KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

പ്രാര്‍ത്ഥന

elam_thalirukalമാല ഡയറി തുറന്നെഴുതി: }ഞാന്‍ നിന്റെ മാല. നിന്റെ മുന്നിലിരിക്കുമ്പോള്‍ എന്റെ മനസ്സ് സങ്കടം കൊണ്ട് വിങ്ങിപ്പൊട്ടുകയാണ്. എഴുതാന്‍ കൈകള്‍ ചലിക്കുന്നില്ല. അത്തരമൊരു ഭയാനകമായ ദൃശ്യം ഞാനിന്ന് നേരില്‍ കണ്ടു.
രണ്ട് ആഴ്ച മുമ്പ് കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് എന്റെ സ്കൂളിലെത്തിയ പുതിയ കൂട്ടുകാരിയായിരുന്നു കാവ്യ. ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ഞങ്ങള്‍ പ്രിയസുഹൃത്തുക്കളായി മാറി. അതുകൊണ്ടുതന്നെ അവളെന്നെ വീട്ടിലേക്ക് ക്ഷണിച്ചപ്പോള്‍ ഞാന്‍ സന്തോഷത്തോടെ അവളോടൊപ്പം പോയി. അവളുടെ അച്ഛനമ്മമാരെയും കുഞ്ഞനുജനായ കണ്ണനെയും കാണാനുള്ള സന്തോഷത്തോടെയാണ് ഞാന്‍ നടന്നത്. കാവ്യയുടെ അച്ഛന് പ്ളാന്റേഷന്‍ കോര്‍പ്പറേഷനിലായിരുന്നു ജോലി. എന്നിട്ടെന്തുകൊണ്ട് ഇങ്ങോട്ടേക്ക് വന്നു എന്ന എന്റെ ചോദ്യത്തിന് കണ്ണീരായിരുന്നു കാവ്യയുടെ ഉത്തരം. ആ കണ്ണീരിന്റെ പൊരുള്‍ ഞാന്‍ മനസിലാക്കിയത് കാവ്യയുടെ വീടിനകത്തേക്ക് കടന്നപ്പോഴാണ്. 7 വയസുകാരനായ കണ്ണനെ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.prarthana
ആ പാവത്തിന്റെ ശരീരത്തിലും വായയിലും മുഴുവന്‍ ചൊറിഞ്ഞു പൊട്ടുന്ന വ്രണങ്ങളാണ്. ഞങ്ങള്‍ കടന്നു ചെല്ലുമ്പോള്‍ അവന്‍ ഭക്ഷണം കഴിക്കുകയായിരുന്നു. അതും കറികളൊന്നുമില്ലാതെ... ചേച്ചിയെ കണ്ടിട്ടാണെന്നു തോന്നുന്നു ഞങ്ങള്‍ വീട്ടിലെത്തിയപ്പോള്‍ കണ്ണനുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല. കാവ്യയുടെ കണ്ണീരിന്റെ കാഠിന്യം ആ നിമിഷം ഞാന്‍ മനസ്സിലാക്കുകയായിരുന്നു.
എങ്ങനെയാണ് കണ്ണന് ഈയവസ്ഥ വന്നത് എന്നന്വേഷിച്ചപ്പോഴാണ് ഭയാനകമായ ആ സത്യം ഞാനറിയുന്നത്. ‘എന്‍ഡോസള്‍ഫാന്‍’ എന്ന മാരക കീടനാശിനിക്കിരയാണ് കണ്ണനെന്ന ഞെട്ടിക്കുന്ന സത്യം. യാതൊരു മുന്‍കരുതലും കൂടാതെയുള്ള കീടനാശിനിപ്രയോഗത്തിലൂടെ വളര്‍ച്ച മുരടിച്ചവരും അംഗവൈകല്യം സംഭവിച്ചവരും കാസര്‍ഗോഡ് ധാരാളം ഉണ്ടെന്നാണ് കാവ്യയുടെ മാതാപിതാക്കള്‍ പറയുന്നത്. കണ്ണന്റെ ദുരവസ്ഥയ്ക്ക് ഒരു പരിഹാരം തേടിയാണവര്‍ ഈ നാട്ടിലെത്തിയത്. ഏഴു വയസായിട്ടും ഈ അസുഖം മൂലം സ്കൂളില്‍ പോകാന്‍ കഴിയാത്ത കണ്ണന്റെ ഏക കൂട്ട് ചേച്ചിയാണ്. ആ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ കണ്ണന്‍ എന്നെ നോക്കി ഒന്നു ചിരിച്ചു. വീണ്ടും വരാമെന്ന് വാഗ്ദാനവും നല്‍കി. ഇപ്പോഴും എന്റെ മനസ്സില്‍ നിന്ന് കണ്ണന്റെ പാല്‍പ്പുഞ്ചിരി മാഞ്ഞിട്ടില്ല. എന്റെ മനസ്സിലെ മായാത്ത വേദനയാണ് കണ്ണന്‍. കണ്ണന് നല്ലതുമാത്രം വരണേ എന്ന് മനമുരുകി പ്രാര്‍ത്ഥിച്ചുകൊണ്ട് മാല തന്റെ ഡയറി മടക്കി...
പിന്നീടെങ്ങനയോ അവള്‍ ഉറക്കത്തിലേക്ക് വഴുതി വീണു. ഉറക്കത്തിനിടയില്‍ മാല ഒരു സ്വപ്നം കണ്ടു. കാര്‍മേഘങ്ങള്‍ നിറഞ്ഞ ആകാശത്തു നിന്ന് സന്തോഷത്തിന്റെ പ്രതീകമായ മഴത്തുള്ളികള്‍
പെയ്തിറങ്ങുന്നു. ആ മഴ വറ്റിവരണ്ട മണ്ണിനെ തണുപ്പിക്കുന്നപോലെ മാലയുടെ മനസ്സിനെയും തണുപ്പിച്ചു.നേര്‍ത്ത പുഞ്ചിരി അവളുടെ ചുണ്ടിലൂടെ മിന്നിമറഞ്ഞു...

 

 

 

അശ്വതി രാജന്‍,

ക്ളാസ്: 10,

ഗവ എച്ച് എസ് എസ് ഇടപ്പള്ളി