KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം കവിത മാണിക്യച്ചെമ്പഴുക്ക
മാണിക്യച്ചെമ്പഴുക്ക

പാട്ടുപാടിക്കളിക്കാം

കളിക്കാരെല്ലാം വട്ടത്തില്‍ നില്‍ക്കുന്നു. കൈകള്‍ പുറകിലോട്ട് കോര്‍ത്ത് പിടിച്ചിരിക്കും. ഒരാള്‍ ഒരു ചെമ്പഴുക്ക (പഴുത്ത പാക്ക്) ഓരോരുത്തരുടെയും കയ്യില്‍ മാറി മാറി വെച്ചുകൊണ്ട് പാടി ചുറ്റി നടക്കുന്നു. പാട്ടിങ്ങനെയാണ്.


paatu1paatu2അക്കയ്യിലിക്കയ്യിലേ
മാണിക്യച്ചെമ്പഴുക്കാ
തൊട്ടതറിയാതെം
മാണിക്യച്ചെമ്പഴുക്കാ
ഓടുന്നുണ്ടോടുന്നുണ്ടേ
മാണിക്യച്ചെമ്പഴുക്കാ
എന്റെ വലംകയ്യിലോ
മാണിക്യച്ചെമ്പഴുക്കാ
ഒന്നു വലത്തു വെച്ചേ
മാണിക്യച്ചെമ്പഴുക്കാ
ആരുടെ കയ്യിലോ
മാണിക്യച്ചെമ്പഴുക്കാ

ചിലപ്പോള്‍ ചെമ്പഴുക്ക ഒരാളുടെ കയ്യില്‍ അല്പനേരമിരിക്കും. ആ കുട്ടി “എന്റെ കയ്യില്‍ എന്റെ കയ്യില്‍ മാണിക്യച്ചെമ്പഴുക്കാ” എന്നു പറഞ്ഞ് കളിയുടെ നേതൃത്വം ഏറ്റെടുക്കും.


സുജ സൂസന്‍ ജോര്‍ജ്
വര: ടി ആര്‍ രാജേഷ്