KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം ഫീച്ചര്‍ ഹരിത വിദ്യാലയങ്ങള്‍
ഹരിത വിദ്യാലയങ്ങള്‍

haritha6

 

 

കേരളത്തിലെ സ്കൂളുകളില്‍ നടക്കുന്ന മികവുറ്റ പ്രവര്‍ത്തനങ്ങളെ പൊതു സമൂഹവുമായി പങ്കുവയ്ക്കുന്നതിനായി സംഘടിപ്പിച്ച റിയാലിറ്റിഷോ ഹരിതവിദ്യാലയം ഒരു നൂതന സംരംഭമായിരുന്നു. പശ്ചാത്തല വികസനം, ഐ ടി അധിഷ്ഠിത പഠനം, പൊതുസമൂഹത്തിന്റെ പങ്കാളിത്തം, പരിസ്ഥിതി ശുചിത്വ പ്രവര്‍ത്തനങ്ങള്‍, കലാ-കായിക-ശാസ്ത്ര മേഖലകളിലെ പരിപോഷണം, പ്രത്യേക പരിഗണന വേണ്ട കുട്ടികള്‍ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് ഈ റിയാലിറ്റിഷോയില്‍ വിലയിരുത്തിയത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ ഐ ടി @സ്കൂള്‍ പ്രൊജക്ട്, എസ് എസ് എ, എസ് ഐ ഇ ടി എന്നീ സ്ഥാപനങ്ങളും സി-ഡിറ്റും സംയുക്തമായാണ് ഷോ സംഘടിപ്പിച്ചത്.
127 വിദ്യാലയങ്ങളാണ് ഹരിതവിദ്യാലയം പരിപാടിയില്‍ ആദ്യ റൌണ്ടില്‍ പങ്കെടുക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ നിന്നും മികച്ച 13 സ്കൂളുകളില്‍ ജൂറി നേരിട്ട് സന്ദര്‍ശനം നടത്തിയാണ് അവസാന റൌണ്ടിലേക്കുള്ള 10 സ്കൂളുകളെ തിരഞ്ഞെടുത്തത്. ഗവ യു പി സ്കൂള്‍ കൂട്ടക്കനി കാസര്‍ഗോഡ്, എന്‍ എ എം എച്ച് എസ് എസ് പെരിങ്ങത്തൂര്‍ കണ്ണൂര്‍, പി പി എം എച്ച് എസ് എസ് കോട്ടുക്കര, മലപ്പുറം, ഗവണ്‍മെന്റ് രാജാസ് എച്ച് എസ് എസ് കോട്ടക്കല്‍ മലപ്പുറം, എ എല്‍ പി എസ് പെരിങ്ങോട്, പാലക്കാട്, ഗവ യു പി സ്കൂള്‍, കീച്ചേരി എറണാകുളം, എസ് ബി എച്ച് എസ് എസ് ചങ്ങനാശ്ശേരി, കോട്ടയം, എസ് ഡി വി ജി യു പി എസ് നീര്‍ക്കുന്നം, ആലപ്പുഴ, ഗവ ഹൈസ്കൂള്‍ അവനവഞ്ചേരി തിരുവനന്തപുരം, ഗവ ഗേള്‍സ് എച്ച് എസ് എസ് കോട്ടണ്‍ഹില്‍ തിരുവനന്തപുരം എന്നീ സ്കൂളുകളാണ് അവസാന റൌണ്ടിലേക്ക് യോഗ്യത നേടിയത്.haritha1
ഫെബ്രുവരി 28 ന് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടന്ന മെഗാഫൈനല്‍ മത്സരത്തില്‍ ഗവ യു പി എസ് കൂട്ടക്കനി ഒന്നാം സ്ഥാനം നേടി. ഗവ രാജാസ് എച്ച് എസ് എസ് കോട്ടക്കല്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. മൂന്നാം സ്ഥാനം രണ്ട് സ്കൂളുകള്‍ പങ്കിട്ടു - എസ് ബി എച്ച് എസ് എസ് ചങ്ങനാശ്ശേരിയും ഗവ ഗേള്‍സ് എച്ച് എസ് എസ് കോട്ടണ്‍ഹിലും. ഒന്നാം സമ്മാനം 15 ലക്ഷം രൂപ എസ് ബി ടിയാണ് സ്പോണ്‍സര്‍ ചെയ്തത്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. അവസാന റൌണ്ടിലെ മറ്റ് 7 സ്കൂളുകള്‍ക്ക് 2 ലക്ഷം രൂപ വീതം ലഭിച്ചു. ഡോ ആര്‍ വി ജി മേനോന്‍, ശ്രീമതി പീയൂഷ് ആന്റണി, ശ്രീ അക്ബര്‍ haritha12കക്കട്ടില്‍, ശ്രീമതി കെ ആര്‍ മീര എന്നിവരായിരുന്നു മുഖ്യ വിധികര്‍ത്താക്കള്‍.തിരുവനന്തപുരത്ത് കിള്ളിപ്പാലത്തെ ഹരിത വിദ്യാലയം സ്റുഡിയോ ഫ്ളോറിലെ ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ പുറത്തേക്കിറങ്ങുമ്പോള്‍ കൂട്ടക്കനി ഗവ യു പി സ്കൂളിലെ വെള്ളയും വെള്ളയുമിട്ട കുട്ടികള്‍ അടുത്തു വന്നു.
“എങ്ങനെയുണ്ട് സ്കോര്‍? സന്തോഷ മായോ?” ഞാനൊരു കുശലം ചോദിച്ചു.
“ഏയ്... കുറഞ്ഞുപോയി...”
കണ്ണട വച്ച ഇത്തിരിയില്ലാത്ത നാലാം ക്ളാസ്സുകാരി വിസ്മയയുടെ മറുപടി അതായിരുന്നു.
“തൊണ്ണൂറ്റാറു പോയിന്റ് കിട്ടിയതു കുറഞ്ഞു പോയെന്നോ?”
“ഞങ്ങള് നൂറിനാ പിടിച്ചത്...!”
കൂസലില്ലാത്ത മറുപടി. അമ്പടി! എന്നു ഞാന്‍ മനസ്സില്‍ പറഞ്ഞു.
ഫ്ളോര്‍ ഷൂട്ട് കഴിഞ്ഞു. ആദ്യ പത്തു സ്ഥാനങ്ങള്‍ നേടിയ സ്കൂളുകളില്‍ നേരിട്ടു പോയി റിയാലിറ്റി ചെക്ക് നടത്താന്‍ ധാരണയായി. ഫെബ്രുവരി ഒന്നാം തീയതി തിരുവനന്തപുരത്ത് നേമത്തു നിന്ന് യാത്ര ആരംഭിച്ചു. പന്ത്രണ്ടിന് കൂട്ടക്കനിയിലെത്തിharitha2. വാന്‍ സ്കൂള്‍ ഗേറ്റിനുള്ളിലേക്കു കടന്നു. ഒറ്റ നോട്ടത്തില്‍ത്തന്നെ മനംകവര്‍ന്ന ഒരു സ്കൂള്‍. കണ്ണെത്തുന്നിടത്തൊക്കെ വൃത്തിയും വെടിപ്പു മുള്ള പരിസരം. മുറ്റത്ത് ഒരു തണല്‍ മരമുണ്ട്. ചെറിയൊരു മണ്ഡപം പോലെ പുസ്തകങ്ങള്‍ തൂക്കിയിട്ട ഒരു കൂടാരമുണ്ട്. എല്ലാ ക്ളാസ്സിനു മുമ്പിലും ചില വാക്യങ്ങള്‍ എഴുതിവച്ചിട്ടുണ്ട്. ഹെഡ്മാസ്ററുടെ മുറിയുടെ അടുത്തു തന്നെ പാചകപ്പുരയുണ്ട്. അവിടെ അമ്മമാര്‍ തന്നെ കുട്ടികള്‍ക്കായി ഉച്ചയൂണ് ഒരുക്കുന്നുണ്ട്.
ഹെഡ്മാസ്റര്‍ പവിത്രന്‍ മാഷിന്റെ മുറിയില്‍ കുട്ടികളുടെ സൃഷ്ടികള്‍ നിരത്തി വച്ചിരുന്നു. ‘കിനാവ് - കാണുക ആവശ്യം പോലെ’ എന്ന തലക്കെട്ടുള്ള പത്തുപേജ് പ്രിന്റെടുത്ത പുസ്തകം ഞാന്‍ വെറുതെ മറിച്ചു. സുജേഷ് എച്ച് കെ, ഏഴു ബി. സുജേഷിനെ എനിക്ക് പെട്ടെന്ന് ഓര്‍മ വന്നു. ഫ്ളോര്‍ ഷൂട്ടിന് ഭൂമിയെക്കുറിച്ച് ഒരു കഥ പറഞ്ഞത് സുജേഷ് ആയിരുന്നു. ‘അവള്‍ പാവമായിരുന്നു’ എന്ന കഥ. കിനാവില്‍ ആ കഥ അവസാനമായി
ചേര്‍ത്തിട്ടുണ്ട്.
അവള്‍ പാവമായിരുന്നു
- - - - -   - - - - -
നെപ്റ്റ്യൂണും യുറാനസും ഓടിയെത്തി. ഭൂമിയെ ഐ സി യു ഗ്ളാസിലൂടെ കണ്ടുകൊണ്ടു നിറകണ്ണുമായി വ്യാഴത്തിനും ചൊവ്വയ്ക്കും അടുത്തിരുന്നു. മരുന്നു വാങ്ങാന്‍ പോയ തിരക്കിലായിരുന്നു ചൊവ്വയും ബുധനും. നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ഒരു നീണ്ട ക്യൂ ആശുപത്രി റോഡ് വരെ എത്തിയിരുന്നു.
“ക്ഷമിക്കണം സൂര്യന്‍, ഭൂമി മരിച്ചിരിക്കുന്നു, സമയം വൈകിപ്പോയി.”
തന്റെ കണ്ണടയെടുത്തു കണ്ണു തുടച്ചു കൊണ്ടു ഡോക്ടര്‍ പറഞ്ഞു.
“ഭൂമി, കണ്ണു തുറക്കൂ ഭൂമി...”
ഭൂമിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരച്ചിലായിരുന്നു പിന്നെ. ഏകനായി എന്തോ ചിന്തിച്ച് സൂര്യന്‍ കണ്ണു തുടച്ചു പറഞ്ഞു, അവള്‍, അവള്‍ പാവമായിരുന്നു.
സൂര്യന്‍ ഭൂമിക്ക് ഒരുമ്മ കൊടുത്തു.
ഏഴാം ക്ളാസിലെ ഒരു കുട്ടി എഴുതിയതു തന്നെയാണോ ഈ കഥയെന്നു ഞാന്‍ രാജേഷ് എന്ന അധ്യാപകനോടു ചോദിച്ചു. “അതെ, ചില അക്ഷരത്തെറ്റുകള്‍ തിരുത്തിയതൊഴിച്ചാല്‍ എല്ലാം അവന്റെ രചനകള്‍ തന്നെയാണ്.” രാജേഷ് പറഞ്ഞു. ദിവസക്കൂലിക്കാരായ തൊഴിലാളികളുടെ മകനാണ് അവന്‍.
സുജേഷിന്റെ മറ്റൊരു കവിത ഇങ്ങനെ:
ചോദ്യമഴ
- - - - -haritha3
മഴ വന്ന കാലത്ത് മഴ തന്നെ നിത്യം
വെയില്‍ വന്ന കാലത്ത് വെയില്‍ തന്നെ നിത്യം
മഴ വന്ന കാലത്ത് മഴയെന്തു ശല്യം
മഴ വന്ന കാലത്ത് വെയില്‍ തന്നെ മോഹം.
വെയില്‍ വന്ന കാലത്ത് വെയിലെന്തു ശല്യം
വെയില്‍ വന്ന കാലത്ത് മഴയെന്തു മോഹം
പക്ഷേ എന്തേ മാഷേ
എത്ര ശപിച്ചിട്ടും എത്ര പ്രാര്‍ത്ഥിച്ചിട്ടും
എത്ര മോഹിച്ചിട്ടും
മഴ നമ്മെ പറ്റിച്ചേ?

മറ്റൊരു കഥ ഇങ്ങനെ ഇങ്ങനെ:
വറ്റാത്ത കണ്ണീര്‍
- - - - - - - -
ആകാശം വളരെ അസ്വസ്ഥനാണ്. കാരണം നല്ല വായുവില്ല. പുഴയും വളരെ അസ്വസ്ഥനാണ്. കാരണം നല്ല ശുദ്ധജലമില്ല. ഭൂമിയും വളരെ വളരെ അസ്വസ്ഥനാണ്. കാരണം നല്ല മനുഷ്യനില്ല. ഞാനും വളരെ അസ്വസ്ഥനാണ്, ഇതെല്ലാം ഓര്‍ത്തിട്ട്.
ഇനി ആരെങ്കിലും ശുദ്ധജലം ആവശ്യപ്പെട്ടാല്‍ ഞാന്‍ ആട്ടിയിറക്കും. എന്നാല്‍ വല്ല ചെറുജീവികളോ മറ്റോ വെള്ളത്തിനാവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും എനിക്കു വെള്ളം നല്‍കാനാകും. ഈ വറ്റാത്ത കണ്ണീര്‍ ഞാന്‍ അവര്‍ക്കു നല്‍കും.
ഫ്ളോര്‍ ഷൂട്ടില്‍ അര്‍ജുന്‍ എന്ന കുട്ടിയാണ് കവിത ചൊല്ലിയത്. ‘മഷി’ എന്ന കവിത. പേനയില്‍ മഷി നിറച്ചെഴുതിയപ്പോള്‍ വേറെ നിറം വേണമെന്നു തോന്നി. പക്ഷേ പുതിയ മഷി നിറച്ചപ്പോള്‍ തെളിയുന്നില്ല. ഷൂട്ട് കഴിഞ്ഞ് ഞാന്‍ അവനെ വിളിച്ചു. ‘ആ ആശയം എങ്ങനെ യുണ്ടായി’ എന്ന് അന്വേഷിച്ചപ്പോള്‍ അവന്‍ തന്റെ haritha_11കാസര്‍ഗോഡ് മലയാളത്തില്‍ ഏതാണ്ട് ഈ വിധം പറഞ്ഞു,
“നമ്മള് കൂട്ടുകാരുമായി പിണങ്ങുമ്പോള്‍ തോന്നും അവരുടെ കുഴപ്പമാണെന്ന്. പിന്നെ പുതിയ കൂട്ടുകാരെക്കിട്ടുമ്പോള്‍ മനസ്സിലാകും, കുഴപ്പം അവരുടേതല്ല, നമ്മുടേതാണെന്ന്.”
കൂട്ടക്കനി സ്കൂളിലെ ഓരോ നിമിഷവും ഞങ്ങള്‍ പൂര്‍ണമായും ആസ്വദിച്ചു. നിഷ്ക ളങ്കതയും ഊര്‍ജസ്വലതയും ഭാഷാശുദ്ധിയും ആത്മവിശ്വാസവുമുള്ള കുട്ടികള്‍. ഏഴാം ക്ളാസിലെ താരം നവനീതിനെപ്പോലെ എല്ലാ ത്തിനും മറുപടിയുള്ളവര്‍. മിക്കവാറും കുട്ടികള്‍ക്ക് കവിത ചൊല്ലാനറിയാം. ഏതാ ണ്ടെല്ലാ കുട്ടികളും എന്തെങ്കിലുമൊക്കെ വായിച്ചിട്ടുണ്ട്. വായിച്ചതിനെക്കുറിച്ച് വ്യക്തമായി പറയാന്‍ അവര്‍ക്കു കഴിയുന്നുണ്ട്. വിസ്മയ ഞങ്ങളെ പിന്നെയും വിസ്മയിപ്പിച്ചു. ഫ്ളോര്‍ഷൂട്ടില്‍ വിസ്മയ വിവരിച്ചത് മീന്‍കൊത്തിയെ നിരീക്ഷിച്ചതിനെക്കുറിച്ചാണ്. മീന്‍കൊത്തി ഇര പിടിക്കുന്ന വിധം. ക്ളാസ്സില്‍ കടന്നു ചെന്നപ്പോള്‍ത്തന്നെ ഒരു കുട്ടി പറഞ്ഞു, വിസ്മയ പിന്നെയും കുറേക്കാര്യങ്ങള്‍ നിരീക്ഷിച്ചു എന്ന്. തവള ഇരപിടിക്കുന്നതാണ് വിസ്മയ നിരീക്ഷിച്ച പുതിയ കാര്യം. തവള നാവു നീട്ടി ഇരയെ വായിലാക്കുന്ന വിധം വിസ്മയ ആവേശത്തോടെ പറഞ്ഞു. ഒരു വലിയ ജീവശാസ്ത്രജ്ഞയെ അവളില്‍ ഞങ്ങളും നിരീക്ഷിച്ചു.
ഫ്ളോര്‍ ഷൂട്ടില്‍ പ്രദര്‍ശിപ്പിച്ച വീഡിയോയില്‍ സ്കൂളിനെ പരിചയപ്പെടുത്തിയത് പ്രിയങ്കയെന്ന ചുണക്കുട്ടിയാണ്. സ്ക്രിപ്റ്റോ പ്രോംപ്റ്റിങ്ങോ ഇല്ലാതെ സ്വാഭാവികമായാണ് അവള്‍ അത് അവതരിപ്പിച്ചതെന്നു പ്രൊഡക്ഷന്‍ ടീം പറഞ്ഞിരുന്നു. ഫ്ളോര്‍ ഷൂട്ടില്‍ കുഞ്ഞി ക്കൃഷ്ണന്‍ സാര്‍ ചോദിച്ചു,
“എന്താണ് കൂട്ടക്കനിക്ക് ആ പേരു വരാന്‍ കാരണം?”
മറുപടി പറയാന്‍ പ്രിയങ്കയ്ക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല:
“ഞങ്ങളെപ്പോലെ കനിവുള്ള മനുഷ്യരാണ് അവിടെ. അതുകൊണ്ടാണ്...”haritha4
അവളുടെ അച്ഛനമ്മമാരും തൊഴിലാളികള്‍ തന്നെ.
കൂട്ടക്കനിയില്‍, പി ടി എയുടേയും പൂര്‍വ അധ്യാപകരുടെയും പങ്കാളിത്തവും അദ്ഭുത പ്പെടുത്തുന്നതായിരുന്നു. നേട്ടങ്ങളെല്ലാം മുന്‍ഗാമികളുടേതാണെന്ന് ഒഴിഞ്ഞു മാറു കയാണു ഹെഡ്മാസ്റര്‍ പവിത്രന്‍ മാഷ് ചെയ്തത്. ഒന്നാം ക്ളാസുകാര്‍ക്കും രണ്ടാം ക്ളാസുകാര്‍ക്കും വേണ്ടി ഓരോ ബക്കറ്റ് ചോറും കറിയും മാറ്റി വയ്ക്കുന്ന ടീച്ചര്‍മാരെയും ഞങ്ങള്‍ കൂട്ടക്കനിയിലാണു കണ്ടത്. ഉച്ചയ്ക്ക് എല്ലാ വരുടെയും കൂടെയിരിക്കുമ്പോള്‍ ഒന്നിലെയും രണ്ടിലെയും കുഞ്ഞുങ്ങള്‍ വയറു നിറയെ കഴിക്കില്ല. അവര്‍ക്ക് കുറച്ചു കഴിയുമ്പോള്‍ വിശക്കും. അപ്പോള്‍ കൊടുക്കാന്‍ മാറ്റി വയ്ക്കുന്നതാണ് ഈ ചോറും കറിയും! ഒരു തവണ തന്നെ ഭക്ഷണം കൊടുക്കുന്നതു വലിയ പങ്കപ്പാടായി കരുതുന്നവരാണ് പല സ്കൂളു കളും. അവര്‍ക്കിടയില്‍, കുഞ്ഞുങ്ങള്‍ക്കു വിശക്കും എന്ന ആധിയോടെ രണ്ടാമതൊരിക്കല്‍ക്കൂടി ഭക്ഷണം വിളമ്പാന്‍ തയ്യാ റാകുന്ന അധ്യാപകരും ഈ നാട്ടിലുണ്ട്!
ഇതിനു സമാനമായ അനുഭവം ഉണ്ടായത് പെരിങ്ങോട് എ എല്‍ പി എസിലാണ്. പാചകപ്പുര കാണാന്‍ ചെന്നപ്പോള്‍ ശ്രീദേവി എന്ന കുട്ടി തനിച്ചിരുന്നു ഭക്ഷണം കഴിക്കുന്നു. ഈ കുട്ടിക്കു മാത്രമെന്താണ് ഇവിടെ വിളമ്പിയതെന്നു ചോദിച്ചപ്പോള്‍ ഒരു ടീച്ചര്‍ പറഞ്ഞു.
“അവള്‍ രാവിലെ ഒന്നും കഴിക്കാതെയാണു വന്നത്. വിശക്കുന്നു എന്നു പറഞ്ഞു. അതുകൊണ്ടു നേരത്തെ കൊടുത്ത താണ്.”
‘എല്ലാവര്‍ക്കും വിളമ്പു മ്പോള്‍ തരാം, മാറി നില്‍ക്ക്’ എന്നാണ് സാധാരണ ഒരു സ്കൂളില്‍ ഇങ്ങനെയൊരു കുട്ടിയോടു പറയേണ്ടത്. രണ്ടാഴ്ചയായി പച്ചച്ചോറു മാത്രമാണ് കിട്ടിയത് എന്നു പരാതിപ്പെട്ട കുട്ടികളെ മറ്റൊരു സ്കൂളില്‍ കണ്ടു. പക്ഷേ വിശക്കുന്ന ഒരു കുഞ്ഞിനു നേരത്തെ വിളമ്പാനുള്ള നന്‍മ ഇപ്പോഴും ചിലയിടത്തെങ്കിലും വറ്റിയിട്ടില്ല!
ഇത്രയുമൊക്കെ മാറ്റങ്ങള്‍ പൊതു വിദ്യാലയങ്ങളില്‍ സംഭവിക്കുന്നു എന്നത് വാസ്തവത്തില്‍ കണ്ണു തുറപ്പിക്കുന്നതായിരുന്നുharitha7. എന്റെ മകളെ സ്കൂളില്‍ ചേര്‍ത്തത് 2001 ലാണ്. അന്നു സര്‍ക്കാര്‍ സ്കളുകളെക്കുറിച്ച് ആശങ്കകള്‍ മാത്രമേയുണ്ടായിരുന്നു. എപ്പോള്‍ വേണ മെങ്കിലും ഇന്ത്യയ്ക്ക് അകത്തെവിടെയും ട്രാന്‍സ്ഫര്‍ കിട്ടാവുന്ന  ജോലിയായതുകൊണ്ട് മകളെ സി ബി എസ് ഇയില്‍ പഠിപ്പിക്കുന്നതാണ് നല്ലത് എന്ന് എല്ലാവരും ഉപദേശിച്ചു. പക്ഷേ അടുത്ത കാലത്ത്, പൊതു വിദ്യാലയ ങ്ങളില്‍ പഠിക്കുന്ന അവളുടെ പ്രായക്കാരെ അടുത്തു പരിച യപ്പെട്ടു കഴിഞ്ഞപ്പോള്‍ എന്റെ വിഡ്ഢിത്തം മനസ്സിലാകുന്നു. അവിടെയുമില്ല ഇവിടെയുമില്ല എന്ന നിലയിലാണ് പല സി ബി എസ് ഇ കുട്ടികളും. സ്ഥിരമായ അധ്യാപകരില്ല. അവരുമായി ആത്മബന്ധമില്ല. അറിവിനേക്കാള്‍ മാര്‍ക്ക് മതി. പുസ്തകങ്ങളും വായനയുമല്ല ചര്‍ച്ചാവിഷയം. ബ്രാന്‍ഡുകളും ട്രെന്‍ഡു കളുമാണ്.
പൊതുവിദ്യാലയങ്ങളില്‍ ഒരു വലിയ പ്രശ്നമായി  അനുഭവപ്പെടുക അധ്യാ പകരും വിദ്യാര്‍ഥികളും തമ്മിലുള്ള സാമ്പത്തിക അന്തരമാണ്. പക്ഷേ പുതിയ പാഠ്യ പദ്ധതിയുടെ സവിശേഷത മൂലം  ആ അന്തരം കുറെയൊക്കെ മായ്ച്ചു കളയാന്‍ സാധിക്കു ന്നതായി അനുഭവപ്പെട്ടു. പുതിയ പാഠ്യരീതിയില്‍ അധ്യാപകര്‍ക്ക് കുട്ടി കളോട് ഇടപഴകാതെ വയ്യ. കുട്ടികളെക്കൊണ്ട് സംസാ രിപ്പിക്കുമ്പോള്‍ അവരോട് അടുപ്പം കൂടാതെ വയ്യ. ഒരു പാഠഭാഗം അവതരിപ്പിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ തിരയാതെ വയ്യ. മോഡല്‍ ക്ളാസ്സുകള്‍ക്കു സാക്ഷ്യം വഹിക്കുമ്പോള്‍ എനിക്കു തോന്നി - ഏതാണ്ട് സാഹിത്യ haritha8സൃഷ്ടി നടത്തുന്നത്ര സര്‍ഗശേഷി ആവശ്യമുണ്ട്, പുതിയ കാലത്തെ അധ്യാപകര്‍ക്ക്.
അവനവഞ്ചേരി ഗവ എച്ച് എസ് എസി ലെയും കോട്ടുക്കര പി പി എം സ്കൂളിലെയും മോഡല്‍ ക്ളാസ്സുകളാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്. അവനവഞ്ചേരിയിലെ അധ്യാപിക കണക്കാണ് പഠിപ്പിച്ചത്. കോട്ടുക്കരയിലാണെ ങ്കില്‍ വൈദ്യുതിയും കാന്തികതയും. ഗ്രൂപ്പ് ഡിസ്കഷനും എല്‍ സി ഡി പ്രൊജക്ടറും സ്വന്തമായ പരീക്ഷണങ്ങളും ഒക്കെയായി നടത്തിയ രണ്ടു ക്ളാസ്സുകളും പുതിയ പാഠ്യ പദ്ധതിയെക്കുറിച്ച് ഒരുപാടു പ്രതീക്ഷകള്‍ നല്‍കുന്നു.
ഹരിതവിദ്യാലയത്തില്‍ കണ്ട സ്കൂളു കളെല്ലാം ഒരുപോലെ മികച്ചതായിരുന്നു എന്ന് ഈ പറഞ്ഞതിന് അര്‍ഥമില്ല. പക്ഷേ ആദ്യമായാണ് ഇത്തരമൊരു റിയാലിറ്റി ഷോ എന്നതിനാല്‍ മികവിന്റെ മാതൃകകള്‍ പുറത്തു വരാനിരിക്കുന്നതേയുള്ളൂ. ഇക്കഴിഞ്ഞ ദിവസം എന്റെ സ്കൂളിലെ പ്രസന്ന ടീച്ചര്‍ വിളിച്ചത് ഒരു ഉദാഹരണം. ടീച്ചര്‍ ഒമ്പതാം ക്ളാസ്സിലെ ജ്യോഗ്രഫി പാഠപുസ്തകം മുഴുവന്‍ കവിതാശകലങ്ങളാക്കിയിരിക്കുന്നു. ചൊല്ലിപ്പഠിച്ചാല്‍ ഓരോ ചോദ്യത്തിന്റെ ഉത്തരം ഓരോ ഈരടിയിലുമുണ്ട്. ഹരിതവിദ്യാലയം ഷോ കണ്ടപ്പോഴാണ് ഇതു പ്രചരിപ്പിക്ക ണമെന്നു ടീച്ചര്‍ക്കു തോന്നിയത്. പുതിയ പരീക്ഷണങ്ങളുമായി കൂടുതല്‍ അധ്യാപകര്‍ മുന്നോട്ടു വരുന്നു എന്നു സൂചിപ്പിക്കുന്നു ഇത്. പെരിങ്ങത്തൂര്‍ സ്കൂളില്‍ ജ്യോഗ്രഹി അധ്യാപകന്‍ രൂപം നല്‍കിയ പഠന മാതൃക പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ഉദാഹരണം മാത്രം.
ഹരിതവിദ്യാലയത്തിന്റെ ജൂറി ചെയര്‍മാന്‍ ഡോ ആര്‍ വി ജി മേനോന്‍ പറയാറുള്ളതു പോലെ ഒരു സ്കൂളിന്റെ അംബാസഡര്‍മാര്‍ അവിടുത്തെ കുട്ടികളാണ്. കോട്ടക്കല്‍ രാജാസ് ഹൈസ്കൂളില്‍ ജിതിന്‍ദാസ് എന്ന ഒമ്പതാം ക്ളാസ്സുകാരന്‍ ഞങ്ങളെ അദ്ഭുതപ്പെടുത്തിയത് ഡിജിറ്റല്‍ പെയിന്റിങ്ങിലെ അവന്റെ മികവുകൊണ്ടാണ്. പ്രൊഫഷണല്‍ വൈദ ഗ്ധ്യമാണ് ആ കുട്ടി ഡിജിറ്റല്‍ പെയിന്റിങ്ങില്‍ സാധ്യമാക്കിയത്. ലൈബ്രറിയില്‍നിന്ന് ഏറ്റവും കൂടുതല്‍ പുസ്തകങ്ങളെടുത്ത വിദ്യാര്‍ഥിയും ജിതിന്‍ തന്നെ. പെരിങ്ങത്തൂര്‍ എന്‍ എ എം എച്ച് എസിലെ സൂരജും ഒരു പ്രതിഭാശാലിയാണ്. എസ് ബി സ്കൂളിലാണെങ്കില്‍ കംപ്യൂട്ടര്‍ വിദഗ്ധരുടെ നീണ്ട നിര തന്നെയുണ്ട്. സ്വന്തമായി സോഫ്റ്റ്വെയര്‍ പോലും വികസിപ്പിച്ചെടുത്തി ട്ടുണ്ട്, അവര്‍. കോട്ടണ്‍ഹില്‍ സ്കൂളിന്റെ കരുത്ത് അവരുടെ കുട്ടികള്‍ തന്നെയാണ്. പിന്നെ, അധ്യാപികമാരുടെ കൂട്ടായ്മയും. ആരു തലപ്പത്തു വന്നാലും കാര്യങ്ങള്‍ ഇതേവിധം മുന്നോട്ടു കൊണ്ടുപോകാന്‍ ആ അധ്യാപിക മാര്‍ക്കു കഴിയും. കളിക്കളം ഇല്ലാത്തതാണ് കോട്ടണ്‍ഹില്ലിന്റെ പ്രധാന പോരായ്മ.
കോട്ടുക്കര സ്കൂള്‍ പല രീതിയിലും ഞങ്ങളെ അമ്പരപ്പിച്ചു. ഒന്നാമത്, മിക്കവാറും ക്ളാസ്സുകളിലെ മിക്കവാറും കുട്ടികള്‍ക്ക് വടിവൊത്ത കയ്യക്ഷരം. എല്ലാ ക്ളാസ്സുകളിലും അറുപതും കേരളത്തിലെ സ്കൂളുകളില്‍ നടക്കുന്ന മികവുറ്റ haritha9പ്രവര്‍ത്തനങ്ങളെ പൊതു സമൂഹവുമായി പങ്കുവയ്ക്കുന്നതിനായി സംഘടിപ്പിച്ച റിയാലിറ്റിഷോ ഹരിതവിദ്യാലയം ഒരു നൂതന സംരംഭമായിരുന്നു. പശ്ചാത്തല വികസനം, ഐ ടി അധിഷ്ഠിത പഠനം, പൊതുസമൂഹത്തിന്റെ പങ്കാളിത്തം, പരിസ്ഥിതി ശുചിത്വ പ്രവര്‍ത്തനങ്ങള്‍, കലാ-കായിക-ശാസ്ത്ര മേഖലകളിലെ പരിപോഷണം, പ്രത്യേക പരിഗണന വേണ്ട കുട്ടികള്‍ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് ഈ റിയാലിറ്റിഷോയില്‍ വിലയിരുത്തിയത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ ഐ ടി @സ്കൂള്‍ പ്രൊജക്ട്, എസ് എസ് എ, എസ് ഐ ഇ ടി എന്നീ സ്ഥാപനങ്ങളും സി-ഡിറ്റും സംയുക്തമായാണ് ഷോ സംഘടിപ്പിച്ചത്.
127 വിദ്യാലയങ്ങളാണ് ഹരിതവിദ്യാലയം പരിപാടിയില്‍ ആദ്യ റൌണ്ടില്‍ പങ്കെടുക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ നിന്നും മികച്ച 13 സ്കൂളുകളില്‍ ജൂറി നേരിട്ട് സന്ദര്‍ശനം നടത്തിയാണ് അവസാന റൌണ്ടിലേക്കുള്ള 10 സ്കൂളുകളെ തിരഞ്ഞെടുത്തത്. ഗവ യു പി സ്കൂള്‍ കൂട്ടക്കനി കാസര്‍ഗോഡ്, എന്‍ എ എം എച്ച് എസ് എസ് പെരിങ്ങത്തൂര്‍ കണ്ണൂര്‍, പി പി എം എച്ച് എസ് എസ് കോട്ടുക്കര, മലപ്പുറം, ഗവണ്‍മെന്റ് രാജാസ് എച്ച് എസ് എസ് കോട്ടക്കല്‍ മലപ്പുറം, എ എല്‍ പി എസ് പെരിങ്ങോട്, പാലക്കാട്, ഗവ യു പി സ്കൂള്‍, കീച്ചേരി എറണാകുളം, എസ് ബി എച്ച് എസ് എസ് ചങ്ങനാശ്ശേരി, കോട്ടയം, എസ് ഡി വി ജി യു പി എസ് നീര്‍ക്കുന്നം, ആലപ്പുഴ, ഗവ ഹൈസ്കൂള്‍ അവനവഞ്ചേരി തിരുവനന്തപുരം, ഗവ ഗേള്‍സ് എച്ച് എസ് എസ് കോട്ടണ്‍ഹില്‍ തിരുവനന്തപുരം എന്നീ സ്കൂളുകളാണ് അവസാന റൌണ്ടിലേക്ക് യോഗ്യത നേടിയത്.
ഫെബ്രുവരി 28 ന് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടന്ന മെഗാഫൈനല്‍ മത്സരത്തില്‍ ഗവ യു പി എസ് കൂട്ടക്കനി ഒന്നാം സ്ഥാനം നേടി. ഗവ രാജാസ് എച്ച് എസ് എസ് കോട്ടക്കല്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. മൂന്നാം സ്ഥാനം രണ്ട് സ്കൂളുകള്‍ പങ്കിട്ടു - എസ് ബി എച്ച് എസ് എസ് ചങ്ങനാശ്ശേരിയും ഗവ ഗേള്‍സ് എച്ച് എസ് എസ് കോട്ടണ്‍ഹിലും. ഒന്നാം സമ്മാനം 15 ലക്ഷം രൂപ എസ് ബി ടിയാണ് സ്പോണ്‍സര്‍ ചെയ്തത്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. അവസാന റൌണ്ടിലെ മറ്റ് 7 സ്കൂളുകള്‍ക്ക് 2 ലക്ഷം രൂപ വീതം ലഭിച്ചു. ഡോ ആര്‍ വി ജി മേനോന്‍, ശ്രീമതി പീയൂഷ് ആന്റണി, ശ്രീ അക്ബര്‍ കക്കട്ടില്‍, ശ്രീമതി കെ ആര്‍ മീര എന്നിവരായിരുന്നു മുഖ്യ വിധികര്‍ത്താക്കള്‍.എഴുപതും കുട്ടികള്‍ വീതമുണ്ട്. എന്നിട്ടും അവിശ്വസനീയമായ ഒരു തരം അച്ചടക്കം. ഫസ്നയെന്ന മിടുമിടുക്കിയുടെ നോട്ട് ബുക്കുകളില്‍നിന്ന് ഒരെണ്ണം എനിക്ക് തട്ടിക്കൊണ്ടു പോരാന്‍ തോന്നി. അത് ഫ്രെയിം ചെയ്തു വച്ചാലും തരക്കേടില്ലേ, അത്രയേറെ സുന്ദരം, സമഗ്രം. പക്ഷേ കോട്ടുക്കര ചില കാര്യങ്ങളില്‍ നിരാശപ്പെടുത്തുകയും ചെയ്തു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ക്ളാസ്സുകള്‍, പോകാനും വരാനും വെവ്വേറെ വഴികള്‍. കൂട്ടക്കനി മാത്രമാണ് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ക്ളാസ്സുകളില്‍ ഇടകലര്‍ത്തിയിരുത്തുന്നതായി കണ്ടത്. അതിന്റെ മെച്ചം ആ കുട്ടികളില്‍ കാണാനുമുണ്ടായിരുന്നു.
നീര്‍ക്കുന്നം സ്കൂളിലെ ഫര്‍ഹാനയും സൈര ബാനുവും ശബരീനാഥും അനന്ത പത്മനാഭനും ഒക്കെ മനസ്സില്‍ നിന്നു മായാതെ നില്‍ക്കുന്നു. ശബരീനാഥും അനന്തപത്മനാഭനും സഹോദരന്‍മാരാണ്. ഒടുവില്‍ വായിച്ച പുസ്തകമേതെന്നു ചോദിച്ചപ്പോള്‍ ഒരു കുട്ടി കുട്ടികളുടെ ഡാര്‍വിന്‍ എന്നു പറഞ്ഞു. കൂടുതല്‍ ചോദിച്ചപ്പോള്‍ അനന്തപത്മനാഭന്‍ ഇടപെട്ടു. ഡാര്‍വിനെക്കുറിച്ച് ആ പുസ്തക ത്തില്‍ അവന്‍ വായിച്ചതു മുഴുവന്‍ എത്ര അടുക്കോടെയും ചിട്ടയോടെയുമാണ് പറഞ്ഞു തന്നത്!
haritha10പെരിങ്ങോട് എ എല്‍ പി എസ് വിട്ടുപോരാന്‍ തുടങ്ങുമ്പോള്‍ തട്ടമിട്ട ഒരു കൊച്ചു സുന്ദരി ഓടി വന്നു. നോട്ടുബുക്കില്‍നിന്നു കീറിയ ഒരു കടലാസ് ചുരുട്ടിത്തന്നു. ഞാന്‍ അതു തുറന്നു നോക്കി. ഒരു കത്ത്.
“കെ ആര്‍ മീര മേഡത്തിനെ എനിക്ക് വളരെ വളരെ ഇഷ്ടപ്പെട്ടു. മാത്രമല്ല പീയൂഷ് ആന്റണി മേഡത്തെയും എനിക്ക് ഇഷ്ടപ്പെട്ടു. അയ്യോ, രണ്ടു സാറ്മാരെ വിട്ടല്ലോ? അക്ബര്‍ കക്കട്ടില്‍ സാറിനേയും ആര്‍ വി ജി മേനോന്‍ സാറിനെയും എനിക്ക് ഇഷ്ടപ്പെട്ടു. കേട്ടോ? നിങ്ങള്‍ക്കു വേണ്ടി എന്റെ ഒരു ചിത്രം. എന്റെ ചിത്രം എങ്ങനെയുണ്ട്?
ഇനിയും കാണും എന്നും പ്രതീക്ഷിക്കുന്നു.”
അതിന്റെ മറുപുറത്ത് ക്രയോണ്‍സ് വച്ചു നിറമടിച്ച് വലിയ അക്ഷരങ്ങളില്‍ എഴുതിയി രുന്നു:
എന്റെ സ്കൂളിലേക്കു വന്നതിന് ഒരായിരം നന്ദി.
എന്ന്
റംസീല, നാലു ബി,
പെരിങ്ങോട്,
ആര് ആര്‍ക്കാണു നന്ദി പറയേണ്ടത്, എന്റെ കുഞ്ഞേ!

കെ ആര്‍ മീര