KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

നിങ്ങള്‍ ഇവിടെയാണ് : ഹോം കവിത പാട്ടുപാടിക്കളിക്കാം
പാട്ടുപാടിക്കളിക്കാം


kavithaസംഘം തിരിഞ്ഞുള്ള ഒരു ചോദ്യോത്തരക്കളിയാണിത്. ഒരു ടീമില്‍ ഒരു കുട്ടി മുതല്‍ എത്ര പേരെ വേണമെങ്കിലും പങ്കെടുപ്പിക്കാം.

എന്തോന്ന്? ചാന്തോന്ന്
ചാന്തെങ്കില്‍ മണക്കൂല്ലെ
മണക്കുന്ന പൂവല്ലേ
പൂവെങ്കില്‍ കെട്ടൂല്ലെ
കെട്ടുന്ന വേലിയല്ലേ
വേലിയെങ്കില്‍ ഞെരിക്കൂല്ലെ
ഞെരിക്കുന്ന പശുവല്ലേ
പശുവെങ്കില്‍ കറക്കൂല്ലെ
കറക്കുന്ന പാലല്ലേ
പാലെങ്കില്‍ കാച്ചൂല്ലെ
കാച്ചുന്ന മോരല്ലേ
മോരെങ്കില്‍ പുളിക്കൂല്ലെ
പുളിക്കുന്ന പുളിയല്ലേ
പുളിയെങ്കില്‍ തൂങ്ങൂല്ലെ
തൂങ്ങുന്ന സര്‍പ്പമല്ലെ
സര്‍പ്പമെങ്കില്‍ കൊത്തൂല്ലേ.
കൊത്തുന്ന കോഴിയല്ലെ
കൊക്കരക്കോ കൊക്കരക്കോ...


സമ്പാദക: സുജ സൂസന്‍ ജോര്‍ജ്
വര: ടി ആര്‍ രാജേഷ്