KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

ഞാനൊരു ഉറുമ്പായെങ്കില്‍...

novel
പുസ്തകപരിചയം

ഇ സന്തോഷ്കുമാറിന്റെ ‘കാക്കരദേശത്തെ ഉറുമ്പുകള്‍’ എന്ന നോവല്‍ വായിച്ചപ്പോള്‍ ഞാന്‍ ഉറുമ്പുകളില്‍ ഒരാളായിരുന്നെങ്കില്‍ എന്നാശിച്ചു പോയി! എന്റെ വംശത്തിന്റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടി ഞാന്‍ ചെയ്യുന്നത് അവരുമായി താരതമ്യപ്പെടുത്തി നോക്കി. അവസാനം ഞാന്‍ ഉറുമ്പായി സ്വപ്നത്തില്‍ വന്നു. അറിയാതെയാണെങ്കിലും മനുഷ്യര്‍ ഉറുമ്പുകളെ ചവിട്ടാന്‍ കാല്‍ പൊക്കുന്നതും അതില്‍ നിന്ന് ഉറുമ്പുകള്‍ ഒഴിഞ്ഞുമാറുന്നതുമെല്ലാം എന്റെ സ്വപ്നത്തില്‍ കണ്ടു. ഉറുമ്പുകളെ തിന്നുന്ന 1000 കാലുള്ള വെള്ളപ്പുഴുക്കളെ അവ തോല്‍പ്പിക്കുന്നതും സുനന്ദനും കൂട്ടുകാരനായ കഠോരനും മാരനും കൂടി നെയ്യ് അന്വേഷിച്ച് പോകുന്നതും വേട്ടാളന്‍ പുഴു അവരെ  പിന്‍തുടരുന്നതും അവര്‍ ഒരുമിച്ച് നെയ്യ് കൊണ്ടുവരുന്നതുമെല്ലാം രസകരവും ആകാംക്ഷാഭരിത
വുമാണ്. ‘ആരെയും നിസ്സാരമായി കാണരുത്’ എന്നൊരു ഉപദേശവും ഈ നോവലിലുണ്ട്. ഒരു ചെറിയ ഉറുമ്പിന് ആകാശം മുട്ടെ ഉയരമുള്ള ഒരു മരത്തില്‍ നിന്ന് എടുത്തു ചാടാം. എന്നാല്‍ വലിയ ശരീരമുള്ള ആനയ്ക്ക് അതിന് കഴിയില്ല. ഈ നോവല്‍ ഹൃദയം പൂപോലെ മൃദുലമാക്കാനും കര്‍ത്തവ്യങ്ങളെയും അവകാശങ്ങളെയും പറ്റി ബോധവാന്മാരാക്കാനും മനസ്സില്‍ നന്മ നിലനിര്‍ത്താനും വളരെ നല്ലതാണ്.


(ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഇ സന്തോഷ്കുമാറിന്റെ കാക്കരദേശത്തെ ഉറുമ്പുകള്‍ എന്ന പുസ്തകത്തെപ്പറ്റി)


ബാബു സാലീം,
ക്ളാസ്: 6, എസ് എന്‍ യു പി എസ്, പൂക്കോട്