KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം ഫീച്ചര്‍ താളിയും ബന്ധുക്കളും
താളിയും ബന്ധുക്കളും

fotom_photo_feature

 

താളിയും ബന്ധുക്കളും

 

താളിതേച്ചുള്ള കുളി പണ്ട് നമ്മുടെ ശീലമായിരുന്നു. സോപ്പും ബോഡി വാഷും മറ്റും പ്രചാരത്തിലില്ലായിരുന്ന കാലം. അന്ന് കുളി മിക്കപ്പോഴും ആറിലോ തോടിലോ കുളിക്കടവുകളിലോ ആയിരുന്നു. അവിടെ തന്നെ താളി യുണ്ടാവും. പാല്‍ മുതുക്ക് എന്നറിയപ്പെടുന്ന വള്ളിച്ചെടി. അതിന്റെ തളിരിലയും തണ്ടുമെല്ലാം കൂടി ചതച്ചെടുക്കും. സോപ്പുപോലെ പതയുന്ന ഇത് ശരീരത്തില്‍ തേച്ചു പിടിപ്പിക്കും. അതോടെ മെഴുക്കും അഴുക്കുമെല്ലാം പോകും. ഉഷ്ണകാലത്താണെങ്കില്‍ ശരീരത്തിന് നല്ല കുളിര്‍മ കിട്ടും. തികച്ചും പ്രകൃതിദത്തമായ കുളി.
താളിയെപ്പോലെ നിരവധി സസ്യങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി നാം ഉപയോഗിച്ചിരുന്നു. ചിലവ ഇന്നും ഉപയോഗിച്ചു വരുന്നു. ജീവിത രീതിയിലും സാമൂഹിക വ്യവസ്ഥ കളിലും ഉണ്ടായ മാറ്റം നമ്മുടെ പല നാട്ടറിവുകളേയും ശീലങ്ങളേയും പുറന്തള്ളി. മുമ്പ് സുലഭമായിരുന്ന പല സസ്യ ജന്തു ജാലങ്ങളും വംശനാശത്തിലേക്ക് നീങ്ങിത്തുടങ്ങി.

താളികുടുംബം

Convolvulacea എന്നാണ് താളികുടുംബത്തിന്റെ പേര്. ഏതാണ്ട് 1650 ജാതി സസ്യങ്ങളാണ് താളി കുടുംബത്തിലുള്ളത്. ഇവയില്‍ മിക്കതും വള്ളിച്ചെടികളാണെങ്കിലും കുറ്റിച്ചെടികളും മരങ്ങളും ചെറുസസ്യങ്ങളും അംഗങ്ങളായുണ്ട്.
ചോര്‍പ്പിന്റെ ആകൃതിയില്‍ കൂടിച്ചേര്‍ന്ന അഞ്ചിതളുകള്‍ ഉള്ളവയാണ് താളിച്ചെടികളുടെ പൂക്കള്‍.  വര്‍ണ മനോഹരങ്ങളായ നിരവധി അലങ്കാര സസ്യങ്ങള്‍ താളികുടുംബത്തിലുണ്ട്. ചില ചെടികള്‍ ഭക്ഷ്യയോഗ്യമാണ്. കിഴങ്ങും ഇളം തണ്ടുകളുമൊക്കെയാണ് ഉപയോഗിക്കുന്നത്. നിരവധി സസ്യങ്ങള്‍ ഔഷധാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നു.

താളി (പാല്‍ മുതുക്ക്) Greater Glory - Ipomoea mauritianaGreater_glory

 

തോട്ടുവക്കിലും പാടവരമ്പത്തും അല്പം നനവുള്ള സ്ഥലങ്ങളിലുമെല്ലാം താളിച്ചെടി കാണപ്പെടുന്നു. വേനല്‍ക്കാലത്ത് ഉണങ്ങിപ്പോകുമെങ്കിലും മഴ തുടങ്ങുന്നതോടെ കിഴങ്ങില്‍ നിന്നും വിത്തില്‍ നിന്നും വേരുകളില്‍ നിന്നുമൊക്കെ പൊട്ടി മുളച്ച് വളര്‍ന്നു തുടങ്ങും. ഇന്ത്യയില്‍ വരണ്ട പ്രദേശങ്ങളിലൊഴികെ മിക്കവാറും എല്ലാ സ്ഥലങ്ങളിലും താളിച്ചെടി കാണപ്പെടുന്നു. മൂന്നു മുതല്‍ ആറ് സെ മീ വരെ വ്യാസമുള്ള പൂക്കള്‍ക്ക് റോസ് നിറമാണ്. നേര്‍ത്ത വെള്ള കലര്‍ന്ന റോസ് നിറത്തിലും പൂക്കള്‍ കാണപ്പെടുന്നു.

 


തിരുതാളി Purple Heart Glory - Ipomoea sepiaria

ദശപുഷ്പങ്ങളിലൊന്നാണ് തിരുതാളി. വെയില്‍ കൂടുതലിഷ്ടപ്പെടുന്ന തിരുതാളി തുറസ്സായPurple_heart_glory പ്രദേശങ്ങളിലാണ് നന്നായി വളരുന്നത്. മണ്ണില്‍ ജലാംശം അനിവാര്യമാണ് താനും. സൂര്യോദയത്തോടെ വിരിയുന്ന പൂക് കള്‍ വെയി ല്‍ ശക്തിയാകുന്നതോടുകൂടി വാടിത്തുടങ്ങുന്നു. മൂന്നു മുതല്‍ ഏഴ് സെ മീ വരെ വിസ്താരമുള്ള പൂക്കള്‍ക്ക് ഇളം റോസ് നിറമോ വെള്ള കലര്‍ന്ന ഇളം റോസ് നിറമോ ആണ്. ഇളംതണ്ടും ഇലകളും ഭക്ഷ്യയോഗ്യമാണ്. ഔഷധസസ്യം കൂടിയാണ് തിരുതാളി.

 


ചെറുതാളി Lesser Glory - Ipomoea obscura

lesser_Glory

 

 

നമ്മുടെ നാട്ടില്‍ സാധാരണ കാണപ്പെടുന്ന താളികളിലൊന്ന്. പാതയോരങ്ങളില്‍ മഴ കഴിഞ്ഞുള്ള മാസങ്ങളില്‍ നിറയെ പൂക്കളോടുകൂടി കാണപ്പെടുന്നു. മങ്ങിയ മഞ്ഞ അല്ലെങ്കില്‍ ക്രീം നിറത്തോടു കൂടിയ പൂക്കളുടെ ഉള്‍ഭാഗം തവിട്ടു കലര്‍ന്ന ചുവപ്പു നിറമാണ്. 2.5 മുതല്‍ 3 സെ മീ വരെ വിസ്താരം വരും പൂക്കള്‍ക്ക്. നാട്ടുവൈദ്യ ചികിത്സകള്‍ക്ക് ഉപയോഗിക്കാറുണ്ട്.

 

 

 

വിഷ്ണുക്രാന്തി Little Glory-Evolvulus alsinoides Little_glory

ദശപുഷ്പങ്ങളില്‍ ഒന്നായ വിഷ്ണുക്രാന്തി ഒരു കാലത്ത് നമ്മുടെ നാട്ടില്‍ സുലഭമായിരുന്നു. വെയില്‍ നന്നായി ലഭിക്കുന്ന തുറന്ന പ്രദേശങ്ങളിലാണ് കാണപ്പെടുന്നത്. നേര്‍ത്ത രോമങ്ങളുള്ള ഇലകളും തണ്ടുകളും നിലത്തു പറ്റിയാണ് വളരുന്നത്. ജലാംശമുള്ള മണ്ണിലാണ് നന്നായി വളരുന്നത്. തീരദേശത്തും സമുദ്രനിരപ്പില്‍ നിന്ന് 1000 മീറ്റര്‍ വരെ ഉയരമുള്ള പ്രദേശങ്ങളിലും വിഷ്ണുക്രാന്തി കാണപ്പെടുന്നു. പൂക്കള്‍ക്ക് ഒന്നു മുതല്‍ ഒന്നര സെ മീ വരെ വ്യാസമുണ്ടാകും. സാധാരണ പൂക്കളുടെ നിറം നീലയാണെങ്കിലും വെള്ള നിറത്തിലും കാണപ്പെടുന്നു.


 

 

ആനത്താളി Silky elephant Glory - Argyreia nervosa

 

വനപ്രദേശങ്ങളിലാണ് ആSilky_Elephantനത്താളി സാധാരണ കണ്ടുവരുന്നത്. തീരപ്രദേശങ്ങളില്‍ ആറ്റു തീരത്തും കായലുകളോടുചേര്‍ന്നുള്ള ചതുപ്പുകളിലും വളരുന്നത് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഹൃദയാകൃതിയിലുള്ള വലിയ ഇലകളുടെ അടിവശം നേര്‍ത്ത വെള്ളി നിറമാണ്. മറ്റ് താളി വര്‍ഗക്കാരെ അപേക്ഷിച്ച് നല്ല കട്ടി കൂടിയ വള്ളി യാണ് ആനത്താളി. മിക്കകാലത്തും പൂക്കള്‍

കാണപ്പെടുന്നു എങ്കിലും മഴ കഴിഞ്ഞുള്ള മാസങ്ങളിലും മഴക്കാലത്തിന്റെ മധ്യത്തിലുമാണ് പൂക്കള്‍ കൂടുതലായി കാണപ്പെടുക. 8.5 സെ മീ നീളമുള്ള പൂക്കള്‍ക്ക് 6 സെ മീ മേല്‍ വ്യാസമുണ്ടാകും. ഔഷധസസ്യങ്ങളിലൊന്നായ ആനത്താളി പാരമ്പര്യ വൈദ്യ ചികിത്സകള്‍ക്ക് ഉപയോഗിച്ചുവരുന്നു.

 

 

 

വയല്‍ത്താളി Marsh Glory -Ipomoea aquatica

 

Marsh_Glory

 

ഒരു കാലത്ത് നമ്മുടെ പഞ്ഞകാ ല ഭക്ഷണ സസ്യങ്ങളില്‍ ഒന്നായിരുന്നു വയല്‍ത്താളി. ഇളംതണ്ടുകളും ഇലയുമാണ് ഭക്ഷണാവശ്യത്തിന് ഉപയോഗിക്കുന്നത്. വെള്ളമുള്ള  ചതുപ്പുകളിലും പാടങ്ങളിലുമാണ് സാധാരണ കാണപ്പെടുന്നത്. ഉള്ളു പൊള്ളയായ തണ്ടുകള്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുവാന്‍ സഹായിക്കുന്നു. 5 സെ മീറ്ററോളം വിസ്താരമുള്ള പൂക്കള്‍ക്ക് നേര്‍ത്ത റോസ് നിറമാണ്. ഉള്‍വശം കടുത്ത മജന്ത നിറത്തോടുകൂടിയതും. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് പ്രധാന പൂക്കാലം.

 

 


 റെയില്‍വേ ഗ്ളോറി Railway Glory - Ipomoea cairica

Railway_glory

 പേര് സൂചിപ്പിക്കുന്നതുപോലെ റെയില്‍പ്പാതകള്‍ക്കടുത്ത് സാധാരണ കാണുന്ന സസ്യമാണ്.വേലികളിലും കുറ്റിച്ചെടികളിലുമെല്ലാം നന്നായി പടര്‍ന്നു വളരും. നല്ലൊരു അലങ്കാര സസ്യം കൂടിയാണ്. മിക്കവാറും എല്ലാ കാലത്തും പൂക്കള്‍ കാണപ്പെടുന്നു. സാധാരണയായി പൂക്കള്‍ക്ക് നേര്‍ത്ത വയലറ്റ് നിറമാണെങ്കിലും വെള്ള നിറത്തിലുള്ള പൂക്കളുമുണ്ട്.

 

 

ഹെഡ്ജ് ഗ്ളോറി Hedge Glory - Ipomoea carnea

hedge_Glory

 

തെക്കേ അമേരിക്കന്‍ സ്വദേശിയായ ഈ സസ്യം നമ്മുടെ നാട്ടില്‍ അലങ്കാര സസ്യമായി എത്തിയതാണ്.  അധിനിവേശ സസ്യങ്ങള്‍ പലപ്പോഴും നമ്മുടെ നാടന്‍ ചെടികള്‍ക്ക് ഒരു ഭീഷണിയാണ് എന്നതിന് ഏറ്റവും നല്ല ഉദാഹരണങ്ങളിലൊന്നാണ് ഹെഡ്ജ് ഗ്ളോറി.  ഇതൊരു കുറ്റിച്ചെടിയാണ്. നനവുള്ള മണ്ണിലും ചതുപ്പുകളിലും വെള്ളക്കെട്ടുകളിലുമൊക്കെ നന്നായി വളരും. കറയുള്ളതിനാല്‍ ഈ സസ്യം ആടുമാടുകള്‍ ഭക്ഷിക്കാറില്ല.  നേര്‍ത്ത റോസ് നിറത്തിലുള്ള പൂക്കള്‍ക്ക് 10 സെ മീറ്ററോളം വിസ്താരം വരും. പൂക്കളുടെ ഉള്‍വശം കടുത്ത റോസ് നിറമാണ്. ജനുവരി മുതല്‍ മേയ് വരെയാണ് പ്രധാന പൂക്കാലം

 

 

Red star Glory - Ipomoea hederifoliaRedstar_Glory

ഗ്ളോറികളില്‍ സുന്ദരി. വടക്കേ മെക്സിക്കോ, അരിസോണ എന്നിവിടങ്ങളിലെ തനത് സസ്യം. ഉദ്യാനസസ്മായി നമ്മുടെ നാട്ടിലെത്തി കാടു കയറി. വളരെ മനോഹരങ്ങളായ കടും ചുവപ്പു നിറമുള്ള പൂക്കള്‍ക്ക് 3.5മുതല്‍ 4 സെ മീ വ രെ വ്യാസം വരും. ഇന്ന് നമ്മുടെ കാടുകളിലും മലമ്പ്രദേശങ്ങളിലും വളരെ സാധാരണ കാണുന്ന സസ്യങ്ങളിലൊന്നാണ് റെഡ് സ്റാര്‍ ഗ്ളോറി.

 

Blue Dawn Glory - Ipomoea nil

 

നമ്മുടെ നാട്ടില്‍ അbluedawn_gloryലങ്കാര സസ്യമായി നട്ടുവളര്‍ത്തുന്ന ഗ്ളോറികളിലൊന്ന്. ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലും കാണപ്പെടുന്നു. സൂര്യോദയത്തോടുകൂടി വിരിയുന്ന പൂക്കള്‍ വെയില്‍ കടുക്കുന്നതോടെ വാടിത്തുടങ്ങുന്നു. മിക്ക കാലത്തും പൂക്കള്‍ കാണപ്പെടുന്നു.

 

 

 

 

 

 

 

അടമ്പ് Goats Foot Glory - Ipomoea pes-carpaeGoats_foot_glory

നമ്മുടെ തീരപ്രദേശങ്ങളില്‍ വളരെ സാധാരണയായി കാണപ്പെടുന്ന സസ്യം. ഇലകള്‍ക്ക് ആടിന്റെ കുളമ്പിനോട് സാദൃശ്യം ഉള്ളതിനാലാണ് ഈ പേര് ലഭിച്ചത്. മണല്‍, പൂഴി പ്രദേശങ്ങളിലാണ് നന്നായി വളരുക. കാലിത്തീറ്റയായും ഭക്ഷണാവശ്യത്തിനും ഉപയോഗിക്കുന്നു. 6 സെ മീറ്ററോളം വ്യാസമുള്ള പൂക്കള്‍ക്ക് മഞ്ഞ നിറമാണ്.വെള്ളനിറത്തിലും പൂക്കള്‍ കാണപ്പെടുന്നു. ഡിസംബര്‍, ജനുവരി മാസങ്ങളാണ് പ്രധാന പൂക്കാലം.മുന്തിരി ഗ്ളോറി Grape Glory - Merremia vitifolia

 

Grape_Glory

മുന്തിരി വള്ളിയോട് വളരെ സാദൃ ശ്യമുള്ളതിനാലാണ് ഈ പേര്. കാട്ടിലും നാട്ടിലുമെല്ലാം നന്നായി പടര്‍ന്ന് വളരുന്നു. നിത്യഹരിത വള്ളിച്ചെടികളിലൊന്നാണിത്.  തണ്ടുകളിലും ഇലകളിലുമൊക്കെ നേര്‍ത്ത രോമങ്ങള്‍ കാണാം. മഞ്ഞ പൂക്കള്‍ക്ക് 7 സെ മീ വരെ വ്യാസം വരും . ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് പ്രധാന പൂക്കാലം.

 

 

 

 

egyptian_glory

ഈജിപ്ഷ്യന്‍ ഗ്ളോറി Egyptia Day Glory - Merremia aegyptia

ഗ്ളോറികളില്‍ കൃശഗാത്രയാണ് ഈജിപ്ഷ്യന്‍ ഗ്ളോറി. വരണ്ട പ്രദേശങ്ങളിലാണ് കൂടുതല്‍ കാണപ്പെടുന്നത്. എങ്കിലും കേരളത്തിലെ പാതവക്കുകളില്‍ സാധാരണ കാണപ്പെടുന്ന സസ്യങ്ങളിലൊന്നാണിത്. 2.5 മുതല്‍ 3 സെ മീ വരെ വ്യാസം വരുന്ന പൂക്കള്‍ക്ക് വെള്ള നിറമാണ്.  ആഗസ്റ് മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലാണ് നമ്മുടെ നാട്ടില്‍ പൂക്കള്‍ കൂടുതലായി കാണപ്പെടുന്നത്.
താളിച്ചെടികളുടെ വൈവിധ്യവും വര്‍ണഭംഗിയും കണ്ടില്ലേ! ഇതുപോലെ എത്രയെത്ര സസ്യങ്ങളുണ്ടെന്നോ നമ്മുടെ നാട്ടില്‍! മിക്കവയും ഔഷധഗുണങ്ങളും മറ്റ് ഉപയോഗങ്ങളും ഉള്ളവ. നമ്മുടെ നാട്ടിലെ പല സസ്യജാലങ്ങളും ഇന്ന്  വംശനാശ ഭീഷണി നേരിടുകയാണ്. വനങ്ങളും തണ്ണീര്‍ത്തടങ്ങളും ഇല്ലാതാവുന്നതും അമിതമായ ഉപഭോഗവും അധിനിവേശ സസ്യങ്ങളുടെ പ്രചാരവും മലിനീകരണവുമൊക്കെയാണ് പ്രധാന കാരണങ്ങള്‍.

പി മനോജ്