KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

കാക്ക സെന്‍സസ്
ഇളംകാറ്റു വീശുന്ന ഒരു വേനല്‍ക്കാല പ്രഭാതം! അക്ബര്‍ ചക്രവര്‍ത്തിയും പരിവാരങ്ങളും ഉദ്യാനത്തിലൂടെ ഉലാത്തുകയായിരുന്നു. തെളിഞ്ഞ കാലാവസ്ഥ. ചക്രവര്‍ത്തി ഉല്ലാസവാനായിരുന്നു. രാജ്യകാര്യങ്ങള്‍ക്കിടയ്ക്ക് അവര്‍ നേരമ്പോക്കുകള്‍ പറഞ്ഞു. പൊട്ടിച്ചിരിച്ചു. എന്നാല്‍ ‘കാ... കാ... കാ...’ കാക്കകള്‍ അവരുടെ സംഭാഷണം ചിതറിച്ചുകളഞ്ഞു. ചക്രവര്‍ത്തി ഒന്നു നിര്‍ത്തി, ഇങ്ങനെ ചോദിച്ചു: “നമ്മുടെ നാട്ടില്‍ കാക്കകളുടെ എണ്ണം കൂടീട്ടുണ്ടോ? നമ്മുടെ രാജ്യത്ത് എത്ര കാക്കകളുണ്ട്?”
കണ്ണില്‍ കുസൃതിയും ചുണ്ടില്‍ ചിരിയുമൊളിപ്പിച്ച് ചക്രവര്‍ത്തി കൊട്ടാരത്തിലേക്കുപോയി.kakkasensus
ഒരു കാക്ക സെന്‍സസ്, അതെങ്ങനെ സാധ്യമാകും? അവയെല്ലാം കാഴ്ചയ്ക്ക് ഒരുപോലെ. അവ തോന്നുമ്പോലെ പറന്നുപോകുന്നു. കൂട്ടിലടച്ച പക്ഷികളാണെങ്കില്‍ ശരി, ഒന്നു നോക്കാമായിരുന്നു. ആനകളെയും കടുവകളെയും പോലും എണ്ണാനായേക്കും. പക്ഷേ കാക്കകള്‍... സദസ്യര്‍ പ്രശ്ന പരിഹാരത്തിന് ആവുന്നത്ര ശ്രമിച്ചു. പക്ഷേ ഭാഗ്യം അവരെ തുണച്ചില്ല. ചിലര്‍ ഇതിനകം ആകാശത്തേക്കു നോക്കി കാക്കകളെ എണ്ണാന്‍ തുടങ്ങിയിരുന്നു. പക്ഷേ അതെല്ലാം പരാജയപ്പെട്ടു. ആര്‍ക്കും ഒരു കാക്കയെ മറ്റൊന്നില്‍ നിന്നും വേര്‍തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
അങ്ങനെ ആ ദിവസം ആഗതമായി. അക്ബര്‍ ചക്രവര്‍ത്തി ചോദിച്ചു: “നമ്മുടെ രാജ്യത്തെ കാക്കകളുടെ എണ്ണം കണ്ടുപിടിക്കാന്‍ ആര്‍ക്കെങ്കിലും കഴിഞ്ഞോ?”
എല്ലാവരും പരസ്പരം നോക്കി. ആര്‍ക്കും ഉത്തരമുണ്ടായിരുന്നില്ല. അപ്പോള്‍ അതാ ആരോ വിളിച്ചു പറയുന്നു.
“10,562. തിരുമനസ്സേ, നമ്മുടെ രാജ്യത്ത് 10,562 കാക്കകളുണ്ട്.”
“ആണോ! ചുറ്റിക്കല്ലേ. കാക്ക സെന്‍സസ് പൂര്‍ത്തിയാക്കുമ്പോള്‍ താങ്കളുടേതുമായി ഒത്തുപോകുന്നുണ്ടോ എന്നു നോക്കട്ടെ.”
“തീര്‍ച്ചയായും മഹാപ്രഭോ” ബീര്‍ബല്‍ അചഞ്ചലനായി തുടര്‍ന്നു. “പക്ഷേ കണക്കെടുപ്പു പൂര്‍ത്തിയാകുംവരെ എല്ലാ കാക്കകളും ഈ രാജ്യത്ത് തന്നെ ഉണ്ടാകും എന്നെനിക്ക് ഉറപ്പു തരാനാവില്ല. അവ ചിലപ്പോള്‍ മറ്റ് രാജ്യങ്ങളിലെ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സന്ദര്‍ശിക്കാന്‍ പോയേക്കാം. തിരിച്ചും സംഭവിക്കാം. പക്ഷേ ഇതുവരെ നമ്മുടെ രാജ്യത്ത് 10,562 കാക്കകളേ ഉള്ളൂ.”
“ഹ.ഹ...ഹ... ബീര്‍ബല്‍, താങ്കളുടെ ബുദ്ധി അപാരം തന്നെ!” അക്ബര്‍ പൊട്ടിച്ചിരിച്ചുപോയി!

മുഗള്‍ രാജധാനിയില്‍ അക്ബര്‍ ചക്രവര്‍ത്തിയുടെ പ്രധാനമന്ത്രിയായിരുന്നു ബീര്‍ബല്‍. ‘നവരത്ന’ങ്ങളില്‍ ഒന്നായി അദ്ദേഹം വാഴ്ത്തപ്പെടുന്നു. അക്ബര്‍ ചക്രവര്‍ത്തിയുടെ ഏറ്റവും വിശ്വസ്തനായ സഹചാരി. ഭരണകാര്യങ്ങളുടെയും സേനാവിഭാഗങ്ങളുടെയും ചുമതല വഹിച്ചിരുന്ന ബീര്‍ബല്‍, ചക്രവര്‍ത്തിയുടെ ഏറ്റവും അടുത്ത സുഹൃത്തുകൂടിയായിരുന്നു. തന്റെ ഫലിതബോധവും ബുദ്ധിസാമര്‍ത്ഥ്യവും കാരണം അദ്ദേഹം ചക്രവര്‍ത്തിയുടെ പ്രശംസയ്ക്കു പാത്രമായി.രചന, വര: ഇന്ദു ഹരികുമാര്‍