KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

മധുര ഭാവന

 

 

മധുര ഭാവന

"ദയവായി എന്റെ കൂടെ വരൂ” വെള്ളി സഫാരി സൂട്ടിട്ട ഉയരം കൂടിയ മനുഷ്യന്‍ സയോണിയുടെ നേരെ കൈനീട്ടിക്കൊണ്ട് പറഞ്ഞു. “നിങ്ങളുടെ സേവനം അടിയന്തരമായി ആവശ്യമുണ്ട്.”mathurabhavana
“എന്റെ... എന്ത്?” സയോണി അത്ഭുത
ത്തോടെ, കണ്ണു തിരുമ്മിക്കൊണ്ട് കിടക്കയില്‍ നിന്നും പെട്ടെന്നെഴുന്നേറ്റു തന്റെ പതുപതുത്ത ചെരിപ്പിട്ടു. അത്രയ്ക്ക് അപ്രതീക്ഷിതമായിരുന്നു ആ ചോദ്യം.
“സേവനങ്ങള്‍” അയാള്‍ പറഞ്ഞു. “എന്റെ പേര്... അല്ലെങ്കില്‍ പരിചയപ്പെടല്‍ ഇപ്പോള്‍ കാര്യമാക്കേണ്ട. ഞാന്‍ മധുര ഭാവനയുടെ പ്രസിഡണ്ടാണ്; സ്വപ്നങ്ങള്‍ വിതരണം ചെയ്യുന്ന ഒരു രാജ്യാന്തര ഏജന്‍സിയുടെ പ്രസിഡണ്ട്. ഞങ്ങള്‍ ലോകത്തിന്റെ അബോധത്തിലേക്ക് വിശിഷ്ടങ്ങളായ മോഹങ്ങളെ വിതരണം ചെയ്യുന്നു. പക്ഷേ ഞങ്ങള്‍ വല്ലാത്തൊരു പ്രതിസന്ധി ഘട്ടത്തിലാണ്. ഈ സമയത്ത് ഞങ്ങളെ സഹായിക്കാന്‍ കഴിയുന്ന കുറച്ചാളുകളില്‍ ഒരാള്‍ നിങ്ങളാണ്.”
അയാളുടെ മുഖം പേടിച്ചരണ്ടതും കനിവുള്ളതുമായിരുന്നു. അയാളുടെ താടിയും വെള്ളി നിറമാര്‍ന്നിരുന്നു; അയാളുടെ ഷൂസി നെയും ബ്രീഫ്കേയ്സിനെയും തലയില്‍ ചുറ്റിക്കെട്ടിയ തലപ്പാവിനെയും പോലെ തന്നെ. പക്ഷേ തലപ്പാവ് ഒരു സാധാരണ തലപ്പാവാ യിരുന്നില്ല. കഴുത്തിലേക്കു വാല്‍ ഞാത്തിയിട്ട നിലയില്‍ തല ചുറ്റിവരിഞ്ഞു കിടന്ന ഒരു പെരുമ്പാമ്പായിരുന്നു അത്. “അതെയോ” സയോണി ചോദിച്ചു. “ഏതു തരം പ്രതിസന്ധിയാണത്?” “ഹോ! വിവരിക്കാന്‍ ആകാത്ത വിധം ഭീകരമാണത്.” അവളുടെ കിടപ്പുമുറിയില്‍ നിന്നു പുറത്തേക്കുള്ള വാതില്‍ തുറന്നു കൊണ്ട് അയാള്‍ പറഞ്ഞു. “നിങ്ങള്‍ അത് സ്വയം കാണണം.”
വാതിലിനു പുറത്ത് അവളുടെ അച്ഛന മ്മമാരുടെ മുറിയിലേക്ക് നീളുന്ന വരാന്ത യിലേക്കും അവിടെ നിന്നു താഴെ ഊണു മുറിയിലേക്കും അടുക്കളയിലേക്കും നയിക്കുന്ന കോണിപ്പടികള്‍ക്കും പകരം, ഇപ്പോള്‍ ഊതി വീര്‍പ്പിച്ചു നിറുത്തിയ കമാനവും അതിനെ വലിച്ചു നിറുത്തുന്നതിനായി ഇരച്ചു കൊണ്ടിരിക്കുന്ന ഒരു ‘കാറ്റാടി പ്പമ്പു’മാണ് ഉണ്ടായിരുന്നത്.mathura4 കണ്ണു മഞ്ഞളിപ്പിക്കുന്ന തീക്ഷ്ണ പ്രകാ ശം, ഷാമിയാന വലിച്ചു കെട്ടിയ ടെന്റുകള്‍, പുകയുടെ മേഘ പടലങ്ങള്‍, പൊടിപടലങ്ങള്‍, ബലൂ ണുകളും പറക്കുന്ന മത്സ്യങ്ങളും, മനുഷ്യരെ പ്പോലെ വേഷം ധരിച്ച മൃഗങ്ങളും, യന്ത്രങ്ങളെ പ്പോലെ വേഷം ധരിച്ച മനുഷ്യരും തുടങ്ങി പലതും കമാനത്തിനുള്ളിലൂടെ സയോണിക്ക് കാണാമായിരുന്നു. അവിടെ നിന്നുയരുന്ന ശബ്ദമാകട്ടെ ഇരുപതു ടെലിവിഷന്‍ സെറ്റുകള്‍ ഇരുപതു വ്യത്യസ്ത ചാനലുകള്‍ ഉച്ചസ്ഥായി യില്‍ പ്രവര്‍ത്തിപ്പിച്ചതുപോലെയും ആവിയന്ത്ര ഓര്‍ക്കസ്ട്രയ്ക്കൊപ്പം പരേഡു ചെയ്യുന്ന അനേകം ഡ്രില്‍ ഒച്ചകള്‍ പശ്ചാത്തലത്തില്‍ നിന്നു കേള്‍ക്കുന്നത് പോലെയുമിരുന്നു.
കമാനത്തില്‍ ഇങ്ങനെ എഴുതിയിരുന്നു.
“പാതിരാവങ്ങാടിയിലേക്ക് സ്വാഗതം”
“നിങ്ങളുടെ പ്രതിസന്ധിയെക്കുറിച്ച് കേട്ടു ഞാന്‍ ഖേദിക്കുന്നു. സയോണി വിനയത്തോടെ പറഞ്ഞു.” ഞാന്‍ നിങ്ങളെ സഹായിക്കാനാ ഗ്രഹിക്കുന്നുമുണ്ട്. പക്ഷേ എനിക്ക് നാളെ സ്കൂളില്‍ പോകണം. ഇതിനുള്ള പരിഹാരം ഞാന്‍ വെള്ളിയാഴ്ച കണ്ടാല്‍ മതിയോ? നിങ്ങള്‍ക്ക് അടുത്ത വെള്ളിയാഴ്ചവരെ ക്ഷമിക്കാനാവുമോ?”
“പറ്റില്ല, പറ്റില്ല, അയാള്‍ കമാനത്തില്‍ നിന്നു കുതിച്ചു കൊണ്ടു പറഞ്ഞു. “നിങ്ങള്‍ മാത്രമാണ് ഞങ്ങളുടെ പ്രതീക്ഷ. നിങ്ങളെ കണ്ടുപിടിക്കാന്‍ തന്നെ ഞങ്ങള്‍ രണ്ടു മാസമെടുത്തു. നിങ്ങളുടെ സ്വപ്നങ്ങള്‍ പഠിച്ചറിയുക, നിങ്ങള്‍ താമസി ക്കുന്ന തെരുവിന്റെ പേരും ടെലിഫോണ്‍ നമ്പരുകളും എല്ലാം പരിശോധിച്ച് നിങ്ങള്‍ ആരാണെന്നും എവിടെയാണ് താമസിക്കുന്ന തെന്നും അറിയുക. ശരിക്കും, അതൊട്ടും എളുപ്പമായിരുന്നില്ല. ആര്‍ക്കറിയാം ഇനിയും എപ്പോഴാണ് അങ്ങനെയൊരു സാധ്യത തെളിഞ്ഞു വരിക എന്ന്.”
സയോണിക്ക് അയാളുടെ പിന്നാലെ ആ കമാനത്തിനുള്ളിലൂടെ കുതിക്കുകയല്ലാതെ മറ്റു മാര്‍ഗമൊന്നും ഉണ്ടായിരുന്നില്ല.
ആളുകളുടെ തിക്കും തിരക്കും ശ്വാസം മുട്ടിക്കുന്നതായിരുന്നു. ഒരു വിളര്‍ത്ത നീല പുള്ളിപ്പുലി, കാര്‍ വില്‍പ്പനക്കാരനായി അവളുടെ മുമ്പില്‍ വന്നു നിന്നു. അവന്‍ ഒരു തിളങ്ങുന്ന പിങ്ക് ഹവായിയന്‍ ഷര്‍ട്ടും മധുരനാരങ്ങ നിറത്തിലുള്ള ബര്‍മുഡയും ധരിച്ചിരുന്നു.
“പ്രത്യേക ആദായ വില്‍പ്പന, മാഡം, താങ്കള്‍ക്കുവേണ്ടി മാത്രം” എല്ലാ ശബ്ദങ്ങള്‍ക്കും മീതെ ശബ്ദം ഉയര്‍ത്തിക്കൊണ്ട് അവന്‍ നീട്ടി വിളിച്ചു.
അവന്റെ ശ്വാസത്തിന് പുത്തന്‍ കലമാന്‍ ഇറച്ചിയുടെ മണ മായിരുന്നു. കാര്‍ എന്ന പേരില്‍ അവന്‍ വില്‍ക്കാന്‍ ശ്രമിക്കു
ന്നത് വാസ്തവത്തില്‍ കാര്‍ സ്റിയറിംഗ് പിടിച്ചു വ്റും... വ്റും എന്ന് ഇടയ്ക്കിടെ ശബ്ദ മുണ്ടാക്കുന്ന കൌmathura1മാരക്കാരനായ ഒരാണ്‍കുട്ടിയെ ആയിരുന്നു.
“വേണ്ട, നന്ദി!” സയോണി പുള്ളി പ്പുലിയോടു പറഞ്ഞു. “ഞാനൊരു കുട്ടിയാ ണെന്ന് നിനക്ക് കാണാന്‍ വയ്യേ?”
“മി പ്രസിഡണ്ട്...” സയോണി മധുര ഭാവനയുടെ പ്രസിഡണ്ടിന്റെ പിന്നാലെ വിളിച്ചു പറഞ്ഞു. “താങ്കളുടെ നടപ്പ് കുറച്ച് സാവധാന മാക്കാമോ? ഞാന്‍ താങ്കളേക്കാള്‍ വളരെ ചെറുതാണ്... മാത്രവുമല്ല എനിക്ക് ഉറക്കവും വരുന്നുണ്ട്.” പക്ഷേ നീണ്ട കാല്‍ വച്ചു നീങ്ങുന്നതിനിടയില്‍ അയാള്‍ അതു കേട്ടതായി തോന്നിയില്ല.
“മാഡം, ദയവായി!” പുള്ളിപ്പുലി അത്ഭുത ഭാവത്തില്‍ പറഞ്ഞു. “ഇത് ആദായ വില്‍പ്പനയാണ്, കുട്ടികള്‍ക്കുപോലും താങ്ങാ നാവുന്ന വിധം.” അവന്റെ വര്‍ത്ത മാനത്തില്‍ തേങ്ങയും വറുത്തമീനും ചേര്‍ന്ന ഒരു ഗന്ധം കലര്‍ന്നിരുന്നു. അവന്‍ ‘വി’ എന്ന് ഉച്ചരിക്കേണ്ടി ടത്തെല്ലാം ‘ബി’ എന്നാണ് ഉച്ചരിച്ചിരുന്നത്. ഇത് കുട്ടികള്‍ക്കു പോലും താങ്ങാ നാ‘ബു’ന്ന വിധം എളുപ്പമാണ്. ചെറിയ ത‘ബ’ണകള്‍. താങ്കള്‍ എന്തുകൊണ്ട് ‘ബാ’ങ്ങു ന്നില്ല? എടുക്കൂ... നിങ്ങള്‍ക്കു ‘ബ’ളരെ ഇഷ്ടപ്പെടും എന്നിങ്ങനെ.
“എനിക്ക് വണ്ടി ഓടിക്കാനുള്ള ലൈസന്‍സില്ല. അതുകൊണ്ടു ദയവായി എന്നെ...” സയോണി പുള്ളിപ്പുലിയെ ഒരുവിധം ഒഴിവാക്കി മുന്നോട്ടു നടന്നു.
സയോണിക്ക് ഇപ്പോള്‍ പ്രസിഡണ്ടിന്റെ തലപ്പാവായ വെള്ളി പെരുമ്പാമ്പിനെ മാത്രമേ കാണാന്‍ സാധിക്കുന്നുള്ളൂ. അത് ഉണര്‍ന്നിരുന്ന് ആര്‍ത്തിയോടെ വായുവില്‍ തലങ്ങും വിലങ്ങും പറക്കുന്ന മത്സ്യങ്ങളെ നോക്കുകയാണ്. സ്കൂളിലേക്ക് പോകുന്ന, തവിട്ടു പാവാടയിട്ട ഒരു കൂട്ടം താറാവിന്‍ കുട്ടികള്‍ ദേശഭക്തി ഗാനം പാടിക്കൊണ്ട് സയോണിയെ തിക്കിത്തിരക്കി മുമ്പിലേക്ക് നടന്നു നീങ്ങി. അവള്‍ക്ക് പ്രസിഡണ്ടിന്റെ കൂടെയെത്താന്‍ അവരെ തള്ളി നീക്കി ഓടുകയല്ലാതെ വേറെ മാര്‍ഗമില്ലാ യിരുന്നു. അവിടെ പല നിറങ്ങളിലുള്ള പാനീ യങ്ങള്‍, കളിപ്പാട്ട സ്റെതസ്കോപ്പ്, മിക്കി മൌസ് ടെലഫോണുകള്‍, മുടിവലകള്‍, പ്ളാസ്റിക് ഈര്‍ച്ചവാളുകള്‍, സ്ത്രീകള്‍ക്കുള്ള കൊയ്ത്തു യന്ത്രങ്ങള്‍, പുരുഷന്മാര്‍ക്കുള്ള നാക്കുവടി സാമഗ്രികള്‍ തുടങ്ങി പലതും ഉണ്ടായിരുന്നു. അവിടെ ഇന്ദ്രജാലക്കാര്‍ വായുവിലേക്ക് തീ mathura2പിടിച്ച തുന്നല്‍ യന്ത്രങ്ങള്‍ എറിഞ്ഞു പിടിച്ചും തീതീറ്റവിദഗ്ധര്‍ മണല്‍പ്പാമ്പുകളെ വിഴുങ്ങിയും, പാമ്പാട്ടികള്‍ സ്വയം ഭീകരന്മാരായ സര്‍പ്പ ങ്ങളായി ഫ്രഞ്ച് ഹോണുകള്‍ക്ക് അകത്തേക്കും പുറത്തേക്കും വന്നും പോയുമിരുന്നു. രോമേ ശനായ കൈകളില്‍ അങ്ങോളമിങ്ങോളം പച്ച കുത്തിയ ഒരു വലിയ കുതിര മുന്നിലെ ഭീമന്‍ ചക്കിലെ തിളയ്ക്കുന്ന എണ്ണ ഇളക്കിക്കൊണ്ടും അവന്റെ സഹായിയായ ഇളം തവിട്ടു നിറമുള്ള പൂച്ചക്കുട്ടി, ദ്വാരമുള്ള സ്പൂണ്‍ കൊണ്ട് എണ്ണയില്‍ നിന്നും ജിലേബി കോരി യെടുത്തുകൊണ്ടുമിരുന്നു. മുകളിലെ കമ്പി കളില്‍ തൂങ്ങിക്കിടന്നു കുട്ടി വവ്വാലുകള്‍ കീഴെയുള്ള ബാരലില്‍ മുങ്ങിയും പൊങ്ങിയും വരുന്ന ചെറുപ്രാണികളെ കിട്ടാനായി ഇടയ്ക്കിടെ ഊളിയിട്ടുകൊണ്ടിരുന്നു.
ഒരു മഞ്ഞത്തീവണ്ടി തലയ്ക്കു മുകളില്‍ കുലുങ്ങി പാഞ്ഞു. ബോട്ടു ചക്രങ്ങളില്‍ ഓടുന്ന ആ വണ്ടി, കരയുന്ന, പൊട്ടിച്ചിരിക്കുന്ന, കൂക്കിവിളിക്കുന്ന പുതിയ പുതിയ യാത്ര ക്കാരുമായി ഇടയ്ക്കിടെ ഭൂമിക്കടിയിലേക്ക് അപ്രത്യക്ഷമായിക്കൊണ്ടും മുകളിലേക്ക് വന്നുകൊണ്ടുമിരുന്നു.
വാക്വം ക്ളീനര്‍ ആയി മാറിയ ഒരു സ്ത്രീ ശബ്ദമുണ്ടാക്കിക്കൊണ്ട് താഴെ വീണു കിടക്കുന്ന ഭക്ഷണാവശിഷ്ടങ്ങളും ചില്ലറ നാണയങ്ങളും പരദൂഷണങ്ങളും തൂത്തു വെടിപ്പാക്കിക്കൊണ്ടിരുന്നു.
“എനിക്ക് വേണ്ടി കാത്തുനില്ക്കൂ...” സയോണി മധുര ഭാവനാ പ്രസിഡണ്ടിനോട് ഉറക്കെ വിളിച്ചുപറഞ്ഞു. “എനിക്ക് ഏറെക്കുറെ വഴി തെറ്റി.”
“പേടിക്കേണ്ട, നമ്മള്‍ എത്തിക്കഴിഞ്ഞു.” പ്രസിഡണ്ട് സമാധാനിപ്പിച്ചു. അയാള്‍ ഒരു ചെറുകൂടാരത്തിന്റെ ഫ്ളാപ്പില്‍ പിടിച്ചു വലിച്ചു. അതിന്റെ പുറം കടും പച്ചയില്‍ വെള്ളി നിറത്തില്‍ വരച്ച വഴുതനങ്ങാപ്പടങ്ങള്‍ കൊണ്ട് അലങ്കരിക്കപ്പെട്ടിരുന്നു.
അവര്‍ അകത്തു കടന്നയുടനെ ചെവി പൊട്ടിക്കുന്ന ശബ്ദങ്ങളും ലഹളകളും കേള്‍ക്കാനായി. കൂടാരത്തിനകത്ത് താഴേക്ക്.... താഴേക്ക്... അനന്തമായി നീളുന്ന പടികളും നീല വെളിച്ചവും നിഴലും വീണു കിടക്കുന്ന ചെറു വെള്ളക്കെട്ടുകളില്‍ നിന്നുള്ള തിളങ്ങുന്ന പ്രതിബിംബങ്ങള്‍; വര്‍ത്തുളാകൃതിയിലുള്ള ശീലമോന്തായത്തില്‍ വിചിത്ര ചിത്രങ്ങള്‍ ഉണ്ടാക്കി. “ഇത് സ്വപ്നങ്ങളുടെ പ്രീവ്യു പ്രദര്‍ശനശാലയാണ്.” അയാള്‍ ഒച്ച താഴ്ത്തി പറഞ്ഞു.
“അതെയോ?” സയോണി മന്ദമായി പ്രതിവചിച്ചു.
“നിങ്ങള്‍ വെള്ളത്തിന് നേരെ മുകളിലെ മോന്തായത്തില്‍ നോക്കുകയാണെങ്കില്‍ കാണാം ഒരു മാതൃകാ സ്വപ്നം എങ്ങനെ രൂപപ്പെടുന്നു എന്ന്.” ഏറ്റവും അടുത്തുള്ള ചെറുകുളത്തിനരി കിലേക്ക് നടന്നുകൊണ്ട് അയാള്‍ പറഞ്ഞു “നമ്മള്‍ ജീവിക്കുന്ന ഈ ക്ളേശ കാലത്തിന് പറ്റിയ, ശരിക്കും മാതൃകയായ സ്വപ്നങ്ങള്‍.” സയോണി കുളത്തിനു മീതേ ചാഞ്ഞ് മുകളിലേക്ക് നോക്കി. അവിടെ അവള്‍ ചാര നിറമടിച്ച ഒരു സ്കൂള്‍ കെട്ടിടം കണ്ടു. പിന്നെ ഒരു ക്ളാസുമുറി. നിരനിരയായി ഇട്ടിരിക്കുന്ന കസേരകള്‍. കസേരകളില്‍ കുട്ടികളുടെ വേഷമിട്ട കത്രികകള്‍ വല്ലാതെ മടുത്ത മുഖഭാവത്തില്‍ ഇരിക്കുന്നു.
അധികം വൈകാതെ അവര്‍ അവരിരിക്കുന്ന കസേരകള്‍ മുറിച്ചു തുടങ്ങി. നാട നാടയായി... തുടര്‍ന്ന് നിലം മുറിക്കാന്‍ തുടങ്ങി.... അത് കഴിഞ്ഞ് അവര്‍ പരസ്പരം മുറിക്കാനായി തിരിഞ്ഞു. പെട്ടെന്ന് സ്വപ്നം നിലച്ചു. കുളത്തിന് മുകളിലെ മോന്തായം കറുപ്പായി. കുളവും അപ്രത്യക്ഷമായി.
“നിങ്ങള്‍ കണ്ടില്ലേ എന്താണ് സംഭവിച്ചതെന്ന്?” മധുര ഭാവനയുടെ പ്രസിഡണ്ട് ഉറക്കെ ചോദിച്ചു. ഇതാണ് ഞങ്ങളുടെ ഏറ്റവും ജനപ്രീതിയാര്‍ജിച്ച സ്വപ്നം.”
“ഇതാണോ ഏറ്റവും ജനപ്രീതിയാര്‍ജിച്ച സ്വപ്നം?” സയോണി അവളുടെ സ്വരത്തിലെ അവിശ്വസനീയത മറയ്ക്കാന്‍ പാടുപെട്ടു. കത്രികകള്‍ അവയുടെ നൂറുക്കല്‍ തുടങ്ങു ന്നതിനു മുമ്പേ തന്നെ ആ സ്വപ്നം വിരസമായി തോന്നിയിരുന്നു. കണ്‍കോണു കൊണ്ടു നോക്കിയപ്പോള്‍ അസാദ്ധ്യമായ തെന്തോ ഒന്ന് ആ ഗുഹയിലെ നിഴലുകളില്‍ പതുങ്ങി യിരിക്കുന്നത് അവളുടെ കണ്ണില്‍പ്പെട്ടു എന്ന് സയോണി വിചാരിച്ചിരുന്നു.
ആ സ്വപ്നം ഒരിക്കലും ഇങ്ങനെ അവസാനിക്കാന്‍ ഉദ്ദേശിക്കപ്പെട്ടതല്ല. സ്വപ്ന ത്തില്‍ കത്രികയില്ല, ബ്ളാക്ക് ബോര്‍ഡ് ആണെങ്കില്‍ സ്വര്‍ണ മഞ്ഞയിലും!~അത് സ്കൂള്‍ ദിനങ്ങളെക്കുറിച്ചുള്ള ഒരു ചെറു ഭാവന മാത്രമായിരിക്കേണ്ടതാണ്. പകരം ഇതില്‍ നിറച്ചും ഭയങ്കരത, അക്രമം, നിരാശ!! സയോണി അവള്‍ കണ്ടുവെന്നു തോന്നിയ കാര്യങ്ങളെ മധുര ഭാവനയുടെ പ്രസിഡണ്ടിന്റെ ശ്രദ്ധയില്‍ പ്പെടുത്താന്‍ ആലോചിക്കു മ്പോഴേക്കും അയാള്‍ അവളെ മറ്റൊരു പുതിയ കുളത്തിനരികിലേക്ക് വലിച്ചു! “ഇവിടെ നോക്കൂ, മറ്റൊന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നു.” സയോണി ചാഞ്ഞ് മുകളിലേക്ക് നോക്കി.
ആ സ്വപ്നം അവളെ സൂര്യഗ്രഹണ സമയത്തെ ഒരു മരുപ്രദേശം കാണിച്ചു. ആകാശം ഇരുണ്ടിരുന്നു. കാറ്റില്‍ അകപ്പെട്ട മെഴുകുതിരിത്തിളക്കം പോലെ അതില്‍ നക്ഷത്രങ്ങള്‍ മിന്നിയുമിരുന്നു. നൂറു നൂറു
കപ്പലുകളുടെ അസ്ഥിപഞ്ജരങ്ങള്‍ ഗ്രഹണ സമയത്തെ അസ്വാഭാവിക വെളിച്ചത്തില്‍, മണലില്‍ കുടുങ്ങിക്കിടന്നു. കഴുകന്മാര്‍ അവയുടെ ശൂന്യമായ വെളുത്തു വിളര്‍ത്ത മേല്‍വരിക്കമ്പികളില്‍ തലകീഴായി തൂങ്ങി ക്കിടന്നു. അവ സങ്കടപ്പെട്ടെന്ന പോലെ ചിലമ്പുകയും കിലുകിലാരവം പുറപ്പെടുവി ക്കുകയും ചെയ്തു. പെട്ടെന്ന് വില്ലു പോലെ വളഞ്ഞ ഒരു തിരമാല മണലിനെ ഭേദിച്ച് ഇരച്ചു വന്നു. ഒരു വിമാന വാഹിനി ആ സ്ഥലത്തേക്ക് വരുന്നുണ്ടായിരുന്നു, അപ്പോള്‍. കഴുകന്മാര്‍ രോഷത്തോടെ ശബ്ദിച്ചുകൊണ്ടു പറന്നുതാണ് ഹതഭാഗ്യനായ ആ വിമാനത്തെ നിമിഷനേരം കൊണ്ടു കൊത്തിക്കീറിക്കളഞ്ഞു. സ്വപ്നം തരംഗങ്ങള്‍ ആകാനും മങ്ങാനും തുടങ്ങി. കുറച്ച് നിമിഷങ്ങള്‍ക്കകം തന്നെ കെട്ടു പോവുകയും ചെയ്തു.mathura3
“എന്റെ ദൈവമേ!” സയോണി നൈരാശ്യത്തോടെ പറഞ്ഞു. “എത്ര ഭയാനകം! ഇതു പോലെ അസ്വസ്ഥജനകമായ പ്രതീ തികള്‍ വിതരണം ചെയ്യാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയുന്നു?”
വീണ്ടും, സയോണി എന്തോ അനങ്ങി നീങ്ങുന്നത് കണ്‍കോണുകളാല്‍ കണ്ടു. അതൊരു പക്ഷേ എന്തിന്റെയോ വാലാകാം. രോമത്തിന് പകരം ഇരുമ്പാണികള്‍ ഉള്ളത് അല്ലെങ്കില്‍ ചെതുമ്പലുകള്‍ നിറഞ്ഞ ഒരു തുമ്പിക്കയ്യുമാകാം. പക്ഷേ അവള്‍ ശരിക്ക് കാണുന്നതിനു മുമ്പേ അതു പൊയ്ക്കഴി ഞ്ഞിരുന്നു.
“ഞങ്ങളുടെ സ്റുഡിയോവില്‍ നിന്നും പുറത്തേക്ക് പോകുമ്പോള്‍ അവ ഏറ്റവും മാര്‍ദവമുള്ള സൌമ്യ പ്രകൃതിയായ സുന്ദര സ്വപ്നങ്ങള്‍ ആയിരിക്കും. ഒരു കുറ്റവുമില്ലാതെ തിളങ്ങുന്ന നിറങ്ങളോടെ. എന്നാല്‍ വാങ്ങുന്നവരുടെ അടുത്തെത്തുമ്പോഴേക്കും അവ ഇന്നിനി നേരെയാക്കാനാവാത്ത വിധം നശിച്ചിട്ടുണ്ടാവും.” മധുര ഭാവനയുടെ പ്രസിഡണ്ട് ദുഃഖിതനായി പറഞ്ഞു. “ഒരിക്കല്‍ ഒരു സ്വപ്ന മാതൃക ദുഷിച്ചു പോയാല്‍ വിതരണം നിറുത്തിവച്ചു നശിപ്പിക്കണം. നിങ്ങള്‍ക്കറിയില്ല, എത്ര മനോഹരമായ സ്വപ്നങ്ങള്‍ക്കാണ് ഈ ഗതികേടുണ്ടായതെന്ന്.”
“എല്ലാ രാത്രിയിലും ലക്ഷക്കണക്കിന് സ്വപ്നലോലുപര്‍ ഞങ്ങളുടെ ഒരു നല്ല ഉത്പന്നം ആസ്വദിക്കാന്‍ ആവുമെന്ന് കരുതി ഉറങ്ങാന്‍ കിടക്കുന്നു, പക്ഷേ മനംപിരട്ടലോടെയോ കരഞ്ഞു കൊണ്ടോ ആണ് ഉണരുന്നത്. അവരെല്ലാവരും സ്വപ്നം കാണുന്നത് തന്നെ നിര്‍ത്തി. ചിലര്‍ മദ്യപാനത്തിലേക്ക് തിരിഞ്ഞു. ചിലര്‍ മയക്കുമരുന്നിലേക്ക്, ചിലരാവട്ടെ ടെലിവിഷനിലേക്കും. എത്ര നിര്‍ഭാഗ്യകരം!
“പക്ഷേ, അതെന്തുകൊണ്ട്?” സയോണി ചോദിച്ചു. “അവര്‍ക്ക് സ്വപ്നങ്ങളെ  സ്വയം നിര്‍മിച്ചുകൂടെ?”
“അവരെല്ലാവരും തന്നെ അതിന് ശ്രമിക്കാവുന്ന അവസ്ഥയിലായിരിക്കില്ല; ക്ഷീണിതരും നിദ്രാലസരുമായിരിക്കും അവര്‍. അവര്‍ മനസ്സ് ശൂന്യമായാണ് ഉറക്കത്തിലേക്കു പോകുന്നത്, ഉണരുന്നതും അങ്ങനെ തന്നെ, ഞങ്ങളുടെ സഹായമില്ലെങ്കില്‍.”
“അവര്‍ അവരുടെ ഓര്‍മകളുമായി, അവരുടെ ചിന്തകളുമായി, ആശയങ്ങളും പ്രതീക്ഷ കളുമായി ഞങ്ങളുടെ അടുത്തു വരുന്നു. ഞങ്ങള്‍ അവയെ ഒന്നിച്ചു ചേര്‍ത്ത് സ്വപ്ന ങ്ങളാക്കി മനസ്സിനെ മയക്കുകയും ഉടലിനെ സ്വസ്ഥമാക്കുകയും ചെയ്യുന്നു. അത് ഒരു സിനിമ കാണുന്നതു പോലെയാണ്, അഭിനേതാക്കളും കാഴ്ചസ്ഥലങ്ങളും സ്ക്രിപ്റ്റും, സൌണ്ട് ട്രാക്കും എല്ലാം കാഴ്ചക്കാരില്‍ നിന്നു തന്നെയാണ് വരുന്നത് എന്നതൊഴിച്ചാല്‍.”
“ഞാനും അങ്ങനെ ചെയ്യാറുണ്ട്,” സയോണി പറഞ്ഞു. “പക്ഷേ എനിക്ക് വേണ്ടി മാത്രം. എന്റെ സ്വപ്നങ്ങള്‍ സാധാരണ രസകരമാണ്. എല്ലായ്പ്പോഴും വര്‍ണപ്പൊലിമയുള്ളതായി രിക്കും. മണവും രുചികളും സ്പര്‍ശവും കൂടിയുള്ള ഒരു പാക്കേജ്.”
“ആ കാരണം കൊണ്ടാണ് ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമായി വന്നത്. സ്വാഭാവികമായി സന്തോഷ സ്വപ്നങ്ങള്‍ കാണുന്ന ഒരാള്‍ക്ക് മാത്രമേ ഞങ്ങളെ സഹായിക്കാന്‍ കഴിയൂ. നല്ല സ്വപ്നങ്ങളെ തിരിച്ചറിയാനാവുന്ന ഒരാള്‍ക്ക് മാത്രമേ ചീത്തവയെ നന്നാക്കാനാവൂ. പ്രശ്നങ്ങള്‍ എന്താണെന്ന് കണ്ടുപിടിക്കാ നറിയാവുന്ന ഒരാള്‍ക്ക് മാത്രമേ ഞങ്ങളെ സഹായിക്കാന്‍... സഹായിക്കാന്‍...” അയാള്‍ പേടിച്ചരണ്ടപോലെ വിക്കി.
“അവിടെ...” സയോണി ആശ്ചര്യത്തോടെ ചോദിച്ചു. “നിങ്ങളും അതു കണ്ടുവോ?” ഒരു നിഴല്‍ വേഗം വേഗം കത്തിയും അണഞ്ഞും നില്‍ക്കുന്നതിനാല്‍ സയോണിക്ക് അത് പ്രസിഡണ്ടിനെ കാണിച്ചു കൊടുക്കാനായില്ല... ഇവിടെ എന്തോ ഒന്ന് നമ്മുടെ കൂടെയുണ്ട്. ഒരു ജീവിയെപ്പോലെ എന്തോ ഒന്ന്...”
“ഹോ!!!” ഫ്ളൂറസന്റ് പച്ചയിലുള്ള നിഴലിന് നേരേ തിരിഞ്ഞ് മധുര ഭാവനയുടെ പ്രസിഡണ്ട് ചോദിച്ചു. “അത് അത്... വലിയതായിരുന്നോ?”
“ആയിരുന്നു,”സയോണി പറഞ്ഞു.
“അതിന് ജ്വലിക്കുന്ന ചെതുമ്പല്‍ ഉണ്ടായിരുന്നുവോ?”
“എനിക്കങ്ങനെ തോന്നുന്നു.”
“അതിന്റെ രോമങ്ങള്‍ തുരുമ്പിച്ച മുള്ളു കമ്പി പോലെയായിരുന്നോ?”
“ഇരുമ്പാണി എന്നാവും ഞാന്‍ പറയുക...” “അതെ...” സയോണി പറഞ്ഞു. “നിങ്ങള്‍ അതിനെ അടുത്തു കണ്ടിട്ടുണ്ട്, ഇല്ലേ? അപ്പോള്‍ അതെന്താണെന്ന് നിങ്ങള്‍ക്കറിയാമല്ലോ?”
“ഹോ! നല്ലതു പോലെ അറിയാം.” പെട്ടെന്ന് അവളുടെ കൈപിടിച്ച് വലിച്ചു കോണിപ്പടിക്ക് നേരേ നടന്നു കൊണ്ട് പ്രസിഡണ്ട് മുരണ്ടു. “വരൂ! നമുക്ക് ഉടന്‍ പോകണം”
“വേണ്ട.” സയോണി അയാളുടെ കൈ വിടുവിച്ചു കൊണ്ട് പറഞ്ഞു. ഒരു രണ്ടായിരം ആണികള്‍ ചില്ലില്‍ ഒരുമിച്ച് ഉരച്ചാല്‍ ഉണ്ടാകുന്നത് പോലെയുള്ള കരകര ശബ്ദം അവള്‍ കേട്ടു. “വേഗം പറയൂ, അതെന്താണ്? വേഗം, ഈ ഭീകരക്കൂട്ടം എന്നെ ഭ്രാന്തു പിടിപ്പിക്കുന്നതിനു മുമ്പേ പറയൂ...!”
“ഇല്ല, ഇല്ല... നമ്മള്‍ ഉടന്‍ ഇവിടെ നിന്നു പോകണം അല്ലെങ്കില്‍ അതു നമ്മളെ കറുത്ത ദുഃഖത്തിന്റെ ആസിഡ് കിണറിലേക്ക് വലിച്ചെടുക്കും. ഒരിക്കല്‍ അത് പ്രത്യക്ഷപ്പെട്ടു കഴിഞ്ഞാല്‍ ഓടി രക്ഷപ്പെടുകയല്ലാതെ മറ്റ് മാര്‍ഗമില്ല.”
“തിരിഞ്ഞോട്ടം ഒന്നിനും ഒരു പരിഹാര മാവില്ല.” സയോണി പറഞ്ഞു. നമ്മെ പിടികൂടുന്നത് വരെ അത് നമ്മെ ഓടിക്കും. തിരിഞ്ഞു നിന്ന് യുദ്ധം ചെയ്യാന്‍ വയ്യാത്ത വിധം, നിവര്‍ന്നു നില്‍ക്കാനാവാത്ത വിധം, അപ്പോഴേക്കും നാം തളര്‍ന്നിട്ടുണ്ടാവും.”
മുടി കരിയുന്നതിന്റെയും ചീഞ്ഞ കൂണിന്റെയും നാറ്റം ഇടകലര്‍ന്നു ഗുഹയില്‍ നിറഞ്ഞു.
“യുദ്ധം ചെയ്യണമോ എന്ന ചോദ്യം തന്നെ ഉദിക്കുന്നില്ല. നമ്മള്‍ ‘അമ്മേ’ എന്ന് ഉച്ചരിക്കുന്നതിന് മുമ്പ് അത് നമ്മളെ തിന്നു കളയും”
“അതിനെ നേരിട്ടേ തീരു എന്നതിന് മറ്റൊരു കാരണം!!” സയോണി പറഞ്ഞു “നമുക്കറി യില്ലല്ലോ; അതിന് ഒരു പക്ഷേ മുറിവേറ്റിട്ടു ണ്ടാകാം, പേടിച്ചിട്ടുണ്ടാകാം അത്, അതിന് രോഗം പിടിപെട്ടിരിക്കാം... ഒരുപക്ഷേ അതിന് നമ്മുടെ സഹായം വേണ്ടി വന്നേക്കാം...”
മധുര ഭാവനയുടെ പ്രസിഡണ്ട് കരഞ്ഞു പോയി.
“നിങ്ങള്‍ കാണുന്നില്ലേ അതെത്ര ഭീമാകാരനാണെന്ന്? എത്ര പേടിപ്പെടുത്തു ന്നതാണെന്ന്? എത്ര നീചനാണെന്ന്?
“വലിയവ എപ്പോഴും ആപത്കരമാകണം എന്നില്ല.” സയോണി പറഞ്ഞു. “ഉദാഹരണ ത്തിന് നിഴലുകള്‍. അവ മിക്കപ്പോഴും വലിയവയായിരിക്കും. പക്ഷേ അതിന് നമ്മെ ഒന്നും ചെയ്യാനാവില്ല... അത് എന്താണെന്ന് നിങ്ങള്‍ പറയാത്തതെന്താണ്? അത് കേട്ടിട്ട് ഞാന്‍ ഇവിടെ നില്‍ക്കണോ ഓടണോ എന്ന് തീരുമാനിക്കും.”
“ശരി,” പ്രസിഡണ്ട് പറഞ്ഞു. “തീര്‍ച്ചയായും, നിങ്ങള്‍ വളരെ ധീരയാണ്!! ഞാന്‍ പക്ഷേ ഒരു മുതിര്‍ന്ന പേടിത്തൊണ്ടന്‍!! അതു കൊണ്ട് നിങ്ങള്‍ക്ക് വിരോധമില്ലെങ്കില്‍ ഞാന്‍ നിങ്ങളുടെ പിന്നില്‍ ഒളിച്ചു നിന്നുകൊണ്ട് അതെന്താണെന്ന് പറയാം.” അയാള്‍ വിറച്ചു കൊണ്ട് സയോണിക്ക് പിന്നില്‍, കരിങ്കല്‍ പാകിയ തറയില്‍ കുനിഞ്ഞിരുന്നു.
“എത്രയും വേഗം പറയുന്നുവോ അത്രയും നല്ലത്” സയോണി പറഞ്ഞു. “അത് വായുവിലൂടെ വൈദ്യുതി തരംഗങ്ങള്‍ അയക്കുന്നുണ്ട്. അവ എന്റെ മുടി കുത്തനെ നിറുത്തുന്നു!!”
“ഞങ്ങളുടെ ഭാവനാശാലിയും ബുദ്ധിമാനും പ്രതിഭാശാലിയുമായ ഒരു ഡിസൈനെര്‍  ഏപ്രില്‍ ഫൂള്‍ തമാശക്കായി ഒരു ദുഃസ്വപ്നത്തെ പടച്ചുണ്ടാക്കി. അവന്‍ കുഴപ്പമൊന്നും ഉണ്ടാക്കാന്‍ ഉദ്ദേശിച്ചു ചെയ്തതല്ല. പക്ഷേ ആ ജീവിയെ നിയന്ത്രിക്കാന്‍ സാധിക്കാതായി. അത് ഡ്രായിംഗ് ബോഡില്‍ നിന്നും ഇഴഞ്ഞ് ഈ പ്രീ-വ്യു തിയേറ്ററില്‍ എത്തി. അതിന് ശേഷം അത് ഇവിടെ തന്നെയുണ്ട്. ഓരോ രാവു പിന്നിടുമ്പോഴും അത് പേടിപ്പെടുത്തുന്ന പൈശാചികതയും രൌദ്രതയുമായി വളര്‍ന്നു കൊണ്ടിരിക്കുകയാണ്.കുളത്തിനുള്ളിലേക്ക് ചാടിയും കയറിയും പിന്നെയും ചാടിയും കണ്ണാടി ചില്ലുകളില്‍ മാന്തിയും അതിനെ ശാന്തമാക്കാന്‍ ശ്രമിക്കുന്ന ഏതൊരാളുടെയും നേരേ മുരണ്ടുകൊണ്ട്. അത്....”
“എന്ത്?” സയോണി അത്ഭുതപ്പെട്ടു. “ഈ സ്ഥലത്ത് ഇങ്ങനെ ഒരു പേടിസ്വപ്നം കറങ്ങി നടക്കുമ്പോള്‍ നിങ്ങള്‍ കാണുന്ന സ്വപ്നങ്ങള്‍ ഇത്ര ചീത്തയായിരിക്കുന്നതെന്തുകൊണ്ട് എന്ന് എന്തിന് സംശയിക്കണം!!?
ഇരുമ്പുരയുന്നതിന്റെയും അലര്‍ച്ചയുടെയും എല്ലാം കൂടിച്ചേര്‍ന്ന തിരിച്ചറിയാനാകാത്ത ശിഥിലമായ ശബ്ദങ്ങള്‍ അവരുടെ കാല്‍ ചുവട്ടിലെ ഭൂമിയെ ആടിയുലച്ചു. ദുര്‍ഗന്ധത്തോടു കൂടിയ ഒട്ടുന്ന എന്തോ ദ്രാവകം നിലത്തു പരക്കാന്‍ തുടങ്ങി. കാറ്റിന് ചാര നിറമായി.
“നമുക്ക് ഇതിനെ നേ... രി... ടാ... ന്‍... ആകില്ല...” മധുര ഭാവനയുടെ പ്രസിഡണ്ട് മുഖം പൊത്തിക്കൊണ്ട് പറഞ്ഞു.  അയാളുടെ തലയില്‍ ടര്‍ബന്‍ ആയിച്ചുറ്റിക്കിടക്കുന്ന പെരുമ്പാമ്പും അസ്വസ്ഥനായി തല പൂഴ്ത്തി. “ഇത് ഭയപ്പെടുത്തുന്നതാണ്...” വിക്കി വിക്കിക്കൊണ്ട് പ്രസിഡണ്ട് തുടര്‍ന്നു.
“പക്ഷേ... അതാ അതവിടെ നില്‍ക്കുന്നു”
അതിന് പതിനഞ്ചു നില വീടിന്റെ അത്ര ഉയരമുണ്ടായിരുന്നു. അതി ന്റെ മാംസളമായ കൊളുത്തു കള്‍ എണ്ണ മില്ലാത്ത   അതി ന്റെ കാല്‍പ്പത്തികളില്‍ നിന്നു തൂങ്ങിക്കിടന്നു. അതിന് കട്ടിയുള്ള തോല്‍ച്ചിറകുകളും മുള്ളാണി രോമങ്ങളും ഉണ്ടായിരുന്നു. അതിന് മൂന്നായിരുന്നു തലകള്‍. കഴുത്തില്ല. ഏഴ് ചന്തികളും മുപ്പത്തിയൊന്‍പതു കാലുകളു മുണ്ടായിരുന്നു.  അതിന്റെ പുറത്ത് ഒരു ചതുപ്പു നിലവും. അതിന്റെ നെഞ്ചില്‍ നിന്നു ചീഞ്ഞ ഹാംബര്‍ഗറുകള്‍ ഇറ്റു വീണുകൊണ്ടിരുന്നു. അത് വായില്‍ നിന്നും ഉടലില്‍ നിന്നും പേരറിയാത്ത കൊഴുത്ത ദ്രാവകങ്ങള്‍ പുറത്തേക്ക് ധാരാളമായി ഒലിപ്പിച്ചുകൊണ്ടി രുന്നു. അതിന്റെ കണ്ണുകള്‍ കനല്‍ക്കട്ട പോലെ ജ്വലിച്ചു. അതിന്റെ നാസാദ്വാരങ്ങളില്‍ നിന്നു തീയും മൂക്കീരും ഇടതടവില്ലാതെ വന്നു കൊണ്ടിരുന്നു. ഒരു പന്നിയുടെ അത്രയും വലിപ്പമുള്ള മലം നിരന്തരം വിസര്‍ജിക്കുകയും നാറ്റ വായു പുറത്തേക്ക് വിടുകയും ചെയ്തു കൊണ്ട് ഗ്രൂ... ങ്ക്... ഗ്രൂങ്ക്... എന്ന് കലി പൂണ്ട് അലറിക്കൊണ്ടുമിരുന്നു. സയോണി ഒരു മുടിനാരിഴക്ക് പോലും പിന്നിലേക്ക് പോയില്ല.
“ഹും... ഇതാണോ നിനക്ക് ഏറ്റവും നന്നായി ചെയ്യാന്‍ കഴിയുന്നത്? പറയൂ... അതൊന്നുകൂടി പറയൂ...”
പേടിസ്വപ്നം അവളെ അനുസരിച്ചു.
“ഗ്രൂ.....................ങ്ക്” അത് മുക്രയിട്ടു.
“ഇനിയും ഇനിയും.... ഇനിയും... ഇനിയും...?” സയോണി വീണ്ടും വീണ്ടും പറഞ്ഞു.
സയോണി ആവശ്യപ്പെട്ടപ്പോഴൊക്കെ പേടിസ്വപ്നം അതാവര്‍ത്തിച്ചു. അതിന്റെ ശബ്ദം കാതടപ്പിക്കുന്നതായിരുന്നു. പക്ഷേ അത് കൂറ്റന്‍ പന്തുകളി മൈതാനത്തിലെ ആര്‍ത്തിരമ്പുന്ന ജനാരവത്തില്‍ നിന്ന് വ്യത്യസ്തമായിരുന്നില്ല.
“ഇനിയും... ഇനിയും... ഇനിയുമിനിയും...” സയോണി കൈകള്‍ വായുവില്‍ ആട്ടി ക്കൊണ്ടും നൃത്തം ചവുട്ടി ക്കൊണ്ടും പാടിക്കൊണ്ടി രുന്നു.
പേടിസ്വപ്നം അവളെ പിന്തു ടര്‍ന്നു. അതിന്റെ മൂന്നു തലകളും ആടാനും കാല്‍പ്പത്തികള്‍ ഇള കാനും തുടങ്ങി.
“ആ താളം കേള്‍ക്കൂ... താളം ചവിട്ടൂ.”
ക്ള ങ്ക്... ക്ള ങ്ക്.... ക്ളങ്ക്... മുപ്പ ത്തൊന്‍ പതു കാലുകള്‍ കൊണ്ടു ച്ഹി ക്ളംഗ്... ച്ച്ചി ക്ളംഗ്... ച്ച്ചി - ക്ളംഗ് എന്ന് പേടിസ്വപ്നം സയോണിയെ അനുസരിച്ചു.
“നിന്റെ ഉടല്‍ ഇളകട്ടെ” സയോണി പറഞ്ഞു.
ഭീമാകാരന്‍ അനുസരണ യോടെ അതിന്റെ ഏഴ് ചന്തികളും ഇരുവശത്തേക്കും ചലിപ്പിച്ചു.
“ഇനി നിന്റെ പല്ല് കിടുകിടാ അടിക്കൂ.
“ക്ളിക്കറ്റി-ക്ളിക്കറ്റി - ക്ളാക് - ക്ളാക്ക് ക്ളാക്ക്.
എന്തൊരു പേടിപ്പെടുത്തുന്ന ഒച്ചയിലാ യിരുന്നു അത്!!!
“ഇനി നിന്റെ കാല്‍വിരലുകള്‍ ഞൊടിക്കു കയും കൊക്കുകള്‍ ആട്ടുകയും ചെയ്യൂ...”
സയോണിയെ അക്ഷരംപ്രതി അനുസരിച്ച് വാദ്യോപകരണത്തിനൊപ്പം നൃത്തം ചെയ്യുന്ന ഫ്ളമെങ്കോ നര്‍ത്തകനെപ്പോലെ അത് അതിന്റെ എണ്ണമറ്റ കൈകള്‍ ഉയര്‍ത്തി ഞൊടിച്ചു. അതിന്റെ കക്ഷത്ത് കൊക്കുകളിലൊന്നു വെറുതെയിരിക്കുന്നത് കണ്ട് അതിനെയും ആട്ടി.
“പൂചീ... കൂചീ... ചെയ്യൂ...” സയോണി പറഞ്ഞു.
പേടിസ്വപ്നം അതിന്റെ ആസനം അങ്ങോട്ടുമിങ്ങോട്ടും ആട്ടി വാല്‍ വട്ടം കറക്കി.
“ഇനി കിടന്നുറങ്ങൂ...”
ഞെട്ടിക്കുന്ന വിധം തിടുക്കത്തില്‍ പേടി സ്വപ്നം മുട്ടുകുത്തിക്കിടന്നു കൂര്‍ക്കംവലി തുടങ്ങി. ഇതുവരെ അതുണ്ടാക്കിക്കൊണ്ടിരുന്ന അതിഭയങ്കരമായ കിടുകിടുക്കങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍  അതിന്റെ കൂര്‍ക്കം വലി ശബ്ദമില്ലാത്തതായിരുന്നു! സയോണി യുടെ പിന്നില്‍ പതുങ്ങിയിരുന്ന മധുര ഭാവനയുടെ പ്രസിഡണ്ട് പുറത്തുവന്നു.
“അത്... അത്... പോയോ??”
ആ പേടിസ്വപ്നത്തിന്റെ ഭീമമായ ഉടല്‍ നിലത്തു ഗാഢനിദ്രയില്‍ ആണ്ടു കിടന്നത് കാണാമായിരുന്നു എങ്കിലും അയാള്‍ക്ക് അങ്ങനെ ചോദിക്കാതിരിക്കാന്‍ ആയില്ല. പ്രസിഡണ്ടിന് സ്വന്തം കണ്ണുകളെ വിശ്വാസം വന്നില്ല!!
“ഓ!~നോക്കൂ...” സയോണി പറഞ്ഞു. “ഇത് യഥാര്‍ത്ഥമല്ല. ഇതൊരു ഭീകരനെപ്പോലെയോ, ചീകിക്കെട്ടിയ മുടി പോലെയോ, ജലദോഷം പോലെയോ അല്ല. ഞാന്‍ എന്നും പേടി സ്വപ്നങ്ങള്‍ കാണാറുണ്ട്. പക്ഷേ എന്നെ പേടിപ്പിക്കാന്‍ ഞാന്‍ അവയെ സമ്മതിക്കില്ല. ഞാന്‍ അവയോട് പറയും, പോയി നിന്റെ തേറ്റയും നഖവും വൃത്തിയാക്കിയിട്ടു വരൂ എന്ന്. പത്തില്‍ ഒമ്പത് തവണയും അവ മിണ്ടാതെ സാധുക്കളെപ്പോലെ തിരിച്ചു പോകും. പോകാത്തവയെ... അതിന് കുറച്ച് പണിയെടു ക്കേണ്ടി വരും. പക്ഷേ അവസാനം... നമ്മുടെ മനസ്സ് എത്ര ഏറെ ചീത്തയാകുമോ അത്രമാത്രമേ അവക്കും ചീത്തയാവാനാവൂ...”
“ഇത് എന്റെ സൃഷ്ടിയല്ലാത്തതു കൊണ്ട് അതിനെ വശപ്പെടുത്താന്‍ എനിക്ക് കുറച്ച് പണിപ്പെടേണ്ടി വന്നു. കുറച്ച് താളം കൊണ്ട് അതിന്റെ ശ്രദ്ധ തിരിക്കുകയും തന്ത്രം പ്രയോഗിച്ച് എന്റെ ആജ്ഞകളെ അനുസരി പ്പിക്കേണ്ടിയും വന്നു. കണ്ടില്ലേ ...അതത്ര വലിയ പ്രയാസമുള്ള കാര്യമല്ലെന്ന്?”
മധുരഭാവനയുടെ പ്രസിഡണ്ട് ചരിതാര്‍ ത്ഥനായി. അയാളുടെ പെരുമ്പാമ്പ് അഭിനന്ദന സൂചക മായി സയോണിക്കു നേരേ നാവു നീട്ടി.
“എന്തുകൊണ്ട് ഞാന്‍ ...ഹും...” പ്രസിഡണ്ടിന് വാക്കുകള്‍ വിക്കി. “സ്വാഗതം...” സയോണി പറഞ്ഞു “നിങ്ങളുടെ സ്ഥാനത്ത് ഞാനാ യിരുന്നെങ്കില്‍ ഞാന്‍ അതിന്റെ അടുത്ത് ചെല്ലുമായിരുന്നു. അത് ഗാഢമായ ഉറക്കത്തിലും മെരുങ്ങിയും നിര്‍വീര്യമാക്കപ്പെട്ടും ഇരിക്കുന്ന നിലയ്ക്ക്. പോകൂ...” മധുര ഭാവനയുടെ ആ പ്രസിഡണ്ട് തന്നെയാണ് അതിന്റെ സ്രഷ്ടാവ് എന്ന് ഊഹിച്ചിരുന്നതു കൊണ്ട് സയോണി പറഞ്ഞു. “താങ്കള്‍ക്ക് മാത്രമേ അത് ചെയ്യാന്‍ കഴിയൂ...”
അതു കേട്ട് മധുര ഭാവനയുടെ പ്രസിഡണ്ട് മടിച്ചു മടിച്ചും പേടിച്ചു കൈകള്‍ സ്വയം ഞെരിച്ചും വലത്തെ പാദത്തിലേക്ക് ഞാത്തിയിട്ട പെരുമ്പാമ്പുമായി, ഉറങ്ങുന്ന ആ സത്വത്തി നടുത്തേക്ക് ചെന്ന് അതിനെ മാറ്റാന്‍ തുടങ്ങി. ആദ്യം അയാള്‍ അതിന്റെ വലിപ്പം ഒരു വേട്ട നായുടെ അത്ര ചെറുതാക്കി. അതിന് ശേഷം അതിന്റെ കാലുകളുടെ എണ്ണം മൂന്നാക്കി mathura6കുറച്ചു. രോമങ്ങള്‍ പ്ളാസ്റിക് സ്ട്രോ പോലെ നിരുപദ്രവമാക്കി. പിന്നെ അതിന്റെ പുറത്തെ ചതുപ്പും ഹാംബര്‍ഗറുകളും കട്ടിയുള്ള പക്ഷി നഖങ്ങളും ചിറകുകളും മാറ്റി പകരം ചെറിയ പാലുണ്ണികളും പച്ച നിറത്തിലുള്ള രണ്ടു മീന്‍ ചിറകുകളും വിതറി. ഒരു തലയൊഴികെ ബാക്കി തലകളും എടുത്തു മാറ്റി. അതിന്റെ തൊലി മിനുസമുള്ളതാക്കി. കത്തുന്ന കണ്ണുകളെ ശാന്തമാക്കി. അതിന്റെ മൂക്കളയും എടുത്തു വൃത്തിയാക്കി.
“നിര്‍ത്തൂ... നിര്‍ത്തൂ...” സയോണി ഒച്ചവച്ചു. നിങ്ങള്‍ അതിനെ നിര്‍വീര്യമാക്കി യാക്കി ഒടുവില്‍ അതില്ലാ താകും.”
“ഞാന്‍ അങ്ങനെ ചെയ്യേണ്ടേ?” മധുര ഭാവനാ പ്രസിഡണ്ട് അവളോട് ചോദിച്ചു. “ഒരിക്കലും വേണ്ട - കുറച്ച് പേടി സ്വപ്നങ്ങള്‍ നമുക്ക് ചുറ്റും ഉണ്ടാവണം. അല്ലെങ്കില്‍ നമുക്ക് അവയെ എങ്ങനെ നേരിടണം എന്നറി യാതാവും. വാക്സിനേഷന്‍ എടുക്കുന്നതു പോലെ; അതായത് നമ്മുടെ മേല്‍ കുത്തി വയ്ക്കുന്ന കീടാണുക്കള്‍ക്കെതിരെ ശരീരം പ്രതിരോധ ശക്തി ഉണ്ടാക്കി എടുക്കുന്നത് കണ്ടിട്ടില്ലേ? അതു പോലെ.”
“വാസ്തവത്തില്‍ ഇണക്കമുള്ള, കൂര്‍ത്ത നഖങ്ങള്‍ ഇല്ലാത്ത പേടിസ്വപ്നങ്ങളെ നിങ്ങള്‍ക്ക് ഡിസൈന്‍ ചെയ്യാവുന്നതാണ്. വിവേകമുള്ള ഇടപാടുകാര്‍ക്കു വേണ്ടി.” “നല്ല ആശയം” പ്രസിഡണ്ട് കണ്ണിറുക്കി വിശദമായി ചിരിച്ചുകൊണ്ട് തന്റെ പെരുമ്പാമ്പിനെ തലയ്ക്കു മുകളില്‍ പൂര്‍വസ്ഥിതിയില്‍ പ്രതിഷ്ഠിച്ചു. “എനിക്കിപ്പോള്‍ അത് കാണാം... പുതു പുത്തന്‍ ഉല്‍പ്പന്നങ്ങള്‍... സ്തോഭിക്കുന്ന മുളകുകള്‍ ...ഞെട്ടിക്കുന്ന തമാശകള്‍... പേടിപ്പിക്കാത്ത ഭൂതങ്ങള്‍...!!” പ്രസിഡണ്ട് സയോണിയോടൊപ്പം മുകളിലേക്ക് ചെന്നു; പാതിരാവങ്ങാടിയിലേക്കും അവിടെ നിന്നു കമാന വാതില്‍ക്കലേക്കും. അവിടം അകത്തേക്ക് പോകുമ്പോള്‍ ഉണ്ടായി രുന്നതുപോലെ ശബ്ദായമാനമായി കുഴപ്പം പിടിച്ചതായി തന്നെ ഇരുന്നു. സയോണിക്ക് അവളുടെ കിടപ്പുമുറി കമാനത്തിന്റെ അങ്ങേ വശത്ത് കാണാമായിരുന്നു.
“ഇതാ നമ്മള്‍ എത്തിക്കഴിഞ്ഞു.” മധുര ഭാവനയുടെ പ്രസിഡണ്ട് പറഞ്ഞു. “ഒരുപാട് നന്ദി!! ഓര്‍ക്കുക നിങ്ങള്‍ക്ക് എന്ത് സഹായം എപ്പോള്‍ ആവശ്യമായി വന്നാലും എന്റെ പേര്‍ ഒന്ന് ഉച്ചരിക്കുക മാത്രം ചെയ്താല്‍ മതി. അതെന്താണെന്ന് വച്ചാല്‍...” അയാള്‍ ഒരാളുപോലും കേള്‍ക്കാതിരിക്കാന്‍, ഈ കഥ എഴുതുന്ന ആള്‍ പോലും കേള്‍ക്കാതിരി ക്കാനായി, കുനിഞ്ഞ് അവളുടെ ചെവിയിലേക്ക് മന്ത്രിച്ചു.
സയോണി അവളുടെ പതു പതുത്ത ചെരിപ്പൂരി വച്ച് അവളുടെ കട്ടിലിലേക്ക് തന്നെ ചാഞ്ഞു. മധുര ഭാവനയുടെ പ്രസിഡണ്ട് പോകാനായി വാതില്‍ക്കല്‍ തന്നെ നിന്നിരുന്നു.
“ഓ!,” സയോണി പറഞ്ഞു “എനിക്കൊരു ചോദ്യം ചോദിക്കാനുണ്ട്.”
“ചോദിക്കൂ,” പ്രസിഡണ്ട് പറഞ്ഞു.
“ആ പാതിരാവങ്ങാടി - അതെന്തുകൊണ്ട് അങ്ങനെയിരുന്നു? എന്തു കൊണ്ടാണ് അത്ര ശബ്ദായമാനമായത്? ആ ജീവികളൊക്കെ ആരായിരുന്നു? അവരെവിടേക്കാണ് പോയിരു ന്നത്? അതിനുമുമ്പേ... അവരെങ്ങനെ അവിടെ എത്തിപ്പെട്ടു?”
പക്ഷേ മധുര ഭാവനയുടെ പ്രസിഡണ്ടിന്റെ ഉത്തരം കേള്‍ക്കുന്നതിന് മുന്‍പേ മുഖത്ത്
ഒരു മന്ദഹാസവുമായി സയോണി ഉറങ്ങി ക്കഴിഞ്ഞിരുന്നു.

മഞ്ജുള പത്മനാഭന്‍

വിവര്‍ത്തനം : സാവിത്രി രാജീവന്‍
വര : അരുണ ആലഞ്ചേരി