KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം ഫീച്ചര്‍ കളിവീട്ടിലെ ടീച്ചര്‍
കളിവീട്ടിലെ ടീച്ചര്‍

പ്രിയ വിദ്യാലയങ്ങള്‍

പ്രതിബദ്ധ സ്നേഹത്തിന്റെ വിശുദ്ധമായ നിറസാന്നിധ്യം കളിവീടിനെ ധന്യമാക്കുന്നു.(ഒന്നാം ക്ളാസ്സിന്റെ പേരാണ് കളിവീട്). അവിsindhuടെയുള്ള ചെല്ലക്കിളികള്‍ക്ക് മറ്റെങ്ങും കിട്ടാത്ത സൌഭാഗ്teacher1യമാണ്വരുടെ ടീച്ചര്‍.അടരുചിയുള്ള പാഠം അവിടെ മാത്രം. ക്ളാസ്സില്‍ മാവു കുഴച്ചു മധുരവും തേങ്ങയും ചേര്‍ത്ത് ഇലയട ഉണ്ടാക്കുന്നതും കുട്ടികള്‍ക്ക് ഒരു പാഠമാണ്. സംഖ്യാബോധത്തിന്റെ രുചിയും വീതംവെക്കലിന്റെ സ്നേഹവും അടകളുടെ താരതമ്യവും ഉറുമ്പിനു തീറ്റ കൊടുക്കുന്ന കാരുണ്യവും ടീച്ചര്‍ക്കൊപ്പം ഇരുന്ന് അടതിന്നലും ഈ കളിവീടിന്റെ മാത്രം പ്രത്യേകതകള്‍. ഒന്നാം ക്ളാസ്സില്‍ അട ചുട്ട്, വീതം വെക്കുന്ന ഒരു പാഠം ഉണ്ട്. അനുഭവതീവ്രത കൂട്ടി കണക്കും പരിസര പഠനവും പഠിപ്പിക്കുകയാണ് ടീച്ചര്‍. ഈ ചിത്രങ്ങള്‍ അധ്യാപിക ആരെന്നു നിര്‍വചിക്കുന്നവയാണ്. കണക്കു പഠിപ്പിക്കാന്‍, ക്ളാസ്സില്‍ മണല്‍ത്തടം ഒരുക്കി, മണ്ണപ്പം ചുട്ട് കുട്ടികള്‍ക്കൊപ്പം ഒരു കൂട്ടുകാരിയെപ്പോലെ, അമ്മയെപ്പോലെ, വാത്സല്യവും വിജ്ഞാനവും പകര്‍ന്ന് അധ്യയനം സര്‍ഗാത്മകമാക്കുകയാണിവിടെ. സിന്ധു ടീച്ചര്‍ തൃക്കരിപ്പൂര്‍ നോര്‍ത്ത് എ എല്‍പി എസില്‍ ഹൃദയബന്ധം നൂലിഴ പാകുന്ന പുതിയ പാഠങ്ങള്‍ തീര്‍ക്കുന്നു.

ടി പി കലാധരന്‍