KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം കത്ത് ഇന്ത്യക്കാര്‍ക്കെന്താ ബുദ്ധി കുറവാണോ മാമാ?
ഇന്ത്യക്കാര്‍ക്കെന്താ ബുദ്ധി കുറവാണോ മാമാ?
SLUG-KATHഇന്ത്യ ഒരു വലിയ രാജ്യമല്ലേ മാമാ? ചൈന കഴിഞ്ഞാല്‍ ഏറ്റവും അധികം ജനസംഖ്യയുള്ള രാജ്യം. എന്നിട്ടുbudhi1മെന്താണ് ഇന്ത്യക്കാര്‍ക്ക് സയന്‍സില്‍ നോബല്‍ സമ്മാനം ലഭിക്കാത്തത്? ഇന്ത്യക്കാര്‍ക്കെന്താ ബുദ്ധി കുറവാണോ മാമാ?
ഇന്ത്യക്കാര്‍ക്കു നോബല്‍ സമ്മാനം ലഭിക്കുന്നില്ല എന്നു പറയുന്നത് ശരിയല്ല. 2009 ല്‍ രസതന്ത്രത്തിന് നോബല്‍ സമ്മാനം ലഭിച്ചത് വെങ്കട്ടരാമന്‍ രാമകൃഷ്ണനായിരുന്നല്ലോ. അദ്ദേഹം ഇപ്പോള്‍ യു എസ് പൌരനാണ്. പക്ഷേ ഇന്ത്യക്കാരനുമാണ്.  ബിഎസ്സിവരെ പഠിച്ചത് ഇന്ത്യയിലായിരുന്നു. സയന്‍സ്ടാലന്റ് സ്കോളര്‍ഷിപ്പ് നേടിയതുകൊണ്ട്, മെഡിസിന് അഡ്മിഷന്‍ കിട്ടിയിട്ടും ബി എസ് സി ഫിസിക്സിനു ചേര്‍ന്നു. ബറോഡയില്‍ (വഡോദരയില്‍) എം എസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി എസ് സി ബിരുദമെടുത്ത ആള്‍ ആണ് വെങ്കി. ഇന്ത്യക്കാര്‍ക്കു ബുദ്ധിയില്ല എന്ന് ആരും കരുതേണ്ട.
ലോകത്തെ മറ്റ് ഏതൊരു രാജ്യത്തിലെ ജനങ്ങള്‍ക്കുമൊപ്പം ബുദ്ധി ഇന്ത്യക്കാര്‍ക്കുമുണ്ട്. അത് വേണ്ട
വിധം, വേണ്ടത്ര അളവില്‍, വേണ്ട സമയത്ത്, ഉപയോഗിക്കാന്‍ ഇന്ത്യക്കാര്‍ക്കു കഴിയുന്നില്ല. ഈ തിരിച്ചറിവാണ് ഇന്ത്യക്കാര്‍ക്കുണ്ടാകേണ്ടത്. പ്രത്യേകിച്ചും കുട്ടികള്‍ക്കും യുവാക്കള്‍ക്കും. എന്നാല്‍ ഇന്ത്യ അതിവേഗം വളരും; ഇന്ത്യന്‍ ശാസ്ത്രം ലോകനിലവാരത്തിനുമുയരത്തിലെത്തും.
ഇന്ത്യന്‍ ശാസ്ത്രത്തിനൊരു ദര്‍ശനം നല്‍കാനായി 32 പേര്‍ അടങ്ങുന്ന ഒരു സമിതിയെ പ്രധാനമന്ത്രി ചുമതലപ്പെടുത്തിയിരുന്നു. ആ ശാസ്ത്ര ഉപദേശകസമിതി സര്‍ക്കാരിന് റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ ഏറ്റവും വലിയ സ്വത്തായി സമിതി ഉയര്‍ത്തിക്കാട്ടിയിരിക്കുന്നത് ഇന്ത്യയുടെ ജനസംഖ്യതന്നെയാണ്. നൂറുകോടി ജനങ്ങളുള്ള ഇന്ത്യയില്‍ യുവാക്കളുടെ എണ്ണമാണ് കൂടുതല്‍. 54 ശതമാനത്തിന്റെ പ്രായം 25 ല്‍ താഴെയാണ്. എന്നാല്‍ ഇവരില്‍ ഉന്നത വിദ്യാഭ്യാസത്തിന് പോകുന്നത് 13 ശതമാനം മാത്രമാണ്. യുവാക്കള്‍ സയന്‍സ് പഠിക്കാന്‍ തയ്യാറാകണമെങ്കില്‍ അവരെ അതിന് പ്രോത്സാഹിപ്പിക്കണം. വേണ്ടത്ര സ്കോളര്‍ഷിപ്പ് നല്‍കി ശാസ്ത്രാഭിമുഖ്യമുള്ള വിദ്യാര്‍ത്ഥികളെ
ശാസ്ത്രം പഠിക്കാന്‍ പ്രേരിപ്പിക്കണം.
രക്ഷിതാക്കളുടെയും വിദ്യാbudhi2ര്‍ത്ഥികളുടെയും മനോഭാവത്തിലും മാറ്റമുണ്ടാകണം. ജീവിക്കാന്‍ ശമ്പളം കൂടിയേ കഴിയൂ. പക്ഷേ അതു മാത്രമാകരുത് പഠനത്തിന്റെ ലക്ഷ്യം. ചെറുപ്പം മുതല്‍ സയന്‍സില്‍ താത്പര്യം വളര്‍ത്തണം. പ്ളസ്ടൂവിനുശേഷം ശുദ്ധശാസ്ത്രം പഠിക്കാനും കുറച്ചുപേര്‍ തയ്യാറാകണം. ഒരു രാജ്യത്തിന്റെ ഭാവി അവിടുത്തെ ശാസ്ത്രത്തിന്റെ വളര്‍ച്ചയിലാണ്. ശാസ്ത്രം വളരുന്നിടത്തേ ടെക്നോളജി വളരൂ. എല്ലാവരും എന്‍ജിനീയര്‍മാരായാല്‍ പോരാ. ശാസ്ത്രജ്ഞന്മാരും ശാസ്ത്ര അദ്ധ്യാപകരും വേണം. സാമൂഹ്യശാസ്ത്രജ്ഞന്മാരും തൊഴിലാളികളും വേണം. എല്ലാ രംഗത്തും വൈദഗ്ദ്ധ്യമുള്ളവര്‍ ഉണ്ടായാലേ രാജ്യം പുരോഗമിക്കൂ; ശാസ്ത്രം വളരൂ.
നമ്മുടെ രാജ്യം ഇന്ന് ശാസ്ത്രത്തിന്റെ വളര്‍ച്ചയ്ക്കു വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ല. നമ്മുടെ ബഡ്ജറ്റില്‍ ശാസ്ത്രത്തിന് വകകൊള്ളിക്കുന്നത് വളരെ കുറവ് തുക മാത്രമാണ്. 2020 ആകുമ്പോഴേക്ക് അത് മൂന്ന് മടങ്ങ് എങ്കിലുമാക്കി ഉയര്‍ത്തണമെന്നാണ് പ്രധാനമന്ത്രിക്ക് ശാസ്ത്ര ഉപദേശകസമിതി നല്‍കിയിരിക്കുന്ന നിര്‍ദേശം.
ചൈന, തെക്കന്‍ കൊറിയ, ജപ്പാന്‍ എന്നീ ഏഷ്യന്‍ രാജ്യങ്ങള്‍ക്കു പുറകിലാണ് ഇന്ന് ഇന്ത്യ. ഹൈടെക് ഉല്പന്ന കയറ്റുമതിയില്‍ ഈ രാജ്യങ്ങള്‍ ഇന്ത്യയ്ക്കു വളരെ മുന്നിലാണ്. അവിടുത്തെ ശാസ്ത്ര-സാങ്കേതിക വളര്‍ച്ച ഇന്ത്യയുടേതിനേക്കാള്‍ കൂടുതലാണ് എന്നര്‍ത്ഥം. തീര്‍ച്ചയായും നമുക്ക് വലിയ ഭാവിയുണ്ട്. വലിയ പാരമ്പര്യമുള്ള ഒരു രാജ്യമാണ് നമ്മുടേത്. നല്ല ഭാവനയുള്ള, ബുദ്ധിയുള്ള, പണിയെടുക്കാന്‍ സന്നദ്ധതയുള്ള, കോടിക്കണക്കിനു കുട്ടികളും യുവാക്കളും ഇന്ത്യയിലുണ്ട്. അവര്‍ ഉണര്‍ ന്നാല്‍, ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ എന്തു നേട്ടവും ഉണ്ടാക്കാനാകും.
എസ് ശിവദാസ്
വര: അനിഷ തമ്പി