KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

അമ്മുവിന്റെ പൂന്തോട്ടം

ilam4
ilam1അമ്മുവിന്റെ പൂന്തോട്ടത്തില്‍ ഒരു പൂമ്പാറ്റ വന്നിരുന്നു. അമ്മു ചിരിച്ചു. അമ്മയോടു പറഞ്ഞു: “അമ്മേ ആ പൂമ്പാറ്റയെക്കണ്ടോ? നമുക്ക് ആ പൂമ്പാറ്റയെ നോക്കിയിരിക്കാം. ആടുന്ന പൂമ്പാറ്റ. തേന്‍ കുടിക്കുന്ന പൂമ്പാറ്റ, കൊച്ചു ചിറകു മായി പറക്കുന്നതു കണ്ടോ? പൊടിക്കാലുകളുമായി ഇരുന്നു തേന്‍ കുടിക്കുന്നത് കണ്ടോ? ആടുന്ന ഇല യിലും പൂവിലും നല്ല മധുരമുള്ള പാട്ടും പാടി ഇരിക്കുന്നു പൂമ്പാറ്റ.
പാവമാണ് പൂമ്പാറ്റ. തൊടരുതേ, ശല്യം ചെയ്യരുതേ. പറക്കുന്നതുകണ്ടോ? ആയിരം പൂമ്പാറ്റ തേന്‍ കുടിക്കുന്നതു കാണാന്‍ ഇനി ഒരു ചെടിയും കൂടി വാങ്ങൂ അമ്മേ. ഒരു മയില്‍പ്പീലി തൊട്ടാല്‍ ആ പൂമ്പാറ്റയുടെ ചിറക് ആടിക്കളിക്കും.”
“പൂമ്പാറ്റയെ പൊള്ളിക്കരുതേ സൂര്യാ. അടുത്തിരുന്നു വെളിച്ചം കൊടുക്കൂ ചന്ദ്രാ. എന്റെ കൊടുങ്കാറ്റേ, പൂമഴേ, നനയ്ക്കരുതേ ആ പാവത്തിനെ. എന്റെ പൂന്തോട്ടത്തില്‍ വന്നിരുന്ന പൂമ്പാറ്റയെ കണ്ടോ നിങ്ങള്‍? നിങ്ങളുടെ വീട്ടിലും അങ്ങനെ പല പല തരം പൂമ്പാറ്റകള്‍ പൊടിച്ചിറകുമായി പാറിക്കളിക്കട്ടെ. എന്റെ പൂമ്പാറ്റയെ ആരും തൊടരുതേ. ശല്യം ചെയ്യരുതേ.” അമ്മു ആരോടോ പറഞ്ഞു.

ബി നിരഞ്ജന്‍, ക്ളാസ്: 1 ബി,

അല്‍ഫാറൂഖ് റസിഡന്‍ഷ്യല്‍ സ്കൂള്‍,

ഫാറൂഖ് കോളേജ്, കോഴിക്കോട്