KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

ഉത്സവ വേദി
പരിപാലന ചട്ടം കൊണ്ടുവന്നത്. അത് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചപ്പോള്‍ ഈ ഗവണ്മെന്റ് ആദ്യമായി ചെയ്തത് ആന ഉടമസ്ഥരുടെ സംഘടനകളെ വിളിച്ച് വരുത്തി മേല്‍പ്പറഞ്ഞ വ്യവസ്ഥകള്‍ പാലിക്കാന്‍ സഹകരണം തേടുകയായിരുന്നു. ആനകള്‍ക്ക് മൈക്രോ ചിപ്പ് ഘടിപ്പിക്കാനും ആനകള്‍ക്കും പാപ്പാന്മാര്‍ക്കും ജനങ്ങള്‍ക്കും ബാധകമായ ഇന്‍ഷ്വറന്‍സ് പദ്ധതി ആവിഷ്ക്കരിക്കുവാനും ആന പാപ്പാന്മാര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിക്കുവാനും ഗവണ്മെന്റ് മുന്‍കൈയെടുത്തു. ഹൈക്കോടതി വിധി മാനിച്ചുകൊണ്ട് ആനകളുടെ കൊടുക്കല്‍ വാങ്ങലുകളെ ഗവണ്മെന്റ് നിരുത്സാഹപ്പെടുത്തി. വെള്ളവും തീറ്റയും കൊടുക്കാതെ ഉറങ്ങാന്‍ പോലും അനുവദിക്കാതെ, ഉത്സവപറമ്പുകളില്‍ നിന്നും ഉത്സവ പറമ്പുകളിലേക്കുള്ള ആനകളുടെ മരണപ്പാച്ചില്‍ (അത് ഉടമകളുടെ മടിശ്ശീല വീര്‍പ്പിക്കാന്‍ വേണ്ടിയാണ്) തടയണമെന്ന് ഗവണ്മെന്റ് ചിന്തിച്ചു. മദപ്പാട് വന്ന ആനകള്‍ക്ക് വിശ്രമം നല്‍കുന്നതിന് പകരം അവയെ പീഡനത്തിന് ഇരയാക്കരുതെന്ന് ഗവണ്മെന്റ് വാദിച്ചു. ശ്വാസം വിടാന്‍ പോലും കഴിയാത്ത വിധം ലോറികളില്‍ കൂച്ചികെട്ടി കൊണ്ടുപോകുന്നത് മനുഷ്യത്വ ഹീനമാണെന്ന് ഗവണ്മെന്റ് പറഞ്ഞു. നിയമലംഘനങ്ങളുടെ മുന്നില്‍ കൈകെട്ടി നില്‍ക്കാതെ കേസെടുക്കുവാനും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുവാനും ഗവണ്മെമെന്റ് ശ്രമിച്ചു. എന്നാല്‍ ഇതെല്ലാം ദൈവനിഷേധമാണെന്ന് ഒരു മത വിശ്വാസവും പറയുകയില്ല. ക്ഷേത്രാരാധനയുടെ മറവില്‍ ലാഭത്തിനുവേണ്ടിയുള്ള മനുഷ്യന്റെ ആര്‍ത്തിയുടെ ഇരകളായി ആനയെ കണക്കാക്കുന്നവരാണ് ഉത്സവ വേദികളില്‍ ദൈവത്തെക്കാള്‍ പ്രാധാന്യം ആനയ്ക്കാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത്. പണക്കാരുടെ പ്രതാപം കാണിക്കുന്നതിനായി നിരവധി ആനകളെ എഴുന്നള്ളിച്ചാലെ ഈശ്വര പ്രീതി ഉണ്ടാകൂ എന്ന വാദം വാസ്തവത്തില്‍ പവിത്രമായ ദൈവ സങ്കല്പങ്ങള്‍ക്ക് നിരക്കുന്നതല്ല. ഈ സത്യം ഉറക്കെ പറയുവാന്‍ വിശ്വാസികള്‍ തയ്യാറാവുമ്പോഴെ ആനകള്‍ക്ക് നേരെയുള്ള പീഡന പരമ്പരകള്‍ക്ക് അന്ത്യമുണ്ടാകൂ. ആനകളെ ആത്മാര്‍ത്ഥമായി സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന