KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

മലയാളം

 

 

 mal2

 

mal1 

 

അങ്കക്കളരിയില്‍ വീരാളിപ്പട്ടുടുത്ത മലയാളം

തങ്കത്തളികയില്‍ വിരുന്നുകാരനെയൂട്ടിയ
മലയാളം
കടലും മലയും പുഴയും

കൈകോര്‍ത്താടിയ മലയാളം
കടലേറിവരും കാറ്റും പൂക്കളമെഴുതിയ
മലയാളം
കഥകളുറങ്ങും മലയാളം
കരള്‍ വാടാത്തൊരു മലയാളം

mal3ചിലമ്പു പാടിയതിവിടെ, ശങ്കര-
സൂര്യനുണര്‍ന്നതുമിവിടെ
തിരുനാവായിലെ മാമാങ്കസ്മൃതി-

ലിഞ്ഞ വെണ്‍മണലിവിടെ
കടല്‍ത്തിരപ്പീരങ്കിയെ വെന്നൊരു
മുകില്‍ക്കരുത്തുകളിവിടെ
കരള്‍ തുരക്കും കാറ്റിനും ഏലം
മണം ചുരത്തിയതിവിടെ
പേരാറും പെരിയാറും പമ്പയു-
മോതുകയാണീക്കഥകള്‍
ഉയര്‍ന്ന കോട്ടകളിവിടെ, ക്കാലം
കവര്‍ന്ന കലവറയിവിടെ
നേരും നെറിയും മുറയും തടവില്‍-
ക്കിടന്ന നിലവറയിവിടെ
അനന്തശയനത്തൃപ്പടിയില്‍ വീ-
ണടിഞ്ഞൊരുടവാളിവിടെ

 

ഒരു ദൈവതമൊരു ജാതിയൊരേമത-

മെന്നരുള്‍ കേട്ടതുമിവിടെ

രോ ശിലയും ശില്പവുമോലയു-
മോതുകയാണീക്കഥകള്‍

മധുസൂദനന്‍  നായര്‍

mal6

വര: അരുണ ആലഞ്ചേരി


mal4