KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

ആകാശത്തിലും ഭുമിയിലും പാതാളത്തിലും


വേണ്ടത്ര bookreviewഗൌരവത്തോടെയല്ലാതെ എഴുതപ്പെടുന്നതുകൊണ്ടും കുട്ടികളുടെ ഉള്ളറിയാത്ത പ്രതിപാദനംകൊണ്ടും ബാലസാഹിത്യശാഖയില്‍ ആവര്‍ത്തനവിരസത നിറഞ്ഞുനില്‍ക്കുന്നതായി പരാതിപ്പെടുന്നവരാണ് രക്ഷിതാക്കളും അധ്യാപകരും. മോശം പുസ്തകം കൈകളിലെത്തുന്ന ഒരു കുട്ടി വായനയെ വെറുക്കാനാണിട. മാറിവന്ന കാലത്തെ പുതിയ പ്രശ്നങ്ങളെ ഊഷ്മളമായി ആവിഷ്കരിക്കുന്ന കഥകളാണ് വേണ്ടത്. അക്കൂട്ടത്തിലേക്ക് അഭിമാനപൂര്‍വം ചേര്‍ത്തുവയ്ക്കാവുന്ന മൂന്ന് കൃതികളാണ് കെ.ആര്‍.മീരയുടെ മഴമന്ദഹാസങ്ങള്‍, പി.പി.രാമചന്ദ്രന്റെ പാതാളം, എന്‍.പി.ഹാഫിസ് മുഹമ്മദിന്റെ ആകാശത്ത് ഒരു അത്ഭുതയാത്ര എന്നീ പുസ്തകങ്ങള്‍. മലയാളത്തിന്റെ പ്രിയകഥാകാരി കെ.ആര്‍. മീരയുടെ മഴമന്ദഹാസങ്ങള്‍ ഏഴാംക്ളാസ്സില്‍ പഠിക്കുന്ന നാല് കുട്ടികളുടെ ആത്മബന്ധത്തെ കാണിച്ചുതരുന്നു. അപാരമായ സ്നേഹ ബന്ധത്തിനും സഹവര്‍ത്തിത്വത്തിനും മാതൃകയായ ആ നാല്‍വര്‍സംഘം ഫന്റാസ്റിക് ഫോര്‍ എന്നാണ് സ്വയം വിശേഷിപ്പിക്കുന്നതും അറിയപ്പെടു ന്നതും. അവരില്‍ ഒരാളായ നിഷാന്റെ അച്ഛനും അമ്മയും ചേച്ചിമാരും ആത്മ ഹത്യചെയ്യുന്നു. ഒപ്പം വിഷം കഴിക്കേണ്ടിവന്ന നിഷാന്‍ രക്ഷപ്പെടുന്നു. കുടുംബവും സാമ്പത്തികസുരക്ഷയും നഷ്ടപ്പെട്ട ഇരുണ്ട ഭാവിയാണ് ആ അനാഥബാലനെ കാത്തിരി ക്കുന്നത്. അനിശ്ചിതാവസ്ഥയുടെ ആശുപത്രിക്കിട ക്കയില്‍ അവന് തുണയായെത്തുകയാണ് അപ്പുവും ഫിറോസും മൈക്കലയും. book2
കെ.ആര്‍.മീരയുടെ കഥ കേരളം നേരിടുന്ന വലിയൊരു വൈകാരികപ്രശ്നത്തിന് നല്‍കപ്പെടുന്ന ഏറ്റവും ഉചിതമായ ഉത്തരമാണ്. മനുഷ്യത്വം എന്താണെന്ന് മഴമന്ദഹാസങ്ങള്‍ എന്ന മനോഹരമായ കഥ വിളംബരപ്പെടുത്തുന്നു.
പി.പി.രാമചന്ദ്രന്റെ പാതാളം ഒരു ഓണക്കഥയാണ്. ഏഴുനിലകളുള്ള ഫ്ളാറ്റില്‍ ജീവിക്കുന്ന അച്ചുവാണ് കഥാനായകന്‍. കടുത്ത ഏകാന്തതയില്‍ അച്ചുവിന് കൂട്ട് കമ്പ്യൂട്ടറും മുത്തശ്ശിയുമാണ്. ഒരോണക്കാലത്ത് മത്സരത്തിനുവേണ്ടി അവന്‍ കമ്പ്യൂട്ടറില്‍ പൂക്കള മൊരുക്കുന്നു. അന്ധയായ മുത്തശ്ശിക്ക് ആ പൂക്കളം കാണാന്‍ കഴിഞ്ഞെങ്കില്ലെന്ന് അവന്‍ ആശിക്കുന്നു. മുത്തശ്ശിയുടെ മടിയില്‍ക്കിടന്ന് അവന്‍ ഓണപ്പുരാവൃത്തങ്ങള്‍ കേള്‍ക്കുന്നു. മുത്തശ്ശി നേരില്‍ കണ്ടിട്ടുണ്ടെന്ന് അവകാശപ്പെടുന്ന മാവേലിയെ കാണാന്‍ പാതാളത്തിലേക്ക് പോകുവാനും അച്ചു തയ്യാറാണ്. അതിനുവേണ്ടി ആരുമറിയാതെ അപ്പാര്‍ട്ടുമെന്റിന്റെ അണ്ടര്‍ ഗ്രൌണ്ട് ഫ്ളോറില്‍ ഒളിച്ചെത്തുന്ന അച്ചു ഓടയില്‍ തെന്നിവീണ് ഒടുവിലെത്തുന്നതോ പാതാളലോകത്ത്!
തെരുവുകുട്ടികള്‍ അച്ചുവിനെ രക്ഷിച്ച് മാവേലിമൂപ്പന്റെ അടുത്തേക്ക് കൊണ്ടുപോകുന്നു. ദേഹമാസകലം വ്രണങ്ങളുമായി കട്ടിലില്‍ കിടക്കുന്ന ഒരു വൃദ്ധയെ ശുശ്രൂഷിക്കുകയായിരുന്നു അദ്ദേഹം. പുറത്ത്, അച്ചുവിനെ തേടി പരക്കംപായുകയാണ് പോലീസും ഫ്ളാറ്റിലെ 28 കുടുംബങ്ങളും. ഒടുവില്‍, ഒന്നും സംഭവിക്കാത്തതുപോലെ അച്ചു വാതിലിന്റെ കോളിങ്ങ് ബെല്‍ അമര്‍ത്തി വീട്ടിലെത്തി. അതിനിടയില്‍ വലിയ തിരിച്ചറിവുകള്‍ അച്ചുവിനും വീട്ടുകാര്‍ക്കും ഉണ്ടാവുന്നുണ്ട്. അക്കൊല്ലത്തെ ഓണം ആഘോഷിക്കുവാന്‍ അച്ചുവും കുടുംബവും അവരുടെ പഴയ തറവാട്ടുമുറ്റത്തേക്ക് പോകാന്‍ തീരുമാനിക്കുന്നു. നാഗരികപരിഷ്കൃതിയുടെ ആസുരവേഗങ്ങളില്‍ മനുഷ്യര്‍ പരസ്പരം പങ്കുവെയ്ക്കാന്‍ കഴിയാതെ ഒറ്റപ്പെടുമ്പോള്‍, വേവും നോവും വിസ്മരിക്കാന്‍ ഇടയ്ക്കെങ്കിലും ഗ്രാമഭൂമിയുടെ സാന്ത്വനങ്ങളിലേക്കും പ്രകൃതിയുടെ സന്തോഷത്തിലേക്കും തിരിച്ചുചെല്ലണം. ഈയൊരു പൊരുളിലേക്ക് നമ്മെ വീണ്ടും ഉണര്‍ത്തുകയാണ് കവി കൂടിയായ പി പി രാമചന്ദ്രന്‍.
book1എന്‍ പി ഹാഫിസ് മുഹമ്മദിന്റെ ആകാശത്ത് ഒരു അത്ഭുതയാത്ര ഒരു സ്വപ്നംപോലെ സുന്ദരമായ കഥയാണ്. അയിഷയും സയുവും ചേര്‍ന്ന് വീട്ടില്‍നിന്നും സൈക്കിളില്‍ പുറപ്പെട്ട് ഒരു മലമുകളില്‍ എത്തുന്നു. കൊടുമുടി യില്‍നിന്ന് കീഴ്ക്കാംതൂക്കായ താഴ്വരയിലേക്ക് സൈക്കിള്‍ പായിക്കു കയാണ് അവര്‍. വായുവിലേക്ക് ഊളിയിട്ടിറങ്ങുന്ന സൈക്കിളുകള്‍ ആഞ്ഞുചവിട്ടി മുകളിലേക്കും വശങ്ങളിലേക്കും താഴേക്കും അവര്‍ യാത്രചെയ്യുന്നു. കൌതുകകരമായ പ്രപഞ്ച ദൃശ്യങ്ങള്‍ ആവോളം ആസ്വദിച്ചുകൊണ്ടുള്ള അവരുടെ സാഹസിക സഞ്ചാരം ആരെയും കൊതിപ്പിക്കും.
ഒടുവില്‍ സ്വപ്നത്തില്‍നിന്ന് ഉണരുന്നതുപോലെ അവരുടെ സൈക്കിള്‍ചക്രങ്ങള്‍ മണ്ണിലേക്ക് തിരിച്ചെത്തുന്നു. ‘നമുക്കാകാശോം വേണം, ഭൂമീം വേണം’ എന്ന അവരുടെ ആഹ്ളാദത്തിമര്‍പ്പിലാണ് കഥയുടെ പര്യവസാനം. നോവലിസ്റും കഥാകാരനും ചിത്രകാരനുമായ ഹാഫിസ് മുഹമ്മദ് ഈ കൃതിയിലൂടെ കുട്ടികളെ ആകാശയാത്രയുടെ അനന്തവൈവിദ്ധ്യങ്ങളിലേക്കും അപരിചിതമായ ആനന്ദ ങ്ങളിലേക്കും ക്ഷണിക്കുന്നു.
ഒരു കാലത്ത് ആശയസമ്പന്നവും അനുഭവസമൃദ്ധ വുമായ ബാലസാഹിത്യകൃതികള്‍ മലയാളിക്ക് ലഭിച്ചിരുന്നു. മുഖ്യ ധാരയില്‍ നിലയുറപ്പിച്ചിരുന്ന ഒന്നാംനിര എഴുത്തുകാര്‍ തന്നെയാണ് അന്ന് ബാലസാഹിത്യം രചിച്ചിരുന്നത്. പില്‍ക്കാലത്ത് ആ ധാരയ്ക്ക് അര്‍ത്ഥവര്‍ത്തായ പിന്‍തുടര്‍ച്ച ഉണ്ടായില്ല. നിരാശാജനകമായ ഈ അവസ്ഥയെ മാറ്റുന്നതിന് ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ടിന്റെ നിലവാരമുറ്റ പുസ്തക ങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നഭിമാനിക്കാം.
ഒളിച്ചെത്തുന്ന അച്ചു ഓടയില്‍ തെന്നിവീണ് ഒടുവിലെത്തുന്നതോ പാതാളലോകത്ത്!
തെരുവുകുട്ടികള്‍ അച്ചുവിനെ രക്ഷിച്ച് മാവേലിമൂപ്പന്റെ അടുത്തേക്ക് കൊണ്ടുപോകുന്നു. ദേഹമാസകലം വ്രണങ്ങളുമായി കട്ടിലില്‍ കിടക്കുന്ന ഒരു വൃദ്ധയെ ശുശ്രൂഷിക്കുകയായിരുന്നു അദ്ദേഹം. പുറത്ത്, അച്ചുവിനെ തേടി പരക്കംപായുകയാണ് പോലീസും ഫ്ളാറ്റിലെ 28 കുടുംബങ്ങളും. ഒടുവില്‍, ഒന്നും സംഭവിക്കാത്തതുപോലെ അച്ചു വാതിലിന്റെ കോളിങ്ങ് ബെല്‍ അമര്‍ത്തി വീട്ടിലെത്തി. അതിനിടയില്‍ വലിയ തിരിച്ചറിവുകള്‍ അച്ചുവിനും വീട്ടുകാര്‍ക്കും ഉണ്ടാവുന്നുണ്ട്. അക്കൊല്ലത്തെ ഓണം ആഘോഷിക്കുവാന്‍ അച്ചുവും കുടുംബവും അവരുടെ പഴയ തറവാട്ടുമുറ്റത്തേക്ക് പോകാന്‍ തീരുമാനിക്കുന്നു. നാഗരികപരിഷ്കൃതിയുടെ ആസുരവേഗങ്ങളില്‍ മനുഷ്യര്‍ പരസ്പരം പങ്കുവെയ്ക്കാന്‍ കഴിയാതെ ഒറ്റപ്പെടുമ്പോള്‍, വേവും നോവും വിസ്മരിക്കാന്‍ ഇടയ്ക്കെങ്കിലും ഗ്രാമഭൂമിയുടെ സാന്ത്വനങ്ങളിലേക്കും പ്രകൃതിയുടെ സന്തോഷത്തിലേക്കും തിരിച്ചുചെല്ലണം. ഈയൊരു പൊരുളിലേക്ക് നമ്മെ വീണ്ടും ഉണര്‍ത്തുകയാണ് കവി കൂടിയായ പി പി രാമചന്ദ്രന്‍.book3
എന്‍ പി ഹാഫിസ് മുഹമ്മദിന്റെ ആകാശത്ത് ഒരു അത്ഭുതയാത്ര ഒരു സ്വപ്നംപോലെ സുന്ദരമായ കഥയാണ്. അയിഷയും സയുവും ചേര്‍ന്ന് വീട്ടില്‍നിന്നും സൈക്കിളില്‍ പുറപ്പെട്ട് ഒരു മലമുകളില്‍ എത്തുന്നു. കൊടുമുടി യില്‍നിന്ന് കീഴ്ക്കാംതൂക്കായ താഴ്വരയിലേക്ക് സൈക്കിള്‍ പായിക്കു കയാണ് അവര്‍. വായുവിലേക്ക് ഊളിയിട്ടിറങ്ങുന്ന സൈക്കിളുകള്‍ ആഞ്ഞുചവിട്ടി മുകളിലേക്കും വശങ്ങളിലേക്കും താഴേക്കും അവര്‍ യാത്രചെയ്യുന്നു. കൌതുകകരമായ പ്രപഞ്ച ദൃശ്യങ്ങള്‍ ആവോളം ആസ്വദിച്ചുകൊണ്ടുള്ള അവരുടെ സാഹസിക സഞ്ചാരം ആരെയും കൊതിപ്പിക്കും.
ഒടുവില്‍ സ്വപ്നത്തില്‍നിന്ന് ഉണരുന്നതുപോലെ അവരുടെ സൈക്കിള്‍ചക്രങ്ങള്‍ മണ്ണിലേക്ക് തിരിച്ചെത്തുന്നു. ‘നമുക്കാകാശോം വേണം, ഭൂമീം വേണം’ എന്ന അവരുടെ ആഹ്ളാദത്തിമര്‍പ്പിലാണ് കഥയുടെ പര്യവസാനം. നോവലിസ്റും കഥാകാരനും ചിത്രകാരനുമായ ഹാഫിസ് മുഹമ്മദ് ഈ കൃതിയിലൂടെ കുട്ടികളെ ആകാശയാത്രയുടെ അനന്തവൈവിദ്ധ്യങ്ങളിലേക്കും അപരിചിതമായ ആനന്ദ ങ്ങളിലേക്കും ക്ഷണിക്കുന്നു.
ഒരു കാലത്ത് ആശയസമ്പന്നവും അനുഭവസമൃദ്ധ വുമായ ബാലസാഹിത്യകൃതികള്‍ മലയാളിക്ക് ലഭിച്ചിരുന്നു. മുഖ്യ ധാരയില്‍ നിലയുറപ്പിച്ചിരുന്ന ഒന്നാംനിര എഴുത്തുകാര്‍ തന്നെയാണ് അന്ന് ബാലസാഹിത്യം രചിച്ചിരുന്നത്. പില്‍ക്കാലത്ത് ആ ധാരയ്ക്ക് അര്‍ത്ഥവര്‍ത്തായ പിന്‍തുടര്‍ച്ച ഉണ്ടായില്ല. നിരാശാജനകമായ ഈ അവസ്ഥയെ മാറ്റുന്നതിന് ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ടിന്റെ നിലവാരമുറ്റ പുസ്തക ങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നഭിമാനിക്കാം.

പി സലിംരാജ്