണ്ണയിക്കുക ബുദ്ധിമുട്ടാണ്. ആഗോളതലത്തില്‍ ചരിത്രപ്രാധാന്യമുള്ള വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന വിദഗ്ധരുടെ സേവനം ഇതിനു വേണ്ടിവരും. ഈ ചരിത്രവസ്തുക്കള്‍ക്ക് മതവുമായി ബന്ധമുണ്ടെന്നതിനാല്‍ അതിന്റെയും മൂല്യം പരിഗണിക്കേണ്ടവരും. ഈ വസ്തുവകകള്‍ ഉപയോഗിച്ചിരുന്ന വ്യക്തികളുടെ പ്രാധാന്യവും വസ്തുവിന്റെ മൂല്യം വര്‍ദ്ധിപ്പിക്കും. മഹാത്മാഗാന്ധിയുടെ കണ്ണടയുടെ വില പോലെയാണത്. കണ്ണടയുടെ വിലയല്ല മറിച്ച് മഹാത്മാഗാന്ധിയുടെ പ്രാധാന്യമാണ് ഇവിടെ കണ്ണടയുടെ മൂല്യം. വ്യക്തിയെന്ന പോലെ തന്നെ രാജ്യത്തിന്റെ പ്രാധാന്യവും പഴക്കവും എല്ലാം മൂല്യം നിര്‍ണ്ണയിക്കുമ്പോള്‍ പരിഗണിക്കേണ്ടി വരും.

പേരിന്റെ കൌതുകം

പാബ്ളോ പിക്കാസോ എന്നറിയപ്പെട്ടിരുന്ന ചിത്രകാരന്റെ മുഴുവന്‍ പേര്‍ അറിയാമോ? വളരെ നീളമുള്ള ഒന്നായിരുന്നു അത്.  അതുപോലെ വളരെ നീളമുള്ള സ്ഥാനപ്പേരാണ് തിരുവിതാംകൂര്‍ ഭരണാധികാരികള്‍ക്കും.  രാജാവ്, രാജ്ഞി തുടങ്ങിയവരുടെ പേരുകള്‍ക്കായിരുന്നു ഏറെ നീളം. മാര്‍ത്താണ്ഡവര്‍മ്മയുടെ സ്ഥാനപ്പേര് നോക്കൂ. മഹാരാജ രാജ രാമരാജ ശ്രീപദ്മനാഭദാസ വഞ്ചിപാല മാര്‍ത്താണ്ഡവര്‍മ്മ കുലശേഖര കിരീടപതി മന്നൈ സുല്‍ത്താന്‍ ബഹാദൂര്‍ ഷംഷേര്‍ ജംഗ് തിരുവിതാംകൂര്‍ മഹാരാജ തിരുമനസ്സ്.ഈ വസ്തുക്കളെക്കുറിച്ചുള്ള രേഖകള്‍ ഉണ്ടാവില്ലേ?
ക്ഷേത്രത്തിലേക്ക് ഭക്തര്‍ നല്‍കുന്ന ഓരോ കാണിക്കയും രേഖപ്പെടുത്തി വയ്ക്കുന്ന സമ്പ്രദായം പണ്ടുമുതലേ നിലനിന്നിരുന്നു.

അതിനാല്‍ നിലവറയ്ക്കുള്ളിലെ സൂക്ഷിപ്പുകളെക്കുറിച്ചുള്ള ഒരു ഇന്‍വെന്ററി ഉണ്ടായിരുന്നിരിക്കണം. പക്ഷേ അതെവിടെയാണ് സൂക്ഷിച്ചിരുന്നത് എന്നത് കണ്ടെത്തേണ്ടതുണ്ട്. മതിലകം രേഖകളിലെ താളിയോലകളില്‍ അത് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടാകും.

ഹിരണ്യഗര്‍ഭവും പഞ്ചഗവ്യവും

നിലവറയില്‍ നിന്നും കണ്ടെടുക്കപ്പെട്ട പല വസ്തുക്കളും അന്നത്തെ ആചാരങ്ങളുടെ ഭാഗമായി ഉപയോഗിച്ചിരുന്നതാണ്. ഹിരണ്യഗര്‍ഭം എന്നൊരു ചടങ്ങുണ്ട്. തിരുവിതാംകൂര്‍ രാജാക്കന്‍മാരുടെ കിരീടധാരണ സമയത്ത് നടത്തുന്ന ഒരു ചടങ്ങാണിത്. പഞ്ചഗവ്യം നിറച്ച ഒരു സ്വര്‍ണ്ണപാത്രത്തില്‍ അഞ്ചുതവണ മുങ്ങിനിവരുന്നതോടെയാണ് കിരീടംധരിക്കാന്‍ രാജാവിന് അവകാശം ലഭിക്കുന്നത്. പശുവില്‍ നിന്നും ലഭിക്കുന്ന അഞ്ച് ദ്രവ്യങ്ങള്‍, ചാണകം, മൂത്രം, പാല്‍ , നെയ്യ്, തൈര് എന്നിവയുടെ മിശ്രിതമാണ് പഞ്ചഗവ്യം.ഈ വസ്തുക്കളില്‍ രാജ്യത്തിന്റെ സ്വത്ത് ഉണ്ടാവാനുള്ള സാധ്യതയില്ലേ?
ഒരര്‍ത്ഥത്തില്‍ ഇത് മുഴുവന്‍ രാജ്യത്തിന്റെ സ്വത്താണ്. തൃപ്പടിദാനത്തിനുശേഷം ശ്രീപത്മനാഭന്റേതായല്ലോ? കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാനായി ക്ഷേത്രത്തിന്റെ നിലവറയില്‍ വിലയേറിയ പലതും സൂക്ഷിച്ചിട്ടുണ്ടായിരിക്കാം. അന്ന് രാജഭരണവും ക്ഷേത്രവും തമ്മില്‍ വളരെയധികം ബന്ധം ഉണ്ടായിരുന്നു. എട്ടരയോഗക്കാര്‍ എന്നറിയപ്പെടുന്ന ഭരണസമിതിയായിരുന്നു ക്ഷേത്രഭരണം നടത്തിയിരുന്നത്. എട്ടു സഭക്കാരുംpadmanabha പകുതി രാജാവുമായിരുന്നു എട്ടരയോഗം.

 

ഇത് വിലമതിക്കാനാവാത്ത പൈതൃകം

 

പുരാവസ്തുവായി ഒരു വസ്തുവിനെ കണക്കാക്കുന്നത് എങ്ങിനെയാണ്?
നൂറു വര്‍ഷമെങ്കിലും പഴക്കമുള്ള വസ്തുക്കളെയാണ് പുരാവസ്തുക്കളുടെ പട്ടികയില്‍പ്പെടുത്തുക. തുണികളുടെ കാര്യത്തില്‍ 75 വര്‍ഷം പഴക്കം മതി.

പുരാവസ്തുവിന്റെ ഉടമസ്ഥാവvelayudhan_nairകാശം ആര്‍ക്കായിരിക്കും?
ഇത്തരം വസ്തുക്കളുടെ ഉടമസ്ഥാവകാശം അ താത് ഉടമസ്ഥര്‍ക്ക് തന്നെയാണ്. എന്നാല്‍ പുരാവസ്തുവായി പരിഗണിച്ചിരിക്കുന്ന വസ്തുക്കള്‍ ക്രയവിക്രയം ചെയ്യാനോ കയറ്റുമതി ചെയ്യാനോ ഉള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കും. ഇത്തരം കാര്യങ്ങള്‍ വ്യവസ്ഥ ചെയ്യുന്ന നിയമങ്ങളും നിലവിലുണ്ട്.

പുരാവസ്തു, പുരാരേഖ, മ്യൂസിയം

ചരിത്രപഠനവുമായി ബന്ധപ്പെട്ട് നാം പലപ്പോഴും കേള്‍ക്കുന്ന വാക്കുകളാണിവ. നൂറുവര്‍ഷത്തിലധികം പഴക്കമുള്ള ചരിത്രപ്രാധാന്യമുള്ള വസ്തുക്കളാണ് പുരാവസ്തുക്കള്‍. ചരിത്രരേഖകളാണ് പുരാരേഖകള്‍. പഴയകാല സംഭവങ്ങളെക്കുറിച്ചും സ്ഥലങ്ങളെക്കുറിച്ചുമുള്ള രേഖകളാണിവ. മതിലകം രേഖകള്‍ ഇത്തരത്തില്‍ ഒന്നാണ്. ഈ വസ്തുക്കളെ അതിന്റെ സ്വാഭാവികത്തനിമയോടെ നിലനിര്‍ത്താനും പ്രദര്‍ശിപ്പിക്കാനും വേണ്ടി സംരക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളാണ് മ്യൂസിയങ്ങള്‍. പുരാരേഖകളും പുരാവസ്തുക്കളും മ്യൂസിയങ്ങളില്‍ കാണാനാകും.

 
ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തില്‍ നിന്നും കണ്ടെടുത്തിട്ടുള്ള വസ്തുക്കള്‍ സൂക്ഷിക്കേണ്ടത് എങ്ങിനെ?
ഇവ നൂറ്റാണ്ടുകള്‍ പഴക്കമുള്ളവയാണ്. ഇത്രയും കാലം ഈ നിലവറയ്ക്കുള്ളില്‍ മൈക്രോക്ളൈമറ്റ് എന്നറിയപ്പെടുന്ന ഒരു പ്രത്യേക കാലവാസ്ഥയിലായിരിക്കും ഇവസംരക്ഷിക്കപ്പെട്ടിരിക്കുക. ഈ അവസ്ഥയില്‍ നിന്നും പെട്ടെന്നുള്ള മാറ്റം വസ്തുക്കളുടെ സ്വാഭാവികത നഷ്ടപ്പെടുത്തും. നിലവറയ്ക്കുള്ളിലെ സൂഷ്മകാലാവസ്ഥയെ പഠിക്കേണ്ടതുണ്ട്. ഇത് അന്താരാഷ്ട്ര ഗുണനിലവാര പരിശോധനാക്കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിധേയമാക്കി അതിനുള്ളിലെ ഈര്‍പ്പത്തിന്റെ അളവും മറ്റും എത്രത്തോളമുണ്ടെന്ന് കണ്ടെത്തണം. ഇവ പ്രദര്‍ശിപ്പിക്കാനും പൊതുജനങ്ങള്‍ക്ക് കാണുവാനുമുള്ള അനുമതി ഉണ്ടാവുകയാണെങ്കില്‍ അന്താരാഷ്ട്ര ചട്ടങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടത്. കാലാവസ്ഥ, ഈര്‍പ്പം, പ്രകാശവിതാനം തുടങ്ങിയ കാര്യങ്ങളെല്ലാം ഇവിടെ പരിഗണിക്കേണ്ടിവരും.

ടവര്‍ ഓഫ് ലണ്ടനും കോഹിനൂര്‍ രത്നവും

വിദേശീയര്‍ പലപ്പോഴും ഇന്ത്യയില്‍ നിന്നും വിലപിടിപ്പുള്ള പല വസ്തുക്കളും കടത്തിക്കൊണ്ടുപോയിട്ടുണ്ട്. നാലായിരം വര്‍ഷത്തിലധികം പഴക്കമുള്ള കോഹിനൂര്‍ രത്നം ഇത്തരത്തില്‍ ബ്രിട്ടീഷുകാര്‍ കൈവശമാക്കിയ ഒന്നാണ്. സിഖുകാരുമായിട്ടുള്ള യുദ്ധത്തില്‍ ജയിച്ച് തന്ത്രപരമായ നീക്കത്തിലൂടെയാണ് ബ്രിട്ടീഷുകാര്‍ ഇത് സാധ്യമാക്കിയത്. .  ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടത്തില്‍ സ്ഥാപിക്കാനായി 37.21 ഗ്രാം ഭാരമുണ്ടായിരുന്ന രത്നം ചെത്തിമിനുക്കിയിരുന്നു. ഇപ്പോള്‍ 21.61 ഗ്രാമാണ് ലണ്ടനിലെ പ്രശസ്തമായ ടവര്‍ ഓഫ് ലണ്ടന്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുള്ള രത്നത്തിന്റെ ഭാരം. വിവിധ രാജ്യങ്ങളില്‍ നിന്നും ബ്രിട്ടീഷുകാര്‍ കൈവശമാക്കിയ പല ചരിത്രവസ്തുക്കളും ഈ മ്യൂസിയത്തിന്റെ ഭാഗമാണിന്ന്.


മ്യൂസിയം എന്നാല്‍ എന്താണ് അര്‍ത്ഥമാക്കുന്നത്?
2007 ല്‍ ആസ്ട്രിയയിലെ വിയന്നയില്‍ നടന്ന 21 ാമത് ജനറല്‍ കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ഇന്റര്‍നാഷണല്‍ കൌണ്‍സില്‍ ഓഫ് മ്യൂസിയംസിന്റെ നിയമങ്ങള്‍ മ്യൂസിയം എന്ന വാക്കിനെ നിര്‍വ്വചിച്ചിട്ടുണ്ട്. ലാഭേച്ഛയില്ലാതെ ഒരു സമൂഹത്തിന്റെ സേവനത്തിനും പുരോഗതിക്കും വേണ്ടി, പൊതുജനത്തിന് തുറന്നുകൊടുത്തിട്ടുള്ള സ്ഥാപനം. വിനോദത്തിനും വിജ്ഞാനത്തിനും വേണ്ടി മനുഷ്യവര്‍ഗ്ഗത്തിന്റെയും അതിന്റെ ചുറ്റുപാടിലെയും അനുഭവവേദ്യമായതും അല്ലാത്തതുമായ പൈതൃകങ്ങള്‍ കണ്ടെത്തി , ശേഖരിച്ച് സൂക്ഷിച്ച് സംഭരിച്ച് പ്രദര്‍ശിപ്പിക്കുകയാണ് മ്യൂസിയം ചെയ്യുന്നത്.

ക്ഷേത്രവും വിഗ്രഹവും

ക്ഷേത്രം ആരംഭിച്ചതെന്ന് എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഇന്നു ലഭ്യമല്ല. മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് ക്ഷേത്രത്തിലെ വിഗ്രഹം മാറ്റിസ്ഥാപിച്ചിരുന്നു. അനന്തന്‍ എന്ന സര്‍പ്പത്തിന്റെ മേല്‍ വിശ്രമിക്കുന്ന മഹാവിഷ്ണുവാണ് ഇവിടത്തെ പ്രതിഷ്ഠ. മൂന്ന് വാതിലിലൂടെ മാത്രമേ പതിനെട്ടടി നീളമുള്ള ഈ വിഗ്രഹം പൂര്‍ണ്ണമായും കാണാന്‍ കഴിയൂ എന്നതാണ് ഇതിന്റെ പ്രത്യേകതകളിലൊന്ന്. തൃപ്പടിദാനം എന്ന ചടങ്ങിലൂടെ മാര്‍ത്താണ്ഡവര്‍മ്മ രാജ്യം
ശ്രീപദ്മനാഭന് ദാനം ചെയ്ത് വിളംബരം ചെയ്തു. ഇതോടെ രാജ്യത്തിന്റെ അധികാരം ക്ഷേത്രത്തിലെ പ്രതിഷ്ഠയായ മഹാവിഷ്ണുവിനായി മാറി. മഹാവിഷ്ണുവായ ശ്രീപദ്മനാഭന്റെ ദാസനായിട്ടാണ് പിന്നീട് മാര്‍ത്താണ്ഡവര്‍മ്മയും അദ്ദേഹത്തിന്റെ പിന്‍ഗാമികളും രാജ്യം ഭരിച്ചത്.ഇന്ത്യയില്‍ ഇത്തരം വസ്തുക്കള്‍ സൂക്ഷിച്ചിട്ടുള്ള പ്രധാനമ്യൂസിയങ്ങള്‍ ഉണ്ടോ?

tranmap

തീര്‍ച്ചയായും. ഇന്ത്യയില്‍ ഒട്ടനവധി മ്യൂസിയങ്ങളിലായി ഇത്തരം പുരാവസ്തുശേഖരങ്ങള്‍ സൂക്ഷിച്ച് സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഹൈദ്രാബാദിലെ സലാര്‍ജംഗ് മ്യൂസിയം, ഡല്‍ഹിയിലെ നാഷണല്‍ മ്യൂ

സി

യം, കല്‍ക്കത്തയിലെ ഇന്‍ഡ്യാമ്യൂസിയം  തുടങ്ങിയവ ഇത്തരത്തില്‍പ്പെട്ട പ്രമുഖ മ്യൂസിയങ്ങളാണ്. ഇവയിലൊക്കെത്തന്നെ വിലപിടിപ്പുള്ള ആഭരണങ്ങളും മറ്റും സൂക്ഷിച്ചു വച്ചിട്ടുണ്ട്.

ഡോ രാധിക സി. നായര്‍,    നവനീത് കൃഷ്ണന്‍ എസ്