KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

ഇളംതളിരുകള്‍

ilam2ഒരു ദിനംilam1
 

 

ഒരു ദിനം മെല്ലെ വന്നണയുമ്പോള്‍
ഒരു നൂറു സ്വപ്നങ്ങള്‍ വിരിയുന്നൂ.
ഒരു കാറ്റു വന്നു തൊട്ടകലുമ്പോള്‍
ഓര്‍മകള്‍ തിങ്ങി നിറയുന്നൂ.
ഒരു ചന്ദ്രന്‍ വാനത്തുദിക്കുമ്പോള്‍
താരകളായിരം പൂക്കുന്നൂ.
ഒരു സൂര്യന്‍ പൊട്ടിവിടരുമ്പോള്‍
കിരണങ്ങള്‍ ചിന്നിച്ചിതറുന്നൂ.
ഒരു മരം വെട്ടി നുറുക്കുമ്പോള്‍
ഒരു നൂറു ജീവികള്‍ ചാവുന്നൂ!...

രാകേന്ദു ബി വി      
ക്ളാസ്സ് 6 എ
ജി യു പി സ്കൂള്‍
ചെറുവണ്ണൂര്‍, മേപ്പയ്യൂര്‍ വഴി
കോഴിക്കോട് - 673 524

 

 

വെള്ളിമുത്ത്

 

മാനത്തുനിന്നിതാ വീഴുന്നല്ലോ
ilam3തുള്ളികള്‍പോലുള്ള വെള്ളിമുത്ത്.
ഭൂമിയെ ആകെ നനച്ചീടുന്നു -
തൊട്ടാല്‍ കുളിരുന്ന വെള്ളിമുത്ത്.

കാണാന്‍ ചേലുണ്ട്, മണ്ണിന്‍ മണമുണ്ട്,
ആദ്യമായെത്തും പുതുമുത്തുകള്‍.
കുട്ടികളൊക്കെ നനഞ്ഞിടുന്നു
വീടുകളൊക്കെ നനഞ്ഞീടുന്നു.

അവിടെയും ഇവിടെയും പെയ്തീടുന്നു.
ജീവന്‍ തരുന്നൊരീ നീര്‍മുത്തുകള്‍
കുട്ടികള്‍ക്കെല്ലാര്‍ക്കും സന്തോഷം
അച്ഛനും അമ്മയ്ക്കും സന്തോഷം.

മുത്തശ്ശിയും മുതുമുത്തച്ഛനും
പുഞ്ചിരിയോടതു നോക്കിനില്പൂ
ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്തീടും
സ്നേഹപ്രവാഹമാം മുത്തുകളെ.

അശ്വിന്‍ ജെ,
ക്ളാസ്: 4,
ഗവ എല്‍ പി സ്കൂള്‍,
ചീങ്ങവല്ലം, വയനാട്.


തൂമാരി വന്നേ...ilam5


മഴ വന്നു പൂങ്കുട വന്നൂ
മാനംമുട്ടെ ഇരുള്‍ വന്നൂ
തുള്ളിച്ചാടി ചെറുതോണി
താളത്തില്‍ വന്നെത്തിപ്പോയ്!

ചന്നംപിന്നം മഴപെയ്യുന്നു
തവളകള്‍ ചാടി കളിക്കുന്നു
ആടിപ്പാടി കുട്ടികളെല്ലാം
മുറ്റം നിറയെ വന്നെത്തി

മഴയ്ക്ക് ഗാനം നുകരാനായ്
നീലപ്പൂങ്കുയില്‍ വരവായി
മിന്നലുമിടിയും വന്നപ്പോള്‍
പാവം കുട്ടികളോടിപ്പോയ്!

 

ആരണ്യ സി ജി, ക്ളാസ്: 6 ബി,
ഗവ യു പി എസ്, നിലമേല്‍, തിരുവനന്തപുരം

 

വാവാ നീയണ്ണാറക്കണ്ണാ!

 

ilam6വാഴപ്പൂ മൊത്തീട്ട്
തേന്‍ കുടിച്ചീടുവാന്‍
വാ, വാ, നീയണ്ണാറക്കണ്ണാ!
 ചില്‍ചില്‍ ചിലച്ചിട്ട്
ചാടിക്കളിക്കുവാന്‍
 വാ, വാ, നീയണ്ണാറക്കണ്ണാ!
  
പൂവാല്‍ തുള്ളിച്ചിട്ട്
ചില്ലയിലോടുവാന്‍
വാ, വാ, നീയണ്ണാറക്കണ്ണാ!
മാമ്പഴം കാര്‍ന്നിട്ട്
താഴേക്കിട്ടീടുവാന്‍
വാ, വാ, നീയണ്ണാറക്കണ്ണാ!
 

 

മാഹിന്‍ അബൂബക്കര്‍ കെ എ, ഹിതായത്തുല്‍ മുസ്ളിമീന്‍ സ്കൂള്‍,
കുഞ്ഞുണ്ണിക്കര, ഉളിയന്നൂര്‍ പി ഒ, ആലുവ - 683 108
 

 

എന്റെ മഴക്കാല അനുഭവംilam4


ഒരു ദിവസം പുലര്‍ച്ചെ അമ്മ എന്നെ വിളിച്ചുണര്‍ത്തി. ഞാന്‍ ഞെട്ടി എഴുന്നേറ്റ് കണ്ണു തുറന്നു. കണ്ണു തുറന്നപ്പോള്‍ കണ്ടത് എല്ലാവരും ധൃതിയില്‍ സാധനങ്ങള്‍ മുകളില്‍ കയറ്റുന്നതാണ്. കാര്യമെന്താണെന്ന് എനിക്ക് മനസ്സിലായില്ല. ഞാന്‍ അമ്മമ്മയോടു കാര്യം തിരക്കി. അമ്മമ്മ പറഞ്ഞു, വെള്ളം പൊങ്ങുന്നുണ്ടെന്ന്. ഞാന്‍ ഞെട്ടിപ്പോയി. ഉറക്കത്തില്‍ സ്വപ്നം കണ്ടതോ എന്നു സംശയം തോന്നി. ഞാന്‍ മുഖം കഴുകി വന്ന് റോഡിലേക്ക് കല്ലെറിഞ്ഞുനോക്കി. ‘പ്ളും’ എന്നൊരു ശബ്ദം കേട്ടു. ബള്‍ബിന്റെ പ്രകാശത്തില്‍ വെള്ളം പൊങ്ങുന്നതു കണ്ടു. മഴ അതിശക്തിയായി പെയ്തു കൊണ്ടിരിക്കുന്നു. എനിക്കു പേടി തോന്നി. എല്ലാവരും ചുറ്റും ഉണ്ടല്ലോ, ആശ്വാസം!


വിഷ്ണുപ്രിയ ഡി, ക്ളാസ്: 7,
ഓണിയന്‍ വെസ്റ് യു പി എസ്,

മൂഴിക്കര പി ഒ, കണ്ണൂര്‍ - 670 103