KERALA STATE INSTITUTE OF CHILDREN'S LITERATURE

മുന്‍ ലക്കങ്ങള്‍

എന്റെ അയിനി
ilam1എന്തു ഞാന്‍ ചെയ്യേണ്ടു
എന്തിനി ചെയ്യേണ്ടു?
അറിയില്ലെനിക്കറിയില്ലയൊന്നും.
കളിചിരി മാറാത്ത ദിവസങ്ങളോര്‍ത്തിനി
കരയണോ പൊട്ടിച്ചിരിച്ചിടേണോ?
എവിടെന്റെ കൂടെവിടെവിടെന്റെ മാമരം
എവിടെപ്പോയ് എന്നുടെ ചങ്ങാതിമാര്‍?
കൂടുകൂട്ടുന്ന പരുന്തെവിടെ?
കാക്കകള്‍ തന്നുടെ കൂടെവിടെ?
അയിനിപ്പഴത്തിന്റെ മധുരം നുണയുന്ന
പൂവാലനണ്ണാനേ നീയെവിടെ?
പാട്ടുകള്‍ പാടുന്ന കുയിലമ്മയെവിടെ?
തൂങ്ങിക്കിടക്കുന്ന യോഗിമാരേ
അടയിരുന്നീടുന്ന പാമ്പുകളേ
അയിനി മരവും തല ചായ്ച്ചല്ലോ.

അക്ഷയ മാണിക്യപുരി, ക്ളാസ്: 7,
ജി എഫ് യു പി സ്കൂള്‍, കോരപ്പുഴ