KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം നാടോടികഥ പ്രിയപ്പെട്ട ഹാന്‍സിന്റെ ഓര്‍മയ്ക്ക്
പ്രിയപ്പെട്ട ഹാന്‍സിന്റെ ഓര്‍മയ്ക്ക്

nadodikatha

(ഡെന്മാര്‍ക്കിലെ ഒരു നാടോടിക്കഥ)
ഡെന്‍മാര്‍ക്കില്‍ ഒരിടത്ത് ഹാന്‍സ് എന്നു പേരുള്ള ഒരു ബാലനുണ്ടായിരുന്നു.  അവന്‍ നന്നേ കുഞ്ഞായിരിക്കുമ്പോള്‍ത്തന്നെ അച്ഛനമ്മമാര്‍ മരിച്ചുപോയി.  പിന്നീടുള്ള കാലം മുത്തശ്ശിയമ്മയാണ്, അവനെ പോറ്റി വളര്‍ത്തിയത്.
മുത്തശ്ശി അവനെ വളരെ നന്നായി വളര്‍ത്തി.  എഴുത്തും വായനയും പഠിപ്പിച്ചു.  നല്ല ശീലങ്ങള്‍ പരിശീലിപ്പിച്ചു.  സ്നേഹവതിയായ ആ മുത്തശ്ശി ഉള്ളതുകൊണ്ട് അച്ഛനും അമ്മയുമില്ലാത്ത ദു:ഖം അവനറിഞ്ഞതേയില്ല.
ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞു. മുത്തശ്ശിക്കു പ്രായമായി.  താനിനി അധികകാലമൊന്നും ജീവിച്ചിരിക്കയില്ല,  തന്റെ മരണകാലം അടുത്തു വരുന്നു എന്നൊക്കെ അമ്മൂമ്മയ്ക്കൊരു തോന്നല്‍.  ഒരു ദിവസം അവനെ അടുത്തു വിളിച്ചിരുത്തിയിട്ട് അവര്‍ പറഞ്ഞു:hans1
“മോനേ, എനിക്കു വയസ്സ് ഏറെയായി.  എപ്പോള്‍ വേണമെങ്കിലും മരണം സംഭവിക്കാം.  നീയൊരു നല്ല കുഞ്ഞാണ്.  എനിക്കുള്ളതെല്ലാം നിനക്കു തരികയാണു ഞാന്‍.  അലമാരിയുടെ അകത്തെ അറയില്‍ കാപ്പിക്കുരു പൊടിക്കുന്ന ഒരു ചെറിയ യന്ത്രമുണ്ട്.
അതൊരു സാധാരണ യന്ത്രമല്ല, അതിനു മാന്ത്രികശക്തിയുണ്ട്.  നീയതു കൈയിലെടുത്ത് എന്താഗ്രഹം പറഞ്ഞാലും ഉടനടി സാധിച്ചു കിട്ടും.  ഉദാഹരണത്തിന് ‘എന്റെ കൊച്ചു യന്ത്രമേ എനിക്കൊരു ആപ്പിള്‍ റ്റാര്‍ട്ടു തരൂ!’ എന്നു പറഞ്ഞാല്‍ ആ നിമിഷം അതു നിന്റെ മുന്നില്‍ പ്രത്യക്ഷപ്പെടും.  ‘മതിയെന്‍ യന്ത്രമേ, മതി!’ എന്നു പറയുന്ന മാത്രയില്‍ അതിന്റെ പ്രവൃത്തി നിലയ്ക്കും.
നിന്നെ ഈ ലോകത്തില്‍ തനിച്ചാക്കിയിട്ടു പോകാന്‍ എനിക്കു വിഷമമുണ്ട്.  പക്ഷേ എന്തു ചെയ്യാം,  ഈശ്വരന്‍ വിളിക്കുമ്പോള്‍ തിരിച്ചു പോയല്ലേ പറ്റൂ.  എന്തായാലും ഈ യന്ത്രം കൈവശം ഉള്ള കാലത്തോളം എന്റെ കുഞ്ഞിന് ഒന്നിനും ഒരു കുറവുമുണ്ടാവില്ല.”
ഹാന്‍സ്, അമ്മൂമ്മയുടെ കൈപിടിച്ച് തന്നോടു കാട്ടിയ കാരുണ്യത്തിനു നന്ദി പറഞ്ഞു.  ഏതാനും നാളുകള്‍ കഴിഞ്ഞ് അമ്മൂമ്മ മരിച്ചു.  ആ പാവം കുട്ടി തനിച്ചായി.  ഉറ്റവരോ ഉടയവരോ ആയി അവന് മറ്റാരുമില്ല.  ഒറ്റയ്ക്ക് ഒരു ബാലന്‍ തനിച്ച് എത്രകാലം വീട്ടില്‍ കഴിയും!
പുറത്തെ ലോകം, ആളുകള്‍, ദേശങ്ങള്‍ ഇവയൊക്കെ എങ്ങനെയുണ്ടെന്നറിയാന്‍ അവന്
അതിയായ മോഹം തോന്നി.  വീടു പൂട്ടിയിട്ട് തന്റെ ചെറുയന്ത്രവും ഭാണ്ഡത്തിലിട്ട് അവന്‍ ലോകയാത്രയ്ക്കിറങ്ങിത്തിരിച്ചു.
കുറേ നേരം ചെന്നപ്പോള്‍ ഹാന്‍സിനു വല്ലാതെ വിശന്നു.  “എന്റെ കൊച്ചുയന്ത്രമേ, എനിക്കു വല്ലാതെ വിശക്കുന്നു.  കുറച്ചു റൊട്ടിയും വെണ്ണയും തരൂ!” അവന്‍ പറഞ്ഞു.
അതാ മുന്നിലെത്തുന്നു വെണ്ണയും റൊട്ടിയും! വേണ്ടത്ര കഴിച്ചു വയറു നിറഞ്ഞപ്പോള്‍ “മതിയെന്‍ യന്ത്രമേ, മതി” എന്നു പറഞ്ഞതും അതിന്റെ കറക്കം നിലച്ചു.
പിറ്റേന്ന് അവന്‍ തുറമുഖത്തെത്തിച്ചേര്‍ന്നു.  വിശാലമായ ആ കടല്‍ത്തീരത്ത് ചെറുതും വലുതുമായ നിരവധി കപ്പലുകള്‍ നങ്കൂരമിട്ടിരുന്നു.  ഹാന്‍സ് പ്രതീക്ഷാ നിര്‍ഭരമായ കണ്ണുകളോടെ അവയൊക്കെ നോക്കിക്കണ്ടു.
ഏതെങ്കിലും ഒരു കപ്പലില്‍ കയറിപ്പറ്റിയാല്‍ തനിക്ക് ഇതുവരെ കണ്ടിട്ടില്ലാത്ത ദേശങ്ങളൊക്കെ കാണാമെന്ന് അവന്‍ മോഹിച്ചു.  അവിടെക്കണ്ട കപ്പലുകളിലൊന്നില്‍ കടന്നു ചെന്ന ബാലന്‍ അതിന്റെ കപ്പിത്താനെ ചെന്നു കണ്ടു.  താന്‍ എന്തു ജോലി ചെയ്യാനും തയ്യാറാണെന്നും പകരം തന്നെ ആ കപ്പലില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചാല്‍ മതിയെന്നും അവന്‍ അയാളോട് അഭ്യര്‍ത്ഥിച്ചു.  കപ്പിത്താന് ഒറ്റനോട്ടത്തില്‍ത്തന്നെ അവനെ ഇഷ്ടമായി.  അയാള്‍ അവന് പ്രായത്തിനിണങ്ങിയ ഒരു ജോലി കൊടുത്തു.  കപ്പലിലെ ജോലിക്കാരുടെ സഹായിയായിട്ടാണ് അവനെ നിയമിച്ചത്.
പക്ഷേ കപ്പലിനുള്ളിലെ മുതിര്‍ന്ന നാവികര്‍ യാതൊരു മനസ്സലിവും ഇല്ലാത്ത പരുക്കന്മാരായിരുന്നു.  ജീവിതത്തിന്റെ മുക്കാല്‍ പങ്കും കാറ്റും കോളും നിറഞ്ഞ പ്രക്ഷുബ്ധ സമുദ്രത്തില്‍ ചെലവഴിച്ച് അവരുടെ മനസ്സും കഠിനമായിക്കഴിഞ്ഞിരുന്നു.
ഹാന്‍സിനോടു തീര്‍ത്തും ദയാരഹിതമായിട്ടാണ് അവര്‍ പെരുമാറിയത്.  അവനെക്കൊണ്ട് ഭാരിച്ച ജോലികള്‍ ചെയ്യിക്കുക,  സദാനേരവും പരിഹസിക്കുക, ശകാരിക്കുക, ദേഹോപദ്രവം ഏല്പിക്കുക ഇവയൊക്കെ ആയിരുന്നു ആ മുതിര്‍ന്ന മനുഷ്യരുടെ വിനോദങ്ങള്‍.
ആ സാധുബാലന്‍ ഏറെ കഷ്ടതകള്‍ അനുഭവിച്ചു.  മനസ്സിലെ സങ്കടങ്ങള്‍ തുറന്നു പറയാന്‍ അവന് ഈ ഭൂമുഖത്ത് ഇന്ന് ആരുമില്ല.  അതുകൊണ്ട് ഒരാളോടും പരാതി പറയാതെ നിശ്ശബ്ദം കണ്ണീരൊഴുക്കിക്കൊണ്ട് ഹാന്‍സ് അവിടെ
ക്കഴിഞ്ഞു.hans2
കിട്ടുന്ന ആഹാരം വളരെ കഷ്ടിയായിരുന്നു പലപ്പോഴും ഒരു നേരം മാത്രമായിരുന്നു അവര്‍ അവനു ഭക്ഷണം വിളമ്പിയിരുന്നത്.  വിശന്നു വലയുമ്പോള്‍ അവന്‍ തന്റെ ചെറുയന്ത്രത്തെ ആശ്രയിക്കും.  ആരെങ്കിലും തന്റെ യന്ത്രത്തെ അപഹരിച്ചാലോ എന്നു ഭയന്ന് ആരുടെയും കണ്ണില്‍പ്പെടാതെ, അവനതു ഭദ്രമായി ഒരിടത്ത് ഒളിപ്പിച്ചു വെച്ചു.
എത്ര കഷ്ടപ്പെടുത്തിയിട്ടും പട്ടിണിക്കിട്ടിട്ടും ഹാന്‍സ് നല്ല ചുറുചുറുക്കോടെ ഓടി നടന്നു പണിയെടുക്കുന്നതു കണ്ട ആ നാവികര്‍ക്ക് അത്ഭുതം തോന്നി.  ഒരിക്കല്‍ അവരിലൊരാള്‍ അവിചാരിതമായി ആ വഴി കടന്നു പോകുമ്പോള്‍ അവന്‍ ഒരു ചെറു യന്ത്രത്തോടു സംസാരിക്കുന്നതും യന്ത്രം അവന് സ്വാദിഷ്ട ഭോജ്യം വിളമ്പുന്നതും കാണാനിടയായി.  
അയാള്‍ ഓടിച്ചെന്ന് താന്‍ കണ്ട വിസ്മയക്കാഴ്ച ചങ്ങാതിമാരെ അറിയിച്ചു.  അവര്‍ ഹാന്‍സിനോട് തങ്ങള്‍ എത്ര പണം വേണമെങ്കിലും തരാന്‍ തയ്യാറാണെന്നും യന്ത്രം തങ്ങള്‍ക്കു തരണമെന്നും ആവശ്യപ്പെട്ടു.
യന്ത്രം പൈതൃകസ്വത്തായി തനിക്കു കിട്ടിയതാണെന്നും, ജീവിതത്തില്‍ താനേറ്റവും സ്നേഹിച്ച തന്റെ പ്രിയപ്പെട്ട മുത്തശ്ശിയുടെ ഓര്‍മയ്ക്കായി അതു മാത്രമാണിനി അവശേഷിക്കുന്നതെന്നും അവന്‍ ആ നാവികരോടു വിവരിച്ചു.  അവര്‍ അവനെ വിരട്ടുകയും ഭീഷണിപ്പെടുത്തുകയുമൊക്കെ ചെയ്തെങ്കിലും അവന്‍ വഴങ്ങിയില്ല.  തന്റെ ചെറിയ യന്ത്രവും നെഞ്ചോടമര്‍ത്തി, കണ്ണീരൊഴുക്കിക്കൊണ്ട് ഒരേ നില്‍പ്പ്.
ആ നാവികര്‍ മഹാ കടുംപിടുത്തക്കാരും ഹൃദയശൂന്യരുമായിരുന്നു.  അവന്റെ കൈയില്‍ നിന്നും ആ ചെറു യന്ത്രം അവര്‍ ബലമായി പിടിച്ചു വാങ്ങി.  എന്നിട്ട് ഹാന്‍സിനെ തൂക്കിയെടുത്ത് കടലിലേക്ക് ഒറ്റ ഏറ്!
ആ പാവം കുട്ടി ആഴക്കടലിന്റെ അഗാധതയിലേക്കു മുങ്ങിത്താണു പോയി.  അവനെ ക്കൊണ്ടുള്ള ശല്യം ഒഴിവായിക്കിട്ടിയതിന്റെ സന്തോഷത്താല്‍ അവര്‍ ആര്‍ത്തട്ടഹസിച്ചു.
ഇനി മുതല്‍ ഈ യന്ത്രം തങ്ങളുടേതു മാത്രം! തങ്ങള്‍ക്കിഷ്ടമുള്ളതു പ്രത്യക്ഷപ്പെടുത്താം! യന്ത്രത്തോടു കല്‍പ്പിച്ചാല്‍ മാത്രം മതി..... ഈ മാന്ത്രികപ്പെട്ടിയുടെ ശക്തി ഒന്നു പരീക്ഷിക്കുക തന്നെ!
അവര്‍ക്ക് ഏറ്റവും അത്യാവശ്യം ഉപ്പായിരുന്നു.  ആവശ്യപ്പെട്ട ഉടന്‍ അതാ ഉപ്പ് പ്രത്യക്ഷമാവുന്നു! കുറേശ്ശെ കുറേശ്ശെയായി ഉപ്പ് ഏറി വന്നു.  അവര്‍ക്കു വേണ്ടതിലേറെയായപ്പോള്‍ അവര്‍ യന്ത്രത്തോട് പണി നിര്‍ത്താന്‍ കല്‍പ്പിച്ചു.
പക്ഷേ എന്തു പ്രയോജനം? ഉപ്പ് ഏറിയേറി ഒരു ചെറുകുന്നോളം വളര്‍ന്നു.  എത്ര പറഞ്ഞിട്ടും യന്ത്രം പണി നിറുത്തുന്നില്ല.  ഉപ്പു കൊണ്ടു കപ്പലു നിറഞ്ഞു.  ഒടുവില്‍ ഭാരം താങ്ങാനാവാതെ ആ കപ്പല്‍ മുങ്ങിത്താണു.  അങ്ങനെ കപ്പലിനൊപ്പം യന്ത്രവും  ഉപ്പും ആ ദുഷ്ടനാവികരും അഗാധതയിലേക്കു താണു പോയി.  ഉപ്പു കലര്‍ന്ന് കടല്‍വെള്ളത്തിന് ഉപ്പു രുചിയായി.
ഉപ്പുരസം നിറഞ്ഞ കടല്‍വെള്ളം രുചിച്ചുനോക്കുമ്പോഴൊക്കെ ആളുകള്‍ ഹാന്‍സിനെ ഓര്‍ക്കും.  അങ്ങനെ ഈ ഭൂമിയില്‍ കടലുകള്‍ ഉള്ള കാലത്തോളം ഹാന്‍സ് എന്ന ആ പ്രിയ ബാലനും ഓര്‍മിക്കപ്പെടും.കണ്ണീരൊഴുക്കിക്കൊണ്ട് ഹാന്‍സ് അവിടെ
ക്കഴിഞ്ഞു.
കിട്ടുന്ന ആഹാരം വളരെ കഷ്ടിയായിരുന്നു പലപ്പോഴും ഒരു നേരം മാത്രമായിരുന്നു അവര്‍ അവനു ഭക്ഷണം വിളമ്പിയിരുന്നത്.  വിശന്നു വലയുമ്പോള്‍ അവന്‍ തന്റെ ചെറുയന്ത്രത്തെ ആശ്രയിക്കും.  ആരെങ്കിലും തന്റെ യന്ത്രത്തെ അപഹരിച്ചാലോ എന്നു ഭയന്ന് ആരുടെയും കണ്ണില്‍പ്പെടാതെ, അവനതു ഭദ്രമായി ഒരിടത്ത് ഒളിപ്പിച്ചു വെച്ചുhans3.
എത്ര കഷ്ടപ്പെടുത്തിയിട്ടും പട്ടിണിക്കിട്ടിട്ടും ഹാന്‍സ് നല്ല ചുറുചുറുക്കോടെ ഓടി നടന്നു പണിയെടുക്കുന്നതു കണ്ട ആ നാവികര്‍ക്ക് അത്ഭുതം തോന്നി.  ഒരിക്കല്‍ അവരിലൊരാള്‍ അവിചാരിതമായി ആ വഴി കടന്നു പോകുമ്പോള്‍ അവന്‍ ഒരു ചെറു യന്ത്രത്തോടു സംസാരിക്കുന്നതും യന്ത്രം അവന് സ്വാദിഷ്ട ഭോജ്യം വിളമ്പുന്നതും കാണാനിടയായി.  
അയാള്‍ ഓടിച്ചെന്ന് താന്‍ കണ്ട വിസ്മയക്കാഴ്ച ചങ്ങാതിമാരെ അറിയിച്ചു.  അവര്‍ ഹാന്‍സിനോട് തങ്ങള്‍ എത്ര പണം വേണമെങ്കിലും തരാന്‍ തയ്യാറാണെന്നും യന്ത്രം തങ്ങള്‍ക്കു തരണമെന്നും ആവശ്യപ്പെട്ടു.
യന്ത്രം പൈതൃകസ്വത്തായി തനിക്കു കിട്ടിയതാണെന്നും, ജീവിതത്തില്‍ താനേറ്റവും സ്നേഹിച്ച തന്റെ പ്രിയപ്പെട്ട മുത്തശ്ശിയുടെ ഓര്‍മയ്ക്കായി അതു മാത്രമാണിനി അവശേഷിക്കുന്നതെന്നും അവന്‍ ആ നാവികരോടു വിവരിച്ചു.  അവര്‍ അവനെ വിരട്ടുകയും ഭീഷണിപ്പെടുത്തുകയുമൊക്കെ ചെയ്തെങ്കിലും അവന്‍ വഴങ്ങിയില്ല.  തന്റെ ചെറിയ യന്ത്രവും നെഞ്ചോടമര്‍ത്തി, കണ്ണീരൊഴുക്കിക്കൊണ്ട് ഒരേ നില്‍പ്പ്.
ആ നാവികര്‍ മഹാ കടുംപിടുത്തക്കാരും ഹൃദയശൂന്യരുമായിരുന്നു.  അവന്റെ കൈയില്‍ നിന്നും ആ ചെറു യന്ത്രം അവര്‍ ബലമായി പിടിച്ചു വാങ്ങി.  എന്നിട്ട് ഹാന്‍സിനെ തൂക്കിയെടുത്ത് കടലിലേക്ക് ഒറ്റ ഏറ്!
ആ പാവം കുട്ടി ആഴക്കടലിന്റെ അഗാധതയിലേക്കു മുങ്ങിത്താണു പോയി.  അവനെ ക്കൊണ്ടുള്ള ശല്യം ഒഴിവായിക്കിട്ടിയതിന്റെ സന്തോഷത്താല്‍ അവര്‍ ആര്‍ത്തട്ടഹസിച്ചു.
ഇനി മുതല്‍ ഈ യന്ത്രം തങ്ങളുടേതു മാത്രം! തങ്ങള്‍ക്കിഷ്ടമുള്ളതു പ്രത്യക്ഷപ്പെടുത്താം! യന്ത്രത്തോടു കല്‍പ്പിച്ചാല്‍ മാത്രം മതി..... ഈ മാന്ത്രികപ്പെട്ടിയുടെ ശക്തി ഒന്നു പരീക്ഷിക്കുക തന്നെ!
അവര്‍ക്ക് ഏറ്റവും അത്യാവശ്യം ഉപ്പായിരുന്നു.  ആവശ്യപ്പെട്ട ഉടന്‍ അതാ ഉപ്പ് പ്രത്യക്ഷമാവുന്നു! കുറേശ്ശെ കുറേശ്ശെയായി ഉപ്പ് ഏറി വന്നു.  അവര്‍ക്കു വേണ്ടതിലേറെയായപ്പോള്‍ അവര്‍ യന്ത്രത്തോട് പണി നിര്‍ത്താന്‍ കല്‍പ്പിച്ചു.
പക്ഷേ എന്തു പ്രയോജനം? ഉപ്പ് ഏറിയേറി ഒരു ചെറുകുന്നോളം വളര്‍ന്നു.  എത്ര പറഞ്ഞിട്ടും യന്ത്രം പണി നിറുത്തുന്നില്ല.  ഉപ്പു കൊണ്ടു കപ്പലു നിറഞ്ഞു.  ഒടുവില്‍ ഭാരം താങ്ങാനാവാതെ ആ കപ്പല്‍ മുങ്ങിത്താണു.  അങ്ങനെ കപ്പലിനൊപ്പം യന്ത്രവും  ഉപ്പും ആ ദുഷ്ടനാവികരും അഗാധതയിലേക്കു താണു പോയി.  ഉപ്പു കലര്‍ന്ന് കടല്‍വെള്ളത്തിന് ഉപ്പു രുചിയായി.
ഉപ്പുരസം നിറഞ്ഞ കടല്‍വെള്ളം രുചിച്ചുനോക്കുമ്പോഴൊക്കെ ആളുകള്‍ ഹാന്‍സിനെ ഓര്‍ക്കും.  അങ്ങനെ ഈ ഭൂമിയില്‍ കടലുകള്‍ ഉള്ള കാലത്തോളം ഹാന്‍സ് എന്ന ആ പ്രിയ ബാലനും ഓര്‍മിക്കപ്പെടും.

പുനരാഖ്യാനം റോസ്മേരി
വര: അരുണ ആലഞ്ചേരി