KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

കുട്ടികളുടെ കത്തുകള്‍ ആഗസ്റ്റ്‌ 2011


kathukal

2011 ജൂണ്‍ ലക്കത്തിലെ തളിര് ഗംഭീരമായി. ‘സ്കൂള്‍ഡേയ്സും’ ‘ആനക്കാര്യ’വും കലക്കി. സുഗതകുമാരിടീച്ചറുടെ ‘കാട്’ എന്റെ മനസ്സിനെ പിടിച്ചുകുലുക്കി. കാടിന്റെ വര്‍ണ്ണഭംഗിയും മനോഹാരിതയും ടീച്ചര്‍ വിശദമായി എഴുതിയിട്ടുണ്ട്. അതുപോലെ തന്നെ എസ് ശിവദാസന്‍ മാമന്റെ കത്ത് വളരെ നന്നായിരുന്നു. ഈ ലക്കം തളിരിലൂടെ പാമ്പുകളെ മനസ്സിലാക്കാനും കൂടുതല്‍ അടുത്തറിയാനും സാധിച്ചു. ഇതോടെ എനിക്ക് പാമ്പിനെക്കുറിച്ചുള്ള പേടിയില്ലാതായി. ഞാനിപ്പോള്‍ തളിരിന്റെ വലിയൊരു ആരാധികയാണ്. അറിവിന്റെ മായാലോകത്തേക്ക് വെളിച്ചം പകര്‍ന്നുതന്ന തളിരിന് ഒരായിരം നന്ദി.

മേഘ ഗംഗാധരന്‍
ക്ളാസ്: 7 ബി,
ഗവ യു പി എസ്
പയ്യന്നൂര്‍,
പയ്യന്നൂര്‍ പി ഒ,
കണ്ണൂര്‍ - 670 633


ഞാന്‍ തളിരിന്റെ ഒരു സ്ഥിരം വായനക്കാരിയാണ്. തളിര് എന്റെ കൈയില്‍ കിട്ടിയാല്‍ ഉടന്‍ ഞാന്‍ ആദ്യം വായിക്കുന്നത് ‘സ്കൂള്‍ഡേയ്സ്’ ആണ്. 2011 ജൂണ്‍ മാസത്തിലെ തളിരിലെ എസ് ശാന്തിയുടെ ‘മഴക്കാടിനുള്ളില്‍ ഒരു ദിവസം’ എന്ന ഫീച്ചറും സി സുശാന്തിന്റെ ‘നിശ്ശബ്ദതാഴ്വരയില്‍ പക്ഷികളെ തേടി’ എന്ന ഫീച്ചറും എനിക്ക് സഹായകമായി. ഓരോ ലക്കവും നിന്റെ മികവും സൌന്ദര്യവും കൂടിക്കൂടി വരുന്നു. അടുത്ത തളിരിനായ് കാത്തിരിക്കുന്നു. വിജയാശംസകളോടെ...

അഞ്ജു അജയന്‍,
ഇടയില വീട്ടില്‍ പടിഞ്ഞാറ്റതില്‍,
നെടുവത്തൂര്‍,
നീലേശ്വരം പി ഒ, കൊട്ടാരക്കര, കൊല്ലം

ഞാന്‍ തളിരിന്റെ വലിയ ആരാധകനാണ്. തളിര് എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. മാസംതോറും ആദ്യം കാത്തിരിക്കുക തളിരിനെയാണ്. ആദ്യമായി അമ്മയാണ് എനിക്ക് തളിര് പരിചയപ്പെടുത്തിയത്. അതുകൊണ്ട് അമ്മയ്ക്കൊരു വലിയ താങ്ക്സുണ്ട്. ജൂണ്‍മാസത്തിലെ തളിരില്‍  ‘പേടി വേണ്ട പാമ്പിനെ അറിയാം’ എന്ന ഫോട്ടോഫീച്ചര്‍ വളരെ ഇഷ്ടപ്പെട്ടു. പിന്നെ ‘സ്കൂള്‍ഡേയ്സും’, ‘ആനക്കാര്യ’വും, ‘ഉണ്ടാക്കാം’ എന്നതും എന്റെ പ്രിയപ്പെട്ടവയാണ്. സുഗതകുമാരി രചിച്ച ‘കാടും കടലും’ എന്ന കവിത എനിക്ക് നന്നെ ഇഷ്ടപ്പെട്ടു. തളിര് എനിക്ക് അറിവും ആനന്ദവും തരുന്നു. അടുത്ത മാസത്തെ തളിരിനായി ഞാന്‍ കാത്തിരിക്കുന്നു...

അര്‍ജുന്‍ ഡി
അശ്വതി,
നെല്ലിശ്ശേരി വടക്കന്തറ,
പാലക്കാട്

ഓരോ മാസവും ഇരുകൈയ്യും നീട്ടിയാണ് ഞാന്‍ എന്റെ പ്രിയ തോഴന്‍ തളിരിനെ സ്വീകരിക്കുന്നത്. ഓരോ ദിവസവും കടന്നു പോകുന്നതോടൊപ്പം തളിര് കൂടുതല്‍ കൂടുതല്‍ രസകരമാകുന്നു. എനിക്ക് ഏറ്റവും കൂടുതല്‍ പ്രിയപ്പെട്ട പംക്തി ‘സ്കൂള്‍ ഡേയ്സാ’ണ്. ഈ പംക്തിയില്‍ മൂന്നു കഥാപാത്രങ്ങളെ എന്‍ ടി രാജീവ് അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. അതുപോലെതന്നെ എന്‍ ടി രാജീവ് എഴുതിയ മറ്റൊരു ഹാസ്യ ചിത്രകഥയാണ് ‘ആനക്കാര്യം’. അതില്‍ ഒരാനയും ഒരുറുമ്പും കുറേ പക്ഷികളും ചോദ്യോത്തരങ്ങള്‍ പങ്കു വയ്ക്കുന്നു. പി മനോജ് എഴുതിയ ‘പേടിവേണ്ട പാമ്പിനെ അറിയാം’ എന്ന ഫീച്ചര്‍ പഠനത്തിന് വളരെയധികം ഉപകരിക്കുന്നു. റോസ് മേരി എഴുതിയ ‘പാന്‍ഡോറയുടെ പേടകം’ എന്ന കഥ എനിക്ക് 6-ാം തരത്തില്‍ പഠിക്കുവാന്‍ ഉണ്ടായിരുന്നു. പക്ഷേ ‘പണ്ടോറ’ എന്നു മാത്രമേ പേരുള്ളൂ. തളിരിലൂടെ എന്തെല്ലാം എന്തെല്ലാം അറിവുകളാണ് ലഭിക്കുന്നത്. ദൂരെ നാട്ടില്‍ സംഭവിക്കുന്ന ഓരോ കാര്യങ്ങളും നമ്മള്‍ കണ്ടറിയുന്നതുപോലെ തളിരിലൂടെ വായിച്ചറിയുന്നു. വായിച്ചു വളരാന്‍ തളിര്.

മനു രാജേന്ദ്രന്‍,
ക്ളാസ്: 9,
എസ് എന്‍ എസ് എം
എച്ച് എസ്, ഇളമ്പള്ളൂര്‍,
കുണ്ടറ, കൊല്ലം

2011 ജൂണിലെ തളിര് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. എല്ലാ മാസവും ഞാന്‍ ആദ്യം വായിക്കുന്നത് ‘സ്കൂള്‍ ഡേയ്സ്’ ആണ്. വളരെ
രസകരമായ രീതിയിലൂടെ നല്ല കാര്യങ്ങള്‍ തളിരിലൂടെ പഠിച്ചെടുക്കാന്‍ സാധിക്കുന്നു. ജൂണ്‍ ലക്കത്തില്‍ സുഗതകുമാരി ടീച്ചറുടെ ‘കാട്’ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. കാട്ടിലൂടെ ഒരു യാത്ര പോയതുപോലെ ഒരനുഭവം. പിന്നെ ഓടുന്ന എലി നിര്‍മ്മിച്ചു നോക്കിയതോടെ ക്ളാസില്‍ തിളങ്ങാനും അവസരം ലഭിച്ചു. സുഗതകുമാരി ടീച്ചറുടെ തന്നെ ‘കാടും കടലും’ എന്ന കവിത വളരെ അര്‍ത്ഥവത്തായ ഒന്നായി എനിക്ക് തോന്നി. ശിവദാസ് മാമന്റെ ‘വാസനകള്‍ അളന്നാല്‍ മിടുക്കരാകുമോ മാമാ?’ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ ഉണര്‍ത്താന്‍ പ്രചോദനമേകി. ‘ഇളം തളിരുകള്‍’ എന്ന പംക്തി കുട്ടികളുടെ കഴിവുകളെ പുറത്തുകൊണ്ടു വരുന്നു. ഇതില്‍ ഓരോ കവിതയ്ക്കും നല്‍കുന്ന ചിത്രങ്ങള്‍ വളരെ പ്രിയങ്കരമാണ്.
ഒരു കാര്യം വിട്ടുപോയല്ലോ! തളിരിന് ഒരായിരം നന്ദി പറയാനുണ്ട്. കാരണം ഇനി തളിരിനെ ഒരു മാസം കാത്തിരിക്കണ്ടല്ലോ? രണ്ടാഴ്ചയില്‍ ഒരിക്കല്‍ തളിരുമായ് എനിക്ക് കണ്ടുമുട്ടാന്‍ സാധിക്കും. തളിരിനും സഹപ്രവര്‍ത്തകര്‍ക്കും എന്റെ വിജയാശംസകള്‍ അറിയിച്ചുകൊണ്ട് ഞാന്‍ നിര്‍ത്തുന്നു.

അപര്‍ണ്ണ കെ വി,
ക്ളാസ്: 9 ബി,
ജി എച്ച് എസ് എസ്,
കൊടുവായൂര്‍,
പാലക്കാട് - 678 501