KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

എങ്ങുപോയി മുത്തശ്ശി?


ilam1എങ്ങുപോയി ഇന്നെന്റെilam5
മുത്തശ്ശി, എന്നോടു പറയാതെ
എന്നുമന്തിക്കു നാമം ചൊല്ലിത്തരും
മുത്തശ്ശി ഇന്നെങ്ങുപോയി?
എന്നോടു പറയാതെ ഇന്നെങ്ങുപോയ്
“മുത്തശ്ശിയെങ്ങു പോയി” എന്നെന്‍
കുഞ്ഞനുജന്റെ ചോദ്യത്തിന് മുന്നില്‍
പതറിയ മനസ്സുമായി നില്ക്കുന്നു എന്നമ്മ
ഞാനോര്‍ക്കുന്നു കാലത്തെന്‍ മുത്തശ്ശിയെ
കുറേപ്പേര്‍ചേര്‍ന്ന്താഴത്തെടുത്ത് കിടത്തിടുന്നു
പെട്ടെന്നൊരു ശബ്ദം കേട്ടു ഞാന്‍
മുറ്റത്തു ചെന്നപ്പോള്‍ കണ്ടൊരാദൃശ്യം
ആരൊക്കെയോ ചേര്‍ന്ന് മുറ്റത്ത്
നിന്നൊരെന്‍ പഞ്ചാരമാവ് മുറിച്ചിടുന്നു
പച്ചച്ചേലയുമുടുത്ത്, മാമ്പഴം കമ്മലുമാക്കി
നിന്നൊരെന്‍ പഞ്ചാരമുത്തശ്ശി മാവ്
പക്ഷികള്‍ തന്‍ സംഗീതക്കച്ചേരി
അരങ്ങേറുന്നൊരെന്‍ മുത്തശ്ശിമാവ്
എനിക്കതില്‍ സങ്കടമുണ്ടെന്നിരിക്കിലും
എന്നുടെ മുത്തശ്ശി ഇന്നെങ്ങുപോയി?
എനിക്കിപ്പോള്‍ നഷ്ടമായിരിക്കുന്നു
രണ്ടു സ്നേഹ വാത്സല്യ മുത്തശ്ശിമാരെ
ഇതെന്തേ ഇക്കാലത്ത് മുത്തശ്ശിമാര്‍
നഷ്ടമായിക്കൊണ്ടിരിക്കുന്നു
മുത്തശ്ശിമാരില്ലാത്തൊരാ ലോകം
സന്തോഷമില്ലാത്തൊരു ലോകമാണേ

ദേവിക രാജ,
ക്ളാസ്: 8,
ഗവ എച്ച് എസ് എസ് വയല



വൃത്തവും നിയമവുമൊന്നും പാലിച്ചിട്ടില്ലെങ്കിലും മനസ്സില്‍ തൊടുന്ന കവിതയാണിത്. തിരുത്താതെ തന്നെ പ്രസിദ്ധീകരിക്കുന്നു.
സുഗതകുമാരി