KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം ഫീച്ചര്‍ ഹാരി പോട്ടര്‍ യുഗം അവസാനിക്കുന്നു
ഹാരി പോട്ടര്‍ യുഗം അവസാനിക്കുന്നു
വായനയുടെയും കാഴ്ചയുടെയും ഒരു വസന്തോത്സവം അവസാനിക്കുകയാണ്. ലോക മെമ്പാടുമുള്ള കുട്ടികളെയും മുതിര്‍ന്നവരെയും വര്‍ഷങ്ങളായി ത്രസിപ്പിച്ചു നിര്‍ത്തിയ ഹാരി പോട്ടര്‍ പരമ്പരയിലെ അവസാന ചലച്ചിത്രം ഹാരിപോട്ടര്‍ ആന്‍ഡ് ദ ഡെത്ലി ഹാലോസ് പാര്‍ട്ട് - 2 പോയവാരം തിയേറ്ററുകളിലെത്തി. വായന കുറയുന്നു, വായന മരിച്ചു എന്ന് നിലവിളി കൂട്ടിയ അച്ഛനമ്മമാര്‍ക്കുള്ള മറുപടിയായിരുന്നു ജെ കെ റോളിങിന്റെ 7 പുസ്തകങ്ങളുള്ള ഹാരിപോട്ടര്‍ പരമ്പര. അര്‍ത്ഥരാത്രി പുസ്തകറിലീസ് വച്ചപ്പോള്‍ ഉറക്കമിളച്ച് കുട്ടികള്‍ പുസ്തകശാലകള്‍ക്കു മുന്നില്‍ ക്യൂ നിന്നു. പരമ്പരയിലെ അവസാനപുസ്തകത്തിന്റെ ദൃശ്യാവിഷ്കാരം രണ്ട് ഭാഗങ്ങളായാണ് സംവിധാനം ചെയ്തിരുന്നത്.
ബാനര്‍: വാര്‍ണര്‍ ബ്രദേഴ്സ്    നിര്‍മ്മാതാക്കള്‍: ഡേവിഡ് ഹേയാന്‍, ഡേവിഡ് ബാരന്‍, ജെ കെ റോളിങ്   
തിരക്കഥ: സ്റീവ് ക്ളോവ്സ്   ചിത്രസന്നിവേശം:  മാര്‍ക്ക് ഡേ   
ക്യാമറ: എഡ്വേഡോ സിറ    കലാസംവിധാനം: സ്റ്യുവര്‍ട്ട് ക്രെയ്ഗ്   വസ്ത്രാലങ്കാരം: ജെറി ടെമിം
പ്രധാന അഭിനേതാക്കള്‍: ഡാനിയല്‍ റാഡ്ക്ളിഫ്, റുപെര്‍ട്ട് ഗ്രിന്റ്, എമ്മ വാട്സണ്‍

വോള്‍ഡമോര്‍ട്ട് എന്ന ഹോഗ്വാട്സ്ശത്രുവിന്റെ ആത്മാവ് ഏഴിടങ്ങളിലായി സൂക്ഷിക്കപ്പെട്ടിരിക്കുന്നതായി ഹാരിക്ക് അറിയാം. അതില്‍ രണ്ടെണ്ണം നേരത്തെ നശിപ്പിക്കപ്പെട്ടിരുന്നു. ബാക്കിയുള്ളവ ഹാരി, റോണ്‍, ഹെര്‍മയോണി ത്രയങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു. ഗ്രിങ്ഗോട്സ് ബാങ്കില്‍ ബെല്ലാട്രിക്സ് ലെസ്ട്രാന്‍ചിന്റെ നിലവറയിലുള്ളതാണ് ഒരു ഹോര്‍ക്രക്സ്. ഹോര്‍ക്രക്സ് എന്നാല്‍ ആത്മാവ് സൂക്ഷിക്കപ്പെടുന്ന വസ്തുക്കള്‍. ഗ്രിഫുക് എന്ന ഗോബ്ളിനുമായി ചേര്‍ന്ന് ഹാരിയും കൂട്ടരും അത് കണ്ടെത്തുന്നു. ഹോഗ്വാട്സ് സ്ഥാപകരിലൊരാളായ ഹെല്‍ഗ ഹഫ്ള്‍ പഫിന്റെ കപ്പിലുള്ള അത് കണ്ടെത്തി കഴിഞ്ഞപ്പോള്‍ ഗ്രിഫുക് കുട്ടികളെ വാള്‍ തട്ടിയെടുത്തിട്ട് ഒഴിവാക്കുന്നു. അറയുടെ കാവല്‍ക്കാരനായ ഡ്രാഗണെ മോചിപ്പിച്ചാണ് ഹാരിയും കൂട്ടരും രക്ഷപ്പെടുന്നത്. വോള്‍ഡമോര്‍ട്ടിനൊപ്പമുള്ള സര്‍പ്പമായ നാഗിനിയാണ് ജീവനുള്ള ഏക ഹോര്‍ക്രക്സ്. മറ്റൊന്ന് ഹോഗ്വാട്സില്‍ തന്നെയാണ്. എന്നാല്‍ വോള്‍ഡ മോര്‍ട്ടിന്റെ വിശ്വ സ്തനായ സ്കൂള്‍ അദ്ധ്യാപകന്‍ സെവറസ് സ്നെ harry_page_____2യ്പ് ഹാരി യെ കുട്ട ികള്‍ സഹായിച്ചാല്‍ കുടുങ്ങുമെന്ന് ഭീഷണിപ്പെടുത്തി. റോണും ഹെര്‍മ യോണിയും ചേര്‍ന്ന് ഹോര്‍ക്രക്സായ കപ്പ് നശിപ്പിക്കുന്നു. റൂം ഒഫ് റിക്വയര്‍മെന്റിലുള്ള ഹോര്‍ക്രക്സ് നശിപ്പിക്കാന്‍ ചെന്ന ഹാരിയെ മാല്‍ഫോയ് സഖ്യം ആക്രമിക്കുന്നു. എന്നാല്‍ ഗ്രിഗറി ഗോയല്‍ അയക്കുന്ന ഫിയന്‍ഡ് ഫയര്‍ ശാപത്തില്‍ അവിടം അഗ്നിക്കിരയാവുന്നു. ഗോയല്‍ തീയില്‍ വീണു മരിക്കുന്നു. മാല്‍ഫോയിയെയും കൂട്ടുകാരന്‍ ബ്ളെയ്സ് സബീനിയയെയും വലക്കോലില്‍ ചെന്ന് ഹാരിയും കൂട്ടരും രക്ഷിക്കുന്നു. വോള്‍ഡമോര്‍ട്ട് ഹോഗ്വാട്സ് സ്കൂള്‍ ആക്രമിക്കുന്നു.  നാഗിനിയുടെ വിഷത്താല്‍ സ്നെയ്പ് മരിക്കുന്നു. തന്റെ കണ്ണുനീര്‍ ത്തുള്ളികളിലൂടെ ചില ഓര്‍മ്മകള്‍ ഹാരിയുമായി സ്നെയ്പ് പങ്ക് വയ്ക്കുന്നു. ഹാരി അങ്ങനെ തന്റെ പൂര്‍വ്വകഥ അറിയുന്നു.
അമ്മയുടെ ബാല്യകാല സുഹൃത്തും പിന്നീട് കാമുകനുമായിരുന്നു സ്നെയ്പ്. എന്നാല്‍ വോള്‍ഡമോര്‍ട്ടിന്റെ ആക്രമണത്തില്‍ ഹാരിയുടെ അച്ഛനമ്മമാര്‍ കൊല്ലപ്പെടുമ്പോള്‍ പിന്നീട് ഹാരിയുടെ സംരക്ഷകനാകാമെന്ന് ഡംബ്ള്‍ ഡോറിന് സ്നെയ്പ് വാക്കുകൊടുത്തിരുന്നു. അമ്മയുടെ മരണ സമയത്ത് ചിതറിയ വോള്‍ഡമോര്‍ട്ടിന്റെ ആത്മാവിന്റെ ഒരംശം ഉള്‍ക്കൊണ്ട് ഹാരി തന്നെ ഒരു ഹോര്‍ക്രക്സായിരുന്നു. ഹാരിക്ക് ഹോര്‍ക്രക്സ് നശിപ്പിക്കുന്നതിനായി മരിക്കേണ്ടി വരുമെന്ന് ഡംബ്ള്‍ഡോര്‍ സ്നെയ്പിനോട് പറയുന്നത് ഹാരി ഓര്‍മ്മപ്പാത്രത്തിലൂടെ മനസ്സിലാക്കുന്നു. പിന്നീട് നിരോധിതവനത്തിലെത്തുന്ന ഹാരിയെ വോള്‍ഡമോര്‍ട്ട് കൊല്ലാന്‍ ശ്രമിക്കുന്നു. വൈറ്റ് ലിമ്പോ (സ്വര്‍ഗത്തിലും നരകത്തിനും ഇടയ്ക്കുള്ള അവസ്ഥ) ആയ ഹാരിയെ ഡംബ്ള്‍ഡോറിന്റെ ആത്മാവെത്തി ഹാരിക്കുള്ളിലെ ഹോര്‍ക്രക്സ് നശിച്ചതായി വെളിപ്പെടുത്തുന്നു. മരിക്കണമോ ജീവിക്കണമോയെന്ന് ഹാരിക്ക് തീരുമാനിക്കാം. ഹാരി മരിച്ചോ എന്ന് തീര്‍ച്ചപ്പെടുത്താന്‍ അടുത്തെത്തിയ നാര്‍സിസ മാല്‍ഫോയ് മരിച്ചോ എന്ന് ഹാരിയോട് ചോദിക്കുന്നു. ഇല്ല എന്ന് അവന്‍ തലയാട്ടുന്നത് കണ്ട് അവര്‍ ഹാരിയെ രക്ഷപ്പെടുത്താന്‍ തീരുമാനിച്ചു. ഹാരി മരിച്ചു എന്ന് ആദ്യം പ്രഖ്യാപിക്കുന്നത് നാര്‍സിസയാണ്. ഹാരിയുടെ മൃതദേഹം ചുമന്ന് ഹാഗ്രിഡും വോള്‍ഡമോര്‍ട്ടും ഡെത് ഈറ്റേഴ്സും ഹോഗ്വാട്സില്‍ എത്തി ഹാരി മരിച്ചതായി പ്രഖ്യാപിക്കുന്നു. ഹാരി മരിച്ചെങ്കില്‍ തന്നെ അത് കൂട്ടുകാര്‍ക്കും സ്കൂളിനും വേണ്ടിയുള്ള വീരമരണം ആയിരിക്കുമെന്നാണ് നെവില്‍ ലോങ്ബോട്ടം. ഹാരി ഉണര്‍ന്ന് താന്‍ മരിച്ചില്ലെന്ന് അറിയിക്കുന്നതോടെ രോഷാകുലനായ വോള്‍ഡമോര്‍ട്ട് ആക്രമണം തുടങ്ങുന്നു. ഇതിനിടെ നെവില്‍ അവസാന ഹോര്‍ക്രക്സായ നാഗിനിയെ നശിപ്പിക്കുന്നു. അമരത്വം എന്നുള്ള വോള്‍ഡമോര്‍ട്ടിന്റെ ആഗ്രഹം അതോടെ ഇല്ലാതാവുകയും അയാള്‍ നശിക്കുകയും ചെയ്യുന്നു.
19 വര്‍ഷത്തിനുശേഷം ഹാരിയും ജിന്നിയും, റോണും ഹെര്‍മയോണിയും മക്കളെ ഹോഗ്വാട്സ് സ്കൂളിലയക്കാന്‍ ഒമ്പതേമുക്കാല്‍ പ്ളാറ്റ്ഫോമില്‍ എത്തുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.
ആദ്യന്തം രസകരമായ രീതിയിലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഓരോ ദൃശ്യത്തിലും വിസ്മയവും ആകാംക്ഷയും അത്ഭുതവും ഭയവും കാഴ്ചക്കാരെ ത്രസിപ്പിക്കും. രണ്ടര മണിക്കൂര്‍ നീളുന്ന ഈ വിസ്മയക്കാഴ്ച ഒരു നിമിഷം പോലും കാഴ്ചക്കാര്‍ക്ക് ബോറടിയാകുന്നില്ല. കഥ പൂര്‍ണ്ണമായും അറിയാത്തവര്‍ക്കുപോലും ഓരോ ഷോട്ടും ആസ്വാദ്യകരമായ രീതിയിലാണ് ചിത്രത്തിലെ തിരക്കഥയും ചിത്രീകരണവും. അതിഭാവുകത്വത്തിന്റെ അതിര്‍വരമ്പുകള്‍ ഒരു തവണ പോലും ലംഘിക്കാതെ സ്പെഷ്യല്‍ ഇഫക്ടുകളുടെ സാങ്കേതികമികവ് പൂര്‍ണ്ണമായും  ചൂഷണം ചെയ്ത ഈ ചിത്രം കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരെയും രസിപ്പിക്കും. തീര്‍ച്ച.